twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റിയയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് വേദനാജനകം! തുറന്നുപറഞ്ഞ് വിദ്യാ ബാലന്‍

    By Prashant V R
    |

    സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെ വലിയ രീതിയിലുളള വിമര്‍ശനങ്ങളും സൈബര്‍ അധിക്ഷേപങ്ങളും നേരിടേണ്ടി വന്ന താരമാണ് റിയ ചക്രബര്‍ത്തി. മുന്‍കാമുകിയായ റിയ കാരണമാണ് സുശാന്ത് ജീവിതം അവസാനിപ്പിച്ചതെന്നായിരുന്നു പലരുടെയും ആരോപണം. തുടര്‍ന്ന് സുശാന്തിന്റെ കുടുംബം റിയയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. സുശാന്തിന്‌റെ പണമിടപാടുകളില്‍ റിയയ്ക്ക് അനാവശ്യ ഇടപെടലുകള്‍ ഉണ്ടെന്ന് ആരോപിച്ചും നടന്‌റെ കുടുംബം രംഗത്തെത്തിയിരുന്നു.

    sushant singh rajput-vidya balan

    അതേസമയം സുശാന്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും താനും സുശാന്തുമായുളള ബന്ധത്തില്‍ മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും റിയ ചക്രബര്‍ത്തി പറഞ്ഞിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി തവണയാണ് റിയയെ പോലീസ് ചോദ്യം ചെയ്തിരുന്നത്. അതേസമയം റിയാ ചക്രബര്‍ത്തിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് വേദനാജനകമാണെന്ന് തുറന്നുപറഞ്ഞ് നടി വിദ്യാബാലന്‍ രംഗത്തെത്തിയിരുന്നു.

    Recommended Video

    Sushant Singh's biopic will release in OTT platform | FilmiBeat Malayalam

    സുശാന്തിന്റെ വിയോഗം ഇപ്പോള്‍ ഒരു മാധ്യമ സര്‍ക്കസായി മാറിയെന്ന് വിദ്യ പറയുന്നു. "അകാലത്തിലുളള സുശാന്തിന്റെ വിയോഗം ഇപ്പോള്‍ ഒരു മാധ്യമ സര്‍ക്കസായി മാറിയെന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. റിയയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ ഹൃദയം പൊട്ടുകയാണ്. കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാള്‍ നിരപരാധിയല്ലെ. അതോ നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നത് വരെ കുറ്റവാളിയാണോ അയാള്‍?.

    നിയമം നടപ്പാക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞ താരം വിധിന്യായങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തരുതെന്നും പറഞ്ഞു. ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളോട് നമുക്ക് കുറച്ച് ബഹുമാനം കാണിക്കാം. നിയമം അതിന്റെ വഴിയ്ക്ക് തീരുമാനം എടുക്കട്ടെ, വിദ്യാ ബാലന്‍ പറഞ്ഞു. അതേസമയം തെന്നിന്ത്യന്‍ നടി ലക്ഷ്മി മഞ്ചുവും കഴിഞ്ഞ ദിവസം റിയാ ചക്രബര്‍ത്തിക്ക് പിന്തുണയുമായി എത്തിയിരുന്നു.

    ഇതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ വിദ്യാ ബാലന്റെ പ്രതികരണം വന്നത്. സുശാന്തിന്‌റെ നീതി ലഭ്യമാക്കാന്‍ പരിശ്രമിക്കുന്ന എജന്‍സികളിലും നീതിന്യായ വ്യവസ്ഥയിലുമെല്ലാം തനിക്ക് വിശ്വാസമുണ്ടെന്ന് ലക്ഷമി മഞ്ചു കുറിച്ചിരുന്നു. അതുവരെ ഒരു കുടുംബത്തെ ഇല്ലാതാക്കുന്ന ഇത്ര ക്രൂരവും പൈശാചികമായി പ്രവര്‍ത്തനങ്ങളില്‍ നിന്ന് നമുക്ക് വിട്ടുനില്‍ക്കാം എന്നും ലക്ഷ്മി മഞ്ചു ട്വീറ്റ് ചെയ്തിരുന്നു.

    English summary
    Media Trial On Rhea Chakraborty, Vidya Balan Urges People To Wait Until The Law Proven
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X