രാധിക ആപ്തയുടെ മാഞ്ചി ഓണ്‍ലൈനില്‍ ലീക്കായി; രാധിക പ്രതികരിക്കുന്നത് ഇങ്ങനെ
കേതന്‍ മെഹത സംവിധാനം ചെയ്ത മാഞ്ചി ദ മൗണ്ടന്‍ മാന്‍ എന്ന റിലീസ് ചെയ്യുന്നതിനു മുമ്പേ ഓണ്‍ലൈനില്‍ എത്തിയിരിക്കുന്നു. റിലീസിങിന് പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കവയാണ് ചിത്രം ഓണ്‍ലൈനില്‍ എത്തുന്നത്.
പൈറസി ഏതെങ്കിലും വിധത്തില്‍ നിര്‍ത്താലാക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ ചിത്രം ബിഗ് സ്‌ക്രീനില്‍ തന്നെ കാണണമെന്ന് ചിത്രത്തിലെ നായിക രാധിക ആപ്‌തേ പറയുന്നു. ചിത്രം ഓണ്‍ലൈനില്‍ ലീക്കായതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാധിക ഇക്കാര്യം വ്യക്തമാക്കിയത്.

ചിത്രം ലീക്കായതില്‍ തനിക്ക് വളരെ അധികം വിഷമമുണ്ട്. വളരെ പ്രചോദനമുണ്ടാക്കുന്ന ഒരു കഥയാണ് മാഞ്ചി ദി മൗണ്ടന്‍മാനെന്നും രാധിക ആപ്‌തെ പറഞ്ഞു.
മലപോലെ വലിയ ഒരു സിനിമയാണിത്. അതുക്കൊണ്ട് തന്നെ ഈ ചിത്രം നിങ്ങള്‍ ബിഗ് സ്‌ക്രീനില്‍ തന്നെ പോയി കാണണം. എന്നാല്‍ തനിക്കുറപ്പുണ്ട്. പൈറസിയില്‍ ഈ ചിത്രം കാണുന്നുവര്‍ക്ക് ഉറപ്പായും തോന്നും ഇത് ബിഗ് സ്‌ക്രീനില്‍ കാണാന്‍ രാധിക പറയുന്നു.


Click it and Unblock the Notifications