വിവാഹം സ്വപ്നങ്ങൾ പങ്കുവെച്ച് ലോക സുന്ദരി മാനുഷി ചില്ലാർ !! വീഡിയോ കാണാം
ഒരു വിവാഹത്തിൽ പങ്കെടുക്കാനയി മാനുഷിയും കരീനയും എത്തുന്നതാണ് പരസ്യത്തിന്റെ പ്രമേയം.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ലോക സുന്ദരി മാനുഷി ചില്ലാറിന്റേയും കരീന കപൂറിന്റേയും പരസ്യമാണ്. ഒരു വിവാഹ വേദിയുടെ പശ്ചാത്തലത്തിലാണ് പരസ്യ ചിത്രം ഒരുങ്ങിയിരിക്കുന്നത്. മാനുഷിയോടൊപ്പം കരീനയുടെ പരസ്യത്തിൽ എത്തുന്നുണ്ട്. ഒരു വിവാഹത്തിൽ പങ്കെടുക്കാനയി മാനുഷിയും കരീനയും എത്തുന്നതാണ് പരസ്യത്തിന്റെ പ്രമേയം. അവിടെ വെച്ച് മാനുഷിയുടെ വിവാഹ സ്വപ്നത്തെ കുറിച്ച് കരീന ചോദിക്കുന്നു. തന്റെ വിവാഹ സ്വപ്നത്തെ കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തലാണ് പരസ്യം.
മാനുഷി തന്റെ വിവാഹത്തിനെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളും തുറന്ന് പറയുമ്പോൾ കരീന തനിയ്ക്കും വിവാഹം തഴിക്കണെമെന്ന് പറയുന്നുണ്ട്. ഒരിക്കൽ വിവാഹം കഴിഞ്ഞതല്ലേ എന്ന് കരീനയ്ക്ക് മറുപടിയുമായി മാനുഷി . ഇതോടെ പരസ്യം അവസാനിക്കുകയാണ്. പരസ്യം ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞിട്ടുണ്ട്. അതീവ സുന്ദരിയായിട്ടാണ് മാനുഷി പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ലോക സുന്ദരിയുടെ സിനിമ അരങ്ങേറ്റത്തിനു കാത്തിരിക്കുകയാണ് പ്രേക്ഷകർ. സിനിമ പ്രവേശനം വൈകുന്നതെന്താണെന്നാണ് പ്രേക്ഷകർ തോദിക്കുന്നത്. സിനിമയിൽ സജീവമല്ലെങ്കിലും പരസ്യ ചിത്രങ്ങളിൽ മാനുഷി സജീവമാണ്. മോഡൽ എന്നതിലുപരി മാനുഷി ഒരു ഡോക്ടർ കൂടിയാണ്.


Click it and Unblock the Notifications











