ആദ്യ കാഴ്ചയില്‍ പ്രണയത്തിലായി! സെറ്റിലേക്ക് വരില്ലെന്ന് അന്നേ പറഞ്ഞു! ഭാര്യയെക്കുറിച്ച് മനോജ്
ബോളിവുഡ് സിനിമയിലെ എക്കാലത്തെയും മികച്ച താരദമ്പതികളായാണ് മനോജ് വാജ്‌പേയിയേയും ഷബാന റാസയേയും വിശേഷിപ്പിക്കുന്നത്. അഭിമുഖങ്ങളിലെല്ലാം അദ്ദേഹം വിവാഹത്തെക്കുറിച്ചും, ഭാര്യയുടെ പിന്തുണയെക്കുറിച്ചുമെല്ലാം വാചാലനാവാറുണ്ട്. ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തിലായവരാണ് ഞാനും ഷബാനയും എന്ന് അദ്ദേഹം പറയുന്നു. ഒരു ഫംഗ്ക്ഷനിടയിലായിരുന്നു മനോജ് ഷബാനയെ കാണുന്നത്. കണ്ടപ്പോള്‍ തന്നെ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. ആദ്യമായി കണ്ടപ്പോള്‍ തന്നെ ഇഷ്ടം തോന്നിയിരുന്നു. ആദ്യ ദിവസം തന്നെ ഞങ്ങള്‍ ഡേറ്റിംഗ് ആരംഭിച്ചിരുന്നു. ഇന്‍ഡസ്ട്രിയിലുള്ള ആളായതിനാല്‍ കരിയറിലെ കാര്യങ്ങളും മനസിലാവുമായിരുന്നു.
അഭിനയത്തെക്കുറിച്ചൊക്കെ അവര്‍ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. എല്ലാ കാര്യങ്ങളെയും പോസിറ്റിവായി എടുക്കുന്ന ആളാണ്. റിസപ്റ്റീവാണ്. ഞാനൊരിക്കലും നിങ്ങളുടെ സെറ്റിലേക്ക് വരില്ലെന്ന് ഷബാന തുടക്കത്തില്‍ തന്നെ എന്നോട് പറഞ്ഞിരുന്നു. തുടക്കത്തില്‍ കാണുന്നത് പോലെയായിരിക്കില്ലല്ലോ സെറ്റില്‍. അങ്ങനെയുള്ളൊരാളെ കാണാനും, മിണ്ടാനുമൊക്കെ ബുദ്ധിമുട്ടാണ്. അതിനാല്‍ തന്നെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുകയായിരുന്നു ഷബാന. അതുകൊണ്ടാണ് സെറ്റിലേക്ക് ഭാര്യ വരാത്തത്. കൂടെ കൊണ്ട് പോവണമെന്നൊക്കെ വിചാരിക്കാറുണ്ട്. പക്ഷേ, ആള്‍ അതില്‍ അധികം താല്‍പര്യം കാണിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2006ലായിരുന്നു മനോജും ഷബാനയും കണ്ടുമുട്ടുന്നത്. 2011 ലായിരുന്നു ഇവര്‍ക്ക് മകള്‍ ജനിക്കുന്നത്. 2009 ലായിരുന്നു ഷബാന അഭിനയ മേഖലയില്‍ നിന്നും ഇടവേള എടുക്കുന്നത്. കരിയറിലും, കുടുംബത്തിലും ഒത്തിരി മാറ്റങ്ങളായിരുന്നു അതിന് ശേഷം സംഭവിച്ചത്. കരിയറൊക്കെ മാറിയെങ്കിലും, പഴയ പോലെ തന്നെയാണ് ഞാന്‍ എന്നായിരുന്നു മനോജ് ആരാധകരോട് പറഞ്ഞത്. തുടക്കത്തിലെപ്പോലെയല്ല, സാമ്പത്തിക കാര്യങ്ങളിലും മാറ്റം വരുന്നുണ്ടായിരുന്നു. തുടക്കകാലത്ത് അത്ര നല്ല പ്രതിഫലമായിരുന്നില്ല കിട്ടിയിരുന്നത്. സാമ്പത്തിക കാര്യങ്ങളിലും മാറ്റം വരുത്താനും, കുറേക്കൂടി നല്ല രീതിയില്‍ മാറാനും ആഗ്രഹിച്ചതായിരുന്നു.
അന്യമതത്തില്‍ നിന്നുള്ള ആളായിരുന്നുവെങ്കിലും തന്റെ പ്രണയം വീട്ടുകാര്‍ അംഗീകരിച്ചു എന്നും മനോജ് വ്യക്തമാക്കിയിരുന്നു. പൊതുവെ എല്ലാവരും ഭീകരമായ പ്രശ്‌നങ്ങളാണ് നേരിടാറുള്ളതെങ്കിലും തന്റെ കാര്യത്തില്‍ അതുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഞങ്ങളുടെ മാതാപിതാക്കള്‍ വിശാലഹൃദയമുള്ളവരായിരുന്നു. അതാണ് വിവാഹത്തില്‍ തടസങ്ങളൊന്നും ഇല്ലാതെയിരുന്നത്. അതുപോലെ രണ്ടുപേര്‍ തമ്മിലുള്ള ജീവിതത്തില്‍ അനാവശ്യ ഇടപെടലുകളുമായി വരുന്നവരൊന്നും ഞങ്ങളുടെ കാര്യത്തിലേക്ക് വന്നിട്ടില്ല. അതും അനുഗ്രഹമായി.


Click it and Unblock the Notifications