»   » പ്രിയങ്കയോട് മിണ്ടുന്നതു പോലും ബന്‍സാലിക്ക് ഇഷ്ടമല്ലായിരുന്നെന്ന് ദീപിക പദുക്കോണ്‍

പ്രിയങ്കയോട് മിണ്ടുന്നതു പോലും ബന്‍സാലിക്ക് ഇഷ്ടമല്ലായിരുന്നെന്ന് ദീപിക പദുക്കോണ്‍

Posted By:
Subscribe to Filmibeat Malayalam

പ്രിയങ്ക ചോപ്രയും ഞാനും അടുത്തിടപഴകുന്നത് ബന്‍സാലിക്ക് ഇഷ്ടമല്ലായിരുന്നെന്ന് ദീപിക പദുക്കോണ്‍ പറയുന്നു. ബജിറാവോ മസ്താനി എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലെ നിമിഷങ്ങളെക്കുറിച്ചാണ് ദീപിക പറയുന്നത്. സെറ്റില്‍ വെച്ച് പ്രിയങ്കയും ഞാനും മിണ്ടുന്നതു കണ്ടാല്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിക്ക് ദേഷ്യം വരും.

സംവിധായകന്‍ ഇഷ്ടപ്പെടാതിരിക്കാന്‍ കാരണം മറ്റൊന്നുമല്ല. ചിത്രത്തിലെ രണ്ട് സ്ത്രീ കഥാപാത്രങ്ങളും ശത്രുക്കളാണ്. ഞങ്ങള്‍ തമ്മില്‍ അടുത്തിടപഴകിയശേഷം അഭിനയിക്കാന്‍ ക്യാമറയ്ക്കു മുന്നില്‍ വരുമ്പോള്‍ ആ വികാരം നഷ്ടപ്പെടുമോ എന്ന ഭയമാണ് സഞ്ജയ്ക്ക് ഉണ്ടായിരുന്നതെന്ന് ദീപിക പറയുന്നു.

untitled

അത്രമാത്രം സൂക്ഷ്മതയോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് സഞ്ജയ് എന്നും താരം പറയുന്നു. എന്നാല്‍, ഷൂട്ടിങ് നിമിഷങ്ങള്‍ വളരെ രസകരമായിരുന്നു. സിനിമയില്‍ പ്രിയങ്കയുടെ വേഷത്തെക്കുറിച്ച് തനിക്ക് കൃത്യമായി അറിയില്ലായിരുന്നെന്നും ദീപിക പറയുന്നു. പ്രേക്ഷകരെ പോലെ തന്നെ സിനിമ കണ്ടാല്‍ മാത്രമേ തനിക്കും അതിനെക്കുറിച്ച് അറിയാന്‍ സാധിക്കുള്ളൂവെന്നും താരം പറഞ്ഞു.

പ്രിയങ്കയുമായി ഞാന്‍ മുന്‍പും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രിയങ്കയെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കണമെന്നുള്ള തോന്നലൊന്നും ഉണ്ടായിട്ടില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ദീപിക പറയുന്നു. രണ്‍വീര്‍ സിങ് നായകവേഷത്തില്‍ എത്തുന്ന ബജിറാവോ മസ്താനി ഡിസംബറോടെ തിയറ്ററില്‍ എത്തും.

English summary
Mastani's qualities are there in every woman, says Deepika Padukone about her character in 'Bajirao Mastani'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam