മമ്മൂട്ടി ദേഷ്യപ്പെട്ടിട്ടുണ്ടെങ്കിൽ തന്നെ അത് ഏറെ സ്നേ​ഹമുള്ളവരുടെ അടുത്ത് മാത്രമാണ്...

മികച്ച മമ്മൂട്ടി ചിത്രങ്ങൾ പ്രേക്ഷകർ സമ്മാനിച്ച സംവിധായകനാണ് അജയ് വാസുദേവ്. മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാജാധിരാജ എന്ന ചിത്രത്തിലൂടെയാണ് അജയ് വാസുദേവ് തന്റെ കരിയർ ആരംഭിച്ചത്. ഈ ചിത്രം മികച്ച വിജയം നേടിയിരുന്നു. ഇതിന് ശേഷം മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ചെയ്ത ചിത്രം മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ ചത്രങ്ങൾ വലിയ വിജയം നേടിയിരുന്നു. മെഗാസ്റ്റാറുമായിട്ട് വലിയ അടുപ്പമാണ് അജയ് വാസുദേവനുള്ളത്. ഇത് പല അഭിമുഖത്തിലും തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ പലരും ഒരു വിമർശനമായി ഉന്നയിക്കാറുളള മമ്മൂട്ടിയുടെ ദേഷ്യത്തെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

mammootty

പലരും പറയാറുള്ളതാണ് മമ്മൂക്കയുടെ ദേഷ്യത്തെ കുറിച്ച്. സാധാരണ ഒരു മനുഷ്യന് ദേഷ്യം വരില്ലേ, സങ്കടം വരില്ലേ, പല തരം ഇമോഷൻസിലൂടെ അയാൾ കടന്നു പോകില്ലേ. അതുപോലെ തന്നെയാണ് മമ്മൂക്കയും. അദ്ദേഹവും ഒരു സാധാരണ മനുഷ്യൻ തന്നെയാണ്. ദേഷ്യപ്പെടേണ്ട സമയത്ത് അദ്ദേഹം ദേഷ്യപ്പെടും. ഇനി അഥവാ അങ്ങനെ ദേഷ്യപ്പെട്ടിട്ടുണ്ടെങ്കിൽ തന്നെ അത് ഏറെ സ്നേ​ഹമുള്ളവരുടെ അടുത്ത് മാത്രമേ ഉള്ളൂ എന്നതാണ്. ഇഷ്ടപ്പെടാത്ത കാര്യം കണ്ടാൽ പ്രതികരിക്കുന്ന ആളാണ് മമ്മൂക്ക. എന്നാൽ അതുപോലെ തന്നെ സ്നേഹമുള്ള ആളാണ് അദ്ദേഹം പറഞ്ഞു .

മമ്മൂട്ടിയെന്ന നടനോടുള്ള കടുത്ത ആരാധനയാണ് തന്നെ സംവിധായകൻ ആക്കിയതെന്ന് അജയ് വാസുദേവൻ തുറന്ന് പറഞ്ഞിട്ടുണ്ട്. കടുത്ത മമ്മൂക്ക ആരാധകനാണ് ഞാൻ. ആ ആരാധനയാണ് സിനിമയോടുള്ള ഇഷ്ടമായി മാറിയത്. പിന്നീടാണ് സിനിമയെ ​ഗൗരവമായി കാണുന്നതും സംവിധാനത്തിലേക്ക് തിരിയുന്നതും. തൊമ്മനും മക്കളും എന്ന ചിത്രത്തിലാണ് ഞാൻ മമ്മൂക്കയ്ക്കൊപ്പം ആദ്യമായി ജോലി ചെയ്യുന്നത്. ആദ്യമായി മമ്മൂക്കയെ ഇത്ര നേരം അടുത്ത് കാണുന്നത് അന്നാണ് . അന്ന് മുതൽ ഷൈലോക്ക് എന്ന സിനിമ വരെ അദ്ദേഹവുമായി ചിലവഴിച്ച ഒരുപാട് നല്ല നിമിഷങ്ങളുണ്ട്. അതാണ് എന്റെ ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങളായി ഞാൻ കാണുന്നത്. ഇനിയും ഇതുപോലെ നിമിഷങ്ങൾക്കായാണ് ഞാൻ പ്രാർഥിക്കുന്നത്. ഷാഫി സാറിന്റെ കല്യാണരാമനിലാണ് ഞാൻ അസിസ്റ്റന്റായി തുടങ്ങുന്നത്.

ഒരു സംവിധായകൻ എന്നതിലുപരി ഒരു കട്ട മമ്മൂക്ക ഫാൻ എന്ന നിലയിലാണ് സിനിമകൾ ചെയ്തിട്ടുള്ളത്. ഒരു ആരാധകനെന്ന നിലയിൽ ഞാൻ ഒരു മമ്മൂട്ടി ചിത്രം കാണുമ്പോൾ അതിലെങ്ങനെ മമ്മൂക്കയെ കാണണം, എങ്ങനെ അദ്ദേഹത്തെ അവതരിപ്പിക്കണം, ഫൈറ്റ് എങ്ങനെ വേണം, എവിടൊക്കെ കൈ അടിക്കണം എന്നുണ്ടാവുമല്ലോ. അതുപോലെ തന്നെയാണ് ഞാനെന്റെ മൂന്ന് ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്. ആരാധകനായി തന്നെയാണ് കഥകൾ കണ്ടെത്തിയതും. ഇനിയും മമ്മൂക്കയ്ക്കൊപ്പം ധാരാളം ചിത്രങ്ങൾ ചെയ്യണമെന്നും അജയ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X