എന്റെ ബുദ്ധിമുട്ടുകൾ മക്കൾക്ക് അറിയാം; പുനർ വിവാഹത്തെ കുറിച്ച് ഉർവ്വശി ധോലകിയ
ഹിന്ദി ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ഉർവ്വശി ധോലകിയ. ഏക്താ കപൂറിന്റെ പരമ്പരയായ കസൗട്ടി സിന്ദഗി കേയിലെ 'കൊമോലിക' എന്ന കഥാപാത്രത്തിലൂടെ അവർ വളരെയധികം പ്രശസ്തി നേടിയിരുന്നു. ബിഗ് ബോസ് 6-ൽ വിജയിച്ചതിന് ശേഷം താരത്തിന് വലിയ തോതിലുള്ള ജനശ്രദ്ധയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
നടി തന്റെ വ്യക്തിജീവിതത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട്. ഇവയെ എല്ലാം ശക്തമായി നേരിട്ടിട്ടുമുണ്ട്. തന്റെ പതിനാറാം വയസ്സിലാണ് താരം വിവാഹിതയായത്. തുടർന്ന് രണ്ട് ഇരട്ടക്കുട്ടികളുടെ അമ്മയാവുകയും ചെയ്തു. തുടർന്ന് താരത്തിന്റെ ഭർത്താവ് ഉപേക്ഷിച്ച് പോവുകയായിരുന്നു.

തുടന്ന് തന്റെ രണ്ട് മക്കളെയും ഒറ്റക്ക് വളർത്തിയ താരം ഇപ്പോൾ പുതിയൊരു വിവാഹബിന്ധത്തിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. താരത്തിന് ഇപ്പോൾ 42 വയസ്സൻ പ്രായം. തന്റെ മക്കളായ സാഗറും, ക്ഷിതിജും തന്റെ കഷ്ടപ്പാടുകൾ നല്ലപോലെ മനസിലാക്കുന്നുണ്ടെന്നും ഇരുവർക്കും താൻ വിവാഹം കഴിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കി.
ആദ്യ കാലങ്ങളിൽ തന്റെ മക്കളുടെ സ്കൂൾ ഫീസ് പോലും അടക്കാൻ കഴിയാത്ത അവഷ്ട ഉണ്ടായിട്ടുണ്ടെന്നും ആ കാലമെല്ലാം താൻ ഇപ്പോൾ തരണം ചെയ്തുവെന്നും ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെന്നും അതിൽ നിന്നെല്ലാം ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞുവെന്നും ഉർവശി പറഞ്ഞു.
താരത്തിന്റെ മാതാവ് കൗശൽ ധോലാകിയ താരത്തെ പോലെത്തന്നെ ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. തന്റെ അമ്മയുടെ കഷ്ടപ്പാടുകൾ തനിക്ക് അറിയാമെന്നും അമ്മയും രണ്ടാമത് ഒരു വിവാഹം കഴിക്കുകയാണ് ഉണ്ടായതെന്നും ഉർവശി വ്യക്തമാക്കി.


Click it and Unblock the Notifications