'ഭര്‍ത്താക്കന്മാര്‍ക്ക്' എന്നെ പേടി: സണ്ണി ലിയോണ്‍
സണ്ണി ലിയോണയുടെ ഒരു ചിത്രം വന്നാല്‍ കാണാത്തവര്‍ ചുരുക്കമായിരിക്കും. പക്ഷെ താരത്തിനൊപ്പം അഭിനയിക്കാന്‍ ചിലര്‍ വിസമ്മതിക്കാറുണ്ട്. സമ്മതമില്ലാഞ്ഞിട്ടല്ല പേടിയായിട്ടാണത്രെ. വിവാഹിതരായ നടന്മാര്‍ക്ക് തനിക്കൊപ്പം അഭിനയിക്കാന്‍ പേടിയാണെന്ന് ഒരു അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ തന്നെയാണ് പറഞ്ഞത്.
ഭാര്യ ഉള്ളതിനാല്‍ ചില നടന്മാര്‍ക്ക് എനിക്കൊപ്പം അഭിനയിക്കാന്‍ വിമുഖത കാണിക്കാറുണ്ട്. എന്നാല്‍ എനിക്ക് സ്‌നേഹ സമ്പന്നനായ ഒരു പങ്കാളിയുണ്ടെന്നും ഞാന്‍ ആരെയും വശീകരിക്കാനല്ല സിനിമയില്‍ അഭിനയിക്കുന്നതെന്നെന്നും മുന്‍ നീലച്ചിത്ര നടികൂടെയായ സണ്ണി ലിയോണ്‍ പറയുന്നു.

ഇപ്പോള്‍ വെള്ളിത്തിരയില്‍ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനുമൊപ്പം അഭിനയിക്കാനാണ്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. വൈകാതെ അത് നടക്കുമെന്ന് പ്രതീക്ഷയും അവര്‍ പ്രകടിപ്പിച്ചു.
ഇന്തോ- കനേഡിയന്‍ നടിയായ സണ്ണി ലിയോണ്‍ ജിസ്മ് എന്ന ചിത്രത്തിലൂടെയാണ് ബി ടൗണിലെത്തിയത്. അമ്പതിലേറെ നീല ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം സംവിധായക എന്ന നിലയിലും ശ്രദ്ധേയയാണ്. ഡാനിയല്‍ വെബ്ബറാണ് സണ്ണിയുടെ ഭര്‍ത്താവ്


Click it and Unblock the Notifications