ഇവര്‍ സ്ത്രീകളെ വെച്ചുമാറുന്നവര്‍! സച്ചിന്‍ ജിഗാറിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്‌

By Prashant V R

ബോളിവുഡ് സിനിമാ ലോകത്തുനിന്നുമുളള മീ ടു വെളിപ്പെടുത്തലുകള്‍ കത്തിക്കയറുകയാണ്. തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയായിരുന്നു ഇന്ത്യയില്‍ മീ ടൂ ക്യാമ്പെയ്ന്‍ വീണ്ടും സജീവമായി മാറിയിരുന്നത്. നിരവധി നടിമാര്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. സിനിമാ രംഗത്തെ പ്രമുഖരായ വ്യക്തികള്‍ക്കെതിരെ ആയിരുന്നു അധിക പേരും ഗുരുതര ആരോപണങ്ങളുമായി എത്തിയിരുന്നത്.

ഹോളിവുഡില്‍ ആരംഭിച്ച മീ ടു വെളിപ്പെടുത്തലുകള്‍ ഇന്ത്യയില്‍ വീണ്ടും സജീവമായിരിക്കുകയാണ്. സിനിമാ രംഗത്തെുനിന്നുളള ആരും അറിയാത്ത തരത്തിലുളള രഹസ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരായ സച്ചിന്‍-ജിഗാറും മീ ടു വെളിപ്പെടുത്തലില്‍ കുടുങ്ങിയിരുന്നു. സച്ചിന്‍-ജിഗാറിനെതിരെ പേര് വെളിപ്പെടുത്താത്ത യുവതിയാണ് ലൈംഗികാരോപണവുമായി എത്തിയിരിക്കുന്നത്.

സച്ചിന്‍ ജിഗാറിനെതിരെ ആരോപണം

സച്ചിന്‍ ജിഗാറിനെതിരെ ആരോപണം

തന്റെ സുഹൃത്തുക്കളായ സച്ചിന്‍-ജിഗാറില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്നായിരുന്നു യുവതി വെളിപ്പെടുത്തിയിരുന്നത്. സുഹൃത്തുക്കളായതിനാല്‍ തന്നെ ഇരുവരും സ്ത്രീകളെ പരസ്പരം വെച്ചുമാറുന്നവരാണ് എന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. 2014ലായിരുന്നു സംഭവം നടന്നതെന്ന് യുവതി പറയുന്നു. ബോളിവുഡില്‍ നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ ഒരുക്കിയ കൂട്ടുകെട്ടാണ് സച്ചിന്‍-ജിഗാര്‍ ടീം. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളടക്കമുളളവരുടെ ചിത്രങ്ങള്‍ക്കെല്ലാം ഇവര്‍ സംഗീതം നല്‍കിയിരുന്നു.

സച്ചിന്‍ ജിഗാറിനെതിരെ യുവതി

സച്ചിന്‍ ജിഗാറിനെതിരെ യുവതി

നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് സച്ചിന്‍ അശ്ലീല ചുവയോടെ തന്നോട് സംസാരിച്ചതായി യുവതി പറയുന്നു. ജിഗാര്‍ തന്നെ കടന്നുപിടിച്ചു ചുംബിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഞാന്‍ പെട്ടെന്ന് കുതറി മാറി. നിന്നെ കാണുമ്പോഴെല്ലാം എനിക്ക് ചുംബിക്കാന്‍ തോന്നുമെന്ന് അയാള്‍ പറഞ്ഞതായി യുവതി പറയുന്നു. ഇതു കൂടാതെ ഒരു ദിവസം രാത്രി വിളിച്ച് നേരില്‍ കാണണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ താന്‍ ആവശ്യം നിരസിക്കുകയാണ് ചെയ്തത്.

അന്ന് അയാള്‍ എന്നോട് മോശമായി പെരുമാറി

അന്ന് അയാള്‍ എന്നോട് മോശമായി പെരുമാറി

ഒരിക്കല്‍ ഒരു സ്റ്റേജ് പരിപാടിക്കിടെ സച്ചിന്‍ തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതായും യുവതി പറയുന്നു. അന്ന് അയാള്‍ എന്നോട് മോശമായി പെരുമാറുകയും ചെയ്തു. പിന്നാലെ ജിഗാര്‍ എന്നെ ഫോണില്‍ വിളിച്ച് സച്ചിന് എന്നോട് താല്‍പര്യമുണ്ടെന്നും അയാള്‍ക്കൊപ്പം പോകണമെന്നും ആവശ്യപ്പെട്ടു,യുവതി വെളിപ്പെടുത്തി. ബോളിവുഡ് സംഗീത ലോകത്തെ നിരവധി പേര് വിവാദങ്ങളില്‍ കുടുങ്ങിയ സമയത്താണ് ഇപ്പോള്‍ സച്ചിന്‍ ജിഗാര്‍ കൂട്ടുകെട്ടും ആരോപണങ്ങളില്‍പ്പെട്ടിരിക്കുന്നത്.

അനു മാലിക്കിനെതിരെ വന്ന ആരോപണം

അനു മാലിക്കിനെതിരെ വന്ന ആരോപണം

നേരത്തെ സംഗീത സംവിധായകന്‍ അനു മാലിക്കും ഇത്തരത്തില്‍ ആരോപണ വിധേയനായി മാറിയിരുന്നു. അനു മാലിക്കിനെതിരെ യുവഗായികമാരായിരുന്നു മീ ടു വെളിപ്പെടുത്തലുമായി എത്തിയിരുന്നത്. തൊഴിലിടത്തില്‍നിന്നോ അല്ലാതെയോ തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങളായിരുന്നു എല്ലാവരും പങ്കുവെച്ചിരുന്നത്. ലൈംഗിക വൈകൃതമുളള ആളാണ് അനുമാലിക്കെന്നായിരുന്നു ഗായിക ശ്വേത പണ്ഡിറ്റ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X