ഡോക്ടറോട് പറഞ്ഞത് ഓരേയൊരു കാര്യം മാത്രം!! ശബ്ദം ആണിന്റേതാക്കണം, ഭൂതകാലത്തെ കുറിച്ച് കരണ്‍ജോഹര്‍
ചെറുപ്പത്തിൽ താൻ ഓടുമ്പോഴും നടക്കുമ്പോഴുമെല്ലാം ആളുകൾ കളിയാക്കുമായിരുന്നു.
ബോളിവുഡിലെ സൂപ്പർ ഡ്യൂപ്പർ സംവിധായകനാണ് കരൺ ജോഹർ. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാണ്. ഹിറ്റ് മേക്കറായി ബോളിവുഡിൽ തിളങ്ങുമ്പോഴും നിരവധി വെല്ലുവിളാണ് ജീവിതത്തിൽ നേരിടേണ്ടി വന്നത്. ചെറുപ്പകാലത്ത് പെണ്ണിനോട് സാമ്യമുളള നടത്തവും ശബ്ദവും തനിയ്ക്ക് വലിയൊരു വെല്ലുവിളിയായിരുന്നു. പലരുടേയും കളിയാക്കലിനും കുത്തുവാക്കുകൾക്കും ഇരയായിട്ടുണ്ടെന്ന് താരം പറഞ്ഞു. പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള ടോക്ക് ഷോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചെറുപ്പത്തിൽ താൻ ഓടുമ്പോഴും നടക്കുമ്പോഴുമെല്ലാം ആളുകൾ കളിയാക്കുമായിരുന്നു. അന്ന് തന്നെ പാൻസി എന്ന് കളിയാക്കി വിളിക്കുമായിരുന്നു. കളിയാക്കാൻ കൂടിയപ്പോൾ ഞാൻ സ്പീച്ച് തെറാപ്പിസിന്റെ പക്കല്‍ ചികിത്സയ്ക്കായി പോയി. അന്ന് ഡോക്ടറോട് ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്. എന്റെ ശബ്ദം ആണിന്റേതാക്കി തരണമെന്ന്. അദ്ദേഹം അന്ന് എന്റെ ശബ്ദം മെച്ചപ്പെടുത്താനുള്ള ഒരുപാട് വ്യായമങ്ങൾ പറഞ്ഞു തന്നിരുന്നു. വീട്ടുകാർ അറിയാതെയായിരുന്നു ഈ ചികിത്സയ്ക്ക് പോയത്. മൂന്ന് വർഷം നീണ്ടു നിന്ന ചികിത്സയായിരുന്നു ഇത്.
അതേസമയം എന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയായിരുന്നു തനിയ്ക്ക് ലഭിച്ചിരുന്നത്. നടത്തത്തിലോ, സംസാരത്തിലോ, പെണ്ണിനോ പോലെ നൃത്തം ചെയ്യുന്നതിലോ അവര്‍ യാതൊരു തരത്തിലും കുറ്റം കണ്ടിരുന്നില്ല. എന്നെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുകയും ആസ്വാദിക്കുകയുമായിരുന്നു അവർ ചെയ്തിരുന്നതെന്നും കരൺ ജോഹർ പറഞ്ഞു. പുരുഷത്വത്തിനും സ്ത്രീത്വത്തിനും സമൂഹം നൽകുന്ന നർവചനത്തിനോട് എനിയ്ക്ക് യോജിപ്പില്ല. പുരുഷന്മാർക്ക് കരയാൻ പാടില്ല എന്ന് പറയുന്നത് വിഡ്ഡിത്തമാണെന്നും കരൺ ജോഹർ പറഞ്ഞു.


Click it and Unblock the Notifications