ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം മോസ്റ്റ് ഡേഞ്ചറസ് സെലിബ്രിറ്റി ലിസ്റ്റില്‍ തബുവും തപ്‌സിയും
ഇന്ത്യയില്‍ എറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ മോസ് ഡേഞ്ചറസ് സെലിബ്രിറ്റി ലിസ്റ്റില്‍ ഒന്നാമതായി ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഉപയോക്താക്കള്‍ അറിയാതെ തന്നെ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന അപകടകരമായ തിരയല്‍ ഫലങ്ങള്‍ ഏതെന്ന് കമ്പ്യൂട്ടര്‍ സെക്യൂരിറ്റി സോഫ്‌റ്റ്വെയര്‍ കമ്പനിയായ മക്കാഫിയാണ് അവരുടെ ഗവേഷണത്തിലൂടെ കണ്ടെത്തിയത്. മക്കാഫി പഠനമനുസരിച്ച്, എറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ഈ സോക്കര്‍ താരം വാസ്തവത്തില്‍ 2020ല്‍ തിരയുന്ന ഏറ്റവും അപകടകരമായ സെലിബ്രിറ്റിയാണ്. കമ്പനിയുടെ പതിനാലാം വര്‍ഷം നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡേയ്ക്ക് പിന്നാലെ നടി തബുവാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. നിരൂപക പ്രശംസ നേടിയ സിനിമകളായ അന്ധാദുന്‍, എ സ്യൂട്ടബിള്‍ ബോയ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സമീപകാലത്ത് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിയ താരമാണ് തബു. തബുവിന് പിന്നാലെ മൂന്നാം സ്ഥാനത്ത് ബോളിവുഡ് താരം തപ്‌സി പന്നുവാണ് എത്തിയിരിക്കുന്നത്. ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ബോളിവുഡില്‍ ശ്രദ്ധേയയായ താരമാണ് തപ്‌സി.
നടിയുടെ പിങ്ക്, തപ്പഡ് പോലുളള ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചവയാണ്. തപ്‌സിക്ക് പിന്നാലെ ബോളിവുഡ് താരസുന്ദരികളായ അനുഷ്‌ക ശര്‍മ്മ, സോനാക്ഷി സിന്‍ഹ തുടങ്ങിയവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നു. ഗര്‍ഭിണിയായ സന്തോഷം പങ്കുവെച്ചതിന് പിന്നാലെ അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് അനുഷ്‌ക ശര്‍മ്മ. ഇവര്‍ക്ക് പിന്നാലെ പ്രശസ്ത ഗായകന്‍ അര്‍മാന്‍ മാലിക്ക്, സാറാ അലി ഖാന്‍, ദിവ്യാങ്ക ത്രിപതി, ഷാരൂഖ് ഖാന്‍, അറിജിത്ത് സിംഗ് തുടങ്ങിയവരാണ് മറ്റ് സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications











