»   » ലോകസുന്ദരിയെ അറിഞ്ഞൊന്ന് സ്‌നേഹിക്കാന്‍ ഇവിടെ ആരുമില്ലേ? വിവാഹ സ്വപ്നത്തെ കുറിച്ച് പ്രിയങ്ക ചോപ്ര!!!

ലോകസുന്ദരിയെ അറിഞ്ഞൊന്ന് സ്‌നേഹിക്കാന്‍ ഇവിടെ ആരുമില്ലേ? വിവാഹ സ്വപ്നത്തെ കുറിച്ച് പ്രിയങ്ക ചോപ്ര!!!

Written By:
Subscribe to Filmibeat Malayalam

ഒരേ സമയം ബോളിവുഡിലും ഹോളിവുഡിലും തിളങ്ങുന്ന സുന്ദരിയാണ് നടി പ്രിയങ്ക ചോപ്ര. 2000 ത്തില്‍ ലോകസുന്ദരി പട്ടം നേടിയ പ്രിയങ്ക കുടുംബ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. പ്രായം 35 ആയപ്പോഴാണ് തനിക്കിനി ഒരു കുടുംബമെക്കേ വേണം എന്ന ചിന്ത പ്രിയങ്കയ്ക്ക് വരുന്നത്.

നോട്ടം കൊണ്ട് വീഴ്ത്തി പ്രിയയും ട്രോളു കൊണ്ട് തോല്‍പ്പിച്ച് ട്രോളന്മാരും! ഒരു അഡാറ് ലവ് കിടുക്കി!!

കരിയറില്‍ ശ്രദ്ധിക്കുന്ന പല നടിമാരും വിവാഹവും കുടുംബവും വേണ്ട എന്ന നിലപാട് എടുക്കുമ്പോള്‍ പ്രിയങ്ക അതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ചിന്തിക്കുന്നത്. അടുത്തിടെ ഫിലിം ഫെയര്‍ നടത്തിയ അഭിമുഖത്തിലാണ് തന്റെ കൂട്ടുകാരെ പോലെ വിവാഹം കഴിച്ച് കുട്ടികളുമായി ജീവിക്കണമെന്ന ആഗ്രഹം പ്രിയങ്ക ചോപ്ര തുറന്ന് പറഞ്ഞിരിക്കുന്നത്.

കല്യാണം അതുണ്ടാവും..

എല്ലാവരുടെയും ജീവിതത്തിലേക്ക് കടന്ന വരുന്ന ഒന്ന് തന്നെയാണ് വിവാഹം. എനിക്കും അതുപോലെ ഒരുപാട് സുഹൃത്തക്കളുണ്ട്. അവരെല്ലാം വിവാഹം കഴിഞ്ഞ് കുട്ടികളൊക്കെ ആയി സാധാരണ പോലെ തന്നെ ജീവിതം ആഘോഷിക്കുന്നവരാണ്.

തനിക്കും വേണം..


എനിക്കും ഇനി ഒരു വിവാഹം വേണമെന്ന തീരുമാനത്തിലാണ് പ്രിയങ്ക. ഒറ്റയ്ക്കുള്ള ജീവിതം മടുത്തെന്നും ഇനി ഒന്ന് വിവാഹം കഴിച്ച് കുട്ടികളുമായി ജീവിക്കാനുള്ള താല്‍പര്യത്തിലാണ് പ്രിയങ്ക ചോപ്ര. അടുത്തിടെ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

ആളെ കണ്ടെത്തണം

വിവാഹം കഴിക്കാന്‍ പ്രിയങ്ക ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും എന്നാല്‍ അതിന് പറ്റിയ ഒരാളെ കണ്ടെത്താന്‍ നടിയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നാണ് ഇതിലെ പ്രധാന പ്രശ്‌നം. പ്രിയങ്കയുടെ ആരാധകര്‍ക്കുള്ള സന്തോഷ വാര്‍ത്ത കൂടിയാണിത്.

പ്രശ്‌നങ്ങള്‍ പരിഹരിച്ച് പോവണം


പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഓടി ഒളിക്കുന്ന സ്വാഭവം തനിക്കില്ലെന്നാണ് പ്രിയങ്ക പറയുന്നത്. അവയെ നേരിടാന്‍ തനിക്ക് കഴിയുമെന്ന വിശ്വാസം തനിക്കുണ്ടെന്നും നടി പറയുന്നു.

English summary
Marriage will happen cause i’ve told the universe i want it: Priyanka Chopra

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam