ഞാന്‍ കരയുന്നത് കാണാന്‍ മകള്‍ ആഗ്രഹിച്ചു! നിര്‍ഭഗ്യവശാല്‍ അവളും കരയേണ്ടി വന്നുവെന്ന് നടന്‍ മനോജ് ബാജ്‌പേയ്
ബോളിവുഡിലെ പ്രമുഖനായ നടനാണ് മനോജ് ബാജ്പേയ്. അഭിനയത്തിന്റെ കാര്യം പറയുകയാണെങ്കില്‍ തനിക്ക് കിട്ടുന്ന ഏത് വേഷവും മനോഹരമാക്കുന്ന അപൂര്‍വ്വം നടന്മാരില്‍ ഒരാളാണ് മനോജ് എന്ന് പറയേണ്ടി വരും. പ്രേക്ഷകരെ എങ്ങനെ ത്രസിപ്പിക്കാമെന്ന് വ്യക്തമായ ധാരണയുള്ള ആളാണ് നടന്‍.
നല്ലൊരു നടന്‍ എന്നതിലുപരി നല്ലൊരു പിതാവും ഭര്‍ത്താവുമൊക്കെയാണ് മനോജ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ അഭിനയത്തെ പറ്റിയും മകള്‍ക്ക് താന്‍ കരയുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. താന്‍ കരയുന്നത് കാണാന്‍ മകള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിന്റെ കാരണവുമാണ് പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മനോജ് വെളിപ്പെടുത്തിയത്.

അഭിമുഖത്തിനിടയില്‍ വ്യക്തി ജീവിതത്തില്‍ മാനേജ് ബാജ്‌പേയ് കരയാറുണ്ടോ എന്ന ചോദ്യം ചോദിച്ചിരുന്നു. ഇതിനുള്ള മറുപടി പറയുമ്പോഴാണ് മകള്‍ക്ക് തോന്നിയ ആഗ്രഹത്തെ കുറിച്ചും താരം വെളിപ്പെടുത്തിയത്.
'എന്റെ മകള്‍ക്ക് ഞാന്‍ കരയുന്നത് കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍, ഞാന്‍ വളരെ അപൂര്‍വമായേ കരയാറുള്ളൂ. അതിനാല്‍, നിനക്കത് എപ്പോള്‍ കാണാന്‍ സാധിക്കുമെന്ന് എനിക്ക് പോലും അറിയില്ലെന്ന് ഞാന്‍ അവളോട് പറഞ്ഞിരുന്നു. എന്നാല്‍ അവളുടെ അച്ഛന്‍ എങ്ങനെ കരയുമെന്ന് അറിയാന്‍ അവള്‍ക്ക് വളരെ ആകാംക്ഷ ഉണ്ടായിരുന്നു.
നിര്‍ഭാഗ്യവശാല്‍, താരപുത്രിയ്ക്ക് അവളുടെ പിതാവ് കരയുന്നത് കാണാന്‍ അവസരം ഉണ്ടായത് മനോജിന്റെ പിതാവ് ആര്‍കെ ബാജ്പേയി അന്തരിച്ചപ്പോഴാണ്. അന്നാണ് മനോജ് കരയുന്നത് മകള്‍ കാണുന്നത്. ആരോഗ്യ സംബന്ധമായ സങ്കീര്‍ണതകള്‍ കാരണം 2021 ഒക്ടോബറിലാണ് താരപിതാവ് അന്തരിക്കുന്നത്.

'എന്റെ അച്ഛന്‍ മരിച്ചതിന് തൊട്ടുപിന്നാലെ വീട്ടിലെത്തിയപ്പോള്‍ ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഞാന്‍ കരയുന്നത് കണ്ട് മകള്‍ അവ എന്നെ നോക്കുകയായിരുന്നു, തന്റെ അച്ഛന്‍ എങ്ങനെയാണ് കരയുന്നതെന്ന് അവള്‍ കണ്ടു. എന്നിരുന്നാലും, തൊട്ടടുത്ത ദിവസം, 'അവള്‍ എന്നെ അനുകരിക്കുകയായിരുന്നു' എന്നും മനോജ് ബാജ്‌പേയി വെളിപ്പെടുത്തി.
തന്റെ മകള്‍ക്ക് ഭാഷ അറിയാത്തതിന്റെ പ്രശ്‌നം കൂടിയുണ്ടെന്നും നടന്‍ തുറന്ന് പറഞ്ഞിരുന്നു. ഹിന്ദിയാണ് അവള്‍ക്ക് പ്രശ്‌നം. മകള്‍ ഹിന്ദിയില്‍ സംസാരിക്കാറില്ലെന്നും നേരത്തെ മനോജ് പറഞ്ഞിരുന്നു. അവയുടെ ഹിന്ദി ടീച്ചര്‍ ഇതിനെ കുറിച്ച് വളരെ നിരാശയാണെന്നും താരം പറയുന്നു. കാരണം അവളുടെ പിതാവിന്റെ ജോലി സ്ഥലം കണക്കിലെടുത്ത് അവള്‍ ഹിന്ദിയില്‍ മികച്ചതായിരിക്കുമെന്ന് ടീച്ചര്‍മാര്‍ പ്രതീക്ഷിച്ചു. പക്ഷേ അങ്ങനെ സംഭവിച്ചില്ലെന്നും നടന്‍ പറഞ്ഞിരുന്നു.
സിര്‍ഫ് ഏക് ബന്ദാ കാഫി ഹേ എന്ന സിനിമയിലാണ് അവസാനമായി മനോജ് ബാജ്പേയി അഭിനയിച്ചത്. ദേവാശിഷ് മഖിജയുടെ ജോറാം എന്ന ചിത്രത്തിലാണ് നടന്‍ അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ റിലീസ് ചെയ്തിരുന്നു. പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രം ഡിസംബര്‍ 8ന് തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











