രണ്ട് കുട്ടികളുടെ അച്ഛനുമായി വിവാഹം കഴിക്കരുത്; പ്രണയിക്കുമ്പോൾ ലഭിച്ച മുന്നറിയിപ്പിനെ കുറിച്ച് നടി കരീന കപൂർ

രണ്ടാമതും കുഞ്ഞ് ജനിച്ച സന്തോഷത്തിലാണ് ബോളിവുഡ് താരങ്ങളായ സെയിഫ് അലി ഖാനും കരീന കപൂറും. മുന്‍പ് ഇരുവരുടെയും മൂത്തമകന്‍ തൈമൂര്‍ അലി ഖാന്റെ ജനനം വലിയ വാര്‍ത്തയായിരുന്നു. രണ്ടാമതും ഒരു ആണ്‍കുഞ്ഞ് തന്നെയാണ് ജനിച്ചതെങ്കിലും മകന്റെ പേരെന്താണെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. മകന്റെ ഫോട്ടോയും താരദമ്പതിമാര്‍ പുറത്ത് വിട്ടില്ല.

ഇതിനിടയില്‍ പല തവണ സെയിഫും കരീനയും തമ്മിലുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. വീണ്ടും സെയിഫിനെ വിവാഹം കഴിക്കരുതെന്ന മുന്നറിയിപ്പ് തനിക്ക് ലഭിച്ചതിനെ കുറിച്ച് കരീന പറയുന്ന വാക്കുകള്‍ വൈറലാവുകയാണ്. ഒരു ചാറ്റ് ഷോ യിലാണ് വിവാഹത്തിന് മുന്‍പ് തനിക്ക് ലഭിച്ച ഉപദേശങ്ങളെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

kareena-saif-ali-khan

'സെയിഫ് അലി ഖാനോട് ഇഷ്ടം തോന്നിയ സമയത്ത് വിവാഹം കഴിക്കാന്‍ താന്‍ തീരുമാനിച്ചെങ്കിലും നിരവധി ആളുകള്‍ എന്നെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കരിയറില്‍ നന്നായി നില്‍ക്കുന്ന സമയത്ത് അദ്ദേഹത്തെ വിവാഹം കഴിക്കരുതെന്നുള്ള മുന്നറിയിപ്പും പലരും നല്‍കിയിരുന്നു. കാരണം അദ്ദേഹം വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനും ആയിരുന്നു. ഇങ്ങനൊരു വിവാഹത്തിന് നില്‍ക്കുകയാണെങ്കില്‍ ഇതോടെ കരീനയുടെ കരിയര്‍ അവസാനിച്ചു എന്നുള്ള സംശയങ്ങളും ആശങ്കകളും ആളുകള്‍ പങ്കുവെച്ചിരുന്നു.

ജോഗിങ്ങിന് ഇറങ്ങിയതാണോ, ഇഷ റെബ്ബയുടെ മനോഹരമായ ചിത്രങ്ങൾ

എന്നാലിപ്പോള്‍ സെയിഫും കരീനയും തമ്മിലുള്ള കെമിസ്ട്രി എത്രത്തോളമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരു കാര്യം തിരഞ്ഞെടുക്കാനും സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കാനുമുള്ള കരീനയുടെ ധൈര്യം പല സ്ത്രീകളെയും പ്രചോദിപ്പിക്കുന്നതാണ്. അതേ സമയം നടിയുടെ കുടുംബ വിശേഷങ്ങള്‍ അങ്ങനെ പോവുമ്പോള്‍ കരിയറിലും കരീന നിറഞ്ഞ് നില്‍ക്കുകയാണ്. ലാല്‍ സിംഗ് ചദ്ദ എന്ന സിനിമയാണ് കരീനയുടെ വരാനിരിക്കുന്നത്. അതുപോലെ ബൂട്ട് പോലീസ് എന്ന ചിത്രമാണ് സെയിഫിന്റേത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X