ആശ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു; വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷം, ഭാര്യയ്ക്ക് ഒപ്പം മനോജ് കെ ജയന്‍
ഭാര്യ ആശയ്‌ക്കൊപ്പം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് നടന്‍ മനേജ് കെ ജയന്‍. പ്രിയതമയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് കൊണ്ട് നടന്‍ തന്നെയാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ആരാധകരുമായി പങ്കുവെച്ചത്. പിന്നാലെ താരദമ്പതിമാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളുമെല്ലാം.
'ഇന്ന്... ഞങ്ങളുടെ 'പത്താം' വിവാഹ വാര്‍ഷികം. എനിക്കേറ്റവും പ്രിയപ്പെട്ട 'എന്റെ ആശയെ' എന്നോട് ചേര്‍ത്തു വച്ച, സര്‍വ്വശക്തനായ ദൈവത്തിന്, ഒരു കോടി പ്രണാമം... നന്ദി ആഘോഷമില്ല... പകരം,, പ്രാര്‍ത്ഥന മാത്രം. ലവ് യൂ ആശ എന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ മനോജ് കെ ജയന്‍ സൂചിപ്പിച്ചത്.

നടി ഉര്‍വശിയുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം 2011 ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. ഉര്‍വശിയിലുള്ള മകള്‍ കുഞ്ഞാറ്റയും മനോജ് കെ ജയനൊപ്പമാണുള്ളത്. ആശ തന്റെ ജീവിതത്തിലേക്ക് വന്നതോടെ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് പലപ്പോഴും താരം തുറന്ന് സംസാരിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ താന്‍ നല്ലൊരു കുടുംബ നാഥനായത് ആശ വന്നതോടെയാണ്.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
Recommended Video
ജീവിക്കേണ്ടത് എങ്ങനെയാണെന്നും ഒരു ഭാര്യ എന്തായിരിക്കണം, എങ്ങനെയാണ് ഭാര്യയെ നോക്കേണ്ടത്, തുടങ്ങി പല സന്ദര്‍ഭങ്ങളിലൂടെയായി ആശയാണ് എനിക്ക് ജീവിതം കാണിച്ച് തന്നത്. എന്ന് തുടങ്ങി ആശയെ കുറിച്ച് മനോജ് കെ ജയന്‍ പലപ്പോഴും തുറന്്‌ന സംസാരിക്കാറുണ്ട്. തിരിച്ചും അങ്ങനെയാണ്. നല്ലൊരു ഭര്‍ത്താവും അച്ഛനുമൊക്കെയാണ് മനോജെന്നും ആശയും പറഞ്ഞിട്ടുണ്ട്. വിവാഹ വാര്‍ഷികത്തിന്റെ ആശംസകള്‍ക്കൊപ്പം എല്ലാ കാലത്തും ഇതുപോലെ സന്തുഷ്ടരായി കഴിയാന്‍ ഇരുവര്‍ക്കും സാധിക്കട്ടേ എന്ന് ആശംസിക്കുകയാണ് പ്രിയപ്പെട്ടവര്‍.


Click it and Unblock the Notifications