അമിതാഭിനും അനിലിനും പ്രസവത്തെ കുറിച്ചോ വീടിനെ കുറിച്ചോ ചിന്തിക്കേണ്ടതില്ല! നടന്മാരെ കുറിച്ച് നടി മീനാക്ഷി

എണ്‍പതുകളിലും തൊണ്ണൂറുകളിലുമൊക്കെ ബോളിവുഡ് സിനിമയില്‍ നിറഞ്ഞ് നിന്ന താരസുന്ദരിമാരില്‍ ഒരാളാണ് നടി മീനാക്ഷി ശേഷാദ്രി. അഭിനയത്തില്‍ തിളങ്ങി നിന്ന കാലത്ത് അമിതാഭ് ബച്ചന്‍, രാജേഷ് ഖന്ന, ജീതേന്ദ്ര, അനില്‍ കപൂര്‍, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങി നിരവധി സൂപ്പര്‍താരങ്ങളുടെ നായികയായി മീനാക്ഷി അഭിനയിച്ചു.

എന്നാല്‍ 1996 മുതല്‍ നടി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയും വ്യക്തിജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. വിവാഹിതയായതോട് കൂടി പൂര്‍ണമായിട്ടും അഭിനയം ഉപേക്ഷിച്ച് യുഎസ്എയില്‍ സ്ഥിരതാമസമാക്കി. ഇപ്പോള്‍ 60 വയസ്സുള്ള മീനാക്ഷി വീണ്ടും സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്.

meenakshi-seshadri

അടുത്തിടെ, ഒരു അഭിമുഖത്തില്‍, അമിതാഭ് ബച്ചനെയും അനില്‍ കപൂറിനെയും പോലെയുള്ള നടന്മാരുടെ കഥാപാത്രങ്ങളെ കുറിച്ച് നടി സംസാരിച്ചിരുന്നു. അവര്‍ക്കൊക്കെ തന്നേക്കാളും പ്രായം കൂടുതല്‍ ഉള്ളവരാണെങ്കിലും ഇപ്പോഴും സിനിമയില്‍ സജീവമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും അവര്‍ പറയുകയാണ്. ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് നടിമാരും നടന്മാരും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് മീനാക്ഷി സംസാരിച്ചത്.

'പുരുഷന്മാരായ അഭിനേതാക്കള്‍ വ്യവസായത്തില്‍ കൂടുതല്‍ കാലം പ്രവര്‍ത്തിക്കുന്നതിന് കുറച്ച് കാരണങ്ങളുണ്ട്. ധര്‍മ്മേന്ദ്ര, ജിതേന്ദ്ര, അമിതാഭ് ബച്ചന്‍ എന്നിവരുടെ തലമുറയിലാണെങ്കിലും ഇപ്പോഴാണെങ്കിലും കാര്യങ്ങള്‍ അങ്ങനെ തന്നെയാണ്. ഈ താരങ്ങളാരും അവരുടെ വീട്ടില്‍ ഗാര്‍ഹിക ജോലികള്‍ ചെയ്യുന്നവരല്ല എന്നതാണ് മറ്റൊരു ഘടകം.

അതിനാല്‍ അവര്‍ക്ക് അവരുടെ കരിയറില്‍ മാത്രം ശ്രദ്ധിക്കാന്‍ കഴിയും. മൂന്നാമത്തെ കാരണം, അവര്‍ പ്രസവത്തെക്കുറിച്ചോ ഗര്‍ഭധാരണത്തെക്കുറിച്ചോ കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ചോ വിഷമിക്കേണ്ടതില്ല എന്നതാണ്. ഇതെല്ലാം സ്ത്രീയുടെ ഉത്തരവാദിത്തമായി മാറുന്നു.

അതുകൊണ്ടാണ് എന്നെ പോലെയുള്ള നടിമാര്‍ അഭിനയം വിട്ട് പോകുന്നത്. ഒപ്പം മുതിര്‍ന്ന താരങ്ങള്‍ പോലും ഇപ്പോഴും നായകന്മാരായി തുടരുന്നത് ഇതുകൊണ്ടാണ്. ആളുകള്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ടെന്നത് വസ്തുതയാണ്. അതും വളരെ പ്രധാനപ്പെട്ടൊരു ഘടകം തന്നെയാണ്.' എന്നും നടി കൂട്ടിച്ചേര്‍ക്കുന്നു.

meenakshi-seshadri

13 വര്‍ഷത്തെ അഭിനയത്തിനിടയില്‍ 70 ഓളം സിനിമകളില്‍ അഭിനയിക്കാന്‍ മീനാക്ഷിയ്ക്ക് സാധിച്ചിരുന്നു. 1998-ല്‍ പുറത്തിറങ്ങിയ സ്വാമി വിവേകാനന്ദന്‍ എന്ന സിനിമയില്‍ അതിഥി വേഷത്തില്‍ അഭിനയിച്ചതിന് ശേഷമാണ് നടി പൂര്‍ണമായിട്ടും സിനിമ ഉപേക്ഷിച്ച് പോയത്. പിന്നീട് 2016-ല്‍ പുറത്തിറങ്ങിയ ഘയാല്‍: വണ്‍സ് എഗെയ്ന്‍ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു.

27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മീനാക്ഷി ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അറുപതുകാരിയായ നടി തനിക്ക് ഏത് തരത്തിലുള്ള വേഷങ്ങളായിരിക്കും ഇനി ലഭിക്കാന്‍ പോകുന്നതെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും നടി പറഞ്ഞു.

''എനിക്ക് വേണ്ടി ആരെങ്കിലും ഒരു സ്‌ക്രിപ്റ്റ് എഴുതാന്‍ തീരുമാനിക്കുന്നതിന് മുമ്പ് ഞാന്‍ എങ്ങനെയാണെന്നും എന്റെ കലാപരമായ ആവിഷ്‌കാരം എന്താണെന്നും ഇപ്പോഴത്തെ സിനിമാ പ്രവര്‍ത്തകരെ അറിയിക്കാന്‍ ആഗ്രഹിക്കുന്നതായിട്ടും,' നടി കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: meenakshi sheshadri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X