മസാന്‍ ജൂലൈ 24ന് എത്തും
കാന്‍ ചലച്ചിത്രമേളയില്‍ രണ്ട് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ സിനിമ മസാന്‍ ജൂലൈ 24ന് പ്രദര്‍ശനത്തിനെത്തും . ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നീരജ് ഗയ്‌വാന്‍ ആണ്.
പരമ്പരാഗത സദാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന് കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുന്ന ഒരു കൂട്ടം പേരുടെ കഥ പറയുകയാണ് ചിത്രം. വാരാണസിയിലാണ് മസാന്റെ കഥ നടക്കുന്നത്.ഇതുവരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത വാരാണസിയുടെ മറ്റൊരു മുഖമാണ് ചിത്രത്തിലൂടെ സംവിധായകന്‍ കാട്ടിത്തരുന്നത്.

ചിത്രത്തില്‍ റിച്ച ഛദ്ദ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിക്കി കൗശലും സഞ്ജയ് മിശ്രയും ശ്വേത ത്രിപാഠിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ഇന്തോഫ്രഞ്ച് സംയുക്ത സഹകരണത്തോടെയാണ് മസാന്‍ നിര്‍മിച്ചത്.
68ാം കാന്‍ ചലച്ചിത്ര മേളയില്‍ ഇന്റര്‍നാഷണല്‍ ജൂറി ഓഫ് ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും മികച്ച ഭാവി വാഗ്ദാനത്തിനുള്ള പുരസ്‌കാരവുമാണ് മസാന് ലഭിച്ചത്.


Click it and Unblock the Notifications