സുശാന്തിന്റെ മരണം വിശ്വസിക്കാനാവാതെ താരങ്ങൾ, പലർക്കും വാക്കുകൾ കിട്ടാത്ത അവസ്ഥ...

നടൻ സുശാന്ത് സിങ്ങിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി നിൽക്കുകയാണ് ഇന്ത്യൻ സിനിമ ലോകവും ആരാധകരും. പലർക്കും ഇത് വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. എല്ലാവരോടും വളരെ അടിത്ത ബന്ധം പുലർത്തിയിരുന്ന സുശാന്തിന്റെ വിയോഗം സഹപ്രവർത്തകരെ വല്ലാതെ ഉലച്ചിട്ടുണ്ട്. മുംബൈയിലെ ബാദ്രയിലെ വസതിയിൽ നിന്നാണ് 34 കാരനായ നടനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Sushant Singh,

ഇപ്പോഴിത നടന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യൻ സിനിമ ലോകം. മലയാളി താരങ്ങൾ ഉൾപ്പെടെ അനുശേചനം അറിയിച്ച് എത്തിയിട്ടുണ്ട്. അക്ഷയ് കുമാർ, അനുരാഗ് കശ്യപ്, റിതേഷ് ദേശ്മുഖ്, മലയാളി താരങ്ങളായ സണ്ണി വെയ്ൻ, ജയസൂര്യ, ഇന്ദ്രജിത്ത്, പൃഥ്വിരാജ് ,മഞ്ജുവാര്യർ എന്നിവരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തു വന്നിരിക്കുന്നത് . താരങ്ങൾക്ക് വാക്കുകൾ കിട്ടാത്ത അവസ്ഥയാണ്. സുശാന്തിന്റെ മരണ വാർത്ത ഞെട്ടിച്ചിരിക്കുകയാണെന്നും തനിയ്ക്ക് വാക്കുകൾ കിട്ടാത്ത അവസ്ഥയാണെന്നു അക്ഷയ് കുമാർ കുറിച്ചു. ഒരു കഴിവുള്ള നടനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും സുശാന്തിന്റെ വിയോഗത്തെ അതിജീവിക്കാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് കഴിയട്ടെ എന്നും അക്ഷയ് കുമാർ കൂട്ടിച്ചേർത്തു. ഇത് സത്യമല്ലെന്നാണ് സംവിധായകൻ അനുരാഗ് കശ്യപിന്റെ ട്വിറ്റ്. വാക്കുകൾ കിട്ടുന്നില്ലെന്നായിരുന്നു റിതേഷും കുറിച്ചു.

മിനിസ്ക്രീനിലൂടെയാണ് സുശാന്ത് സിങ് ബോളിവുഡിൽ എത്തുന്നത്. സ്റ്റാർ പ്ലാസ് സംപ്രേഷണം ചെയ്ത് കിസ് ദേശ് മെ മേരാ ദിൽ എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം. പവിത്ര റിശ്ത എന്ന പരമ്പര താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുകയായിരുന്നു. തുടർന്നായിരുന്നു നടന്റെ ബോളിവുഡ് അരങ്ങേറ്റം. കൈ പോ ചെ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ എത്തുന്നത്. ചിത്രത്തിന് ആ വർഷത്തെ പുതുമുഖ താരത്തിനുള്ള ഫിലിം ഫെയർ പരസ്കാരം ലഭിക്കുകയും ചെയ്തു.

ബോളിവുഡിൽ തന്റേതായ ഇടം സൃഷ്ടിക്കാൻ വളരെ വേഗം തന്നെ സുശാന്തിന് സാധിച്ചു. അമീർ ഖാൻ, അനുഷ്ക ശർമ പ്രധാന വേഷത്തിലെ പികെയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിഥി വേഷമായിരുന്നെങ്കിൽ കൂടിയും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ നടനായി. മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് ആയ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ആണ് സുശാന്തിന് വലിയ ബ്രേക്ക് നൽകിയത്. ധോണിയായി എത്തിയ സുശാന്തിന്റെ കരിയർ തന്നെ ഈ ചിത്രം മാറ്റി മറിക്കുകയായിരുന്നു. കേദർനാഥ്, ചിച്ചോർ എന്നിവയാണ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റ് ചിത്രങ്ങൾ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X