നടി മീരയ്‌ക്കെതിരേ അറസ്റ്റ് വാറന്റ്
വിവാഹിതയായിരിക്കെ തന്നെ മറ്റൊരാളെ വിവാഹം കഴിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ബോളിവുഡിലെ പാക് നടി മീരയ്‌ക്കെതിരേ അറസ്റ്റ് വാറന്റ്.
പാകിസ്താനിലെ ഒരു സെഷന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മീരയുടെ ഭര്‍ത്താവാണെന്ന് അവകാശവാദമുന്നയിച്ച അതീഖര്‍ റഹ്മാന്‍ എന്നയാളുടെ പരാതിയില്‍ ഹാജരാകാനുള്ള കോടതിയുടെ നിര്‍ദേശം നടി അവഗണിച്ചിരുന്നു.തന്റെ ഭാര്യയായിരിക്കെ തന്നെ മീര ക്യാപ്റ്റന്‍ നവീദിനെ വിവാഹം കഴിച്ചു എന്നതാണ് റഹ്മാന്റെ ആരോപണം.

അതീഖര്‍ റഹ്മാന്റെ ആരോപണത്തില്‍ പാകിസ്താനിലെ ഒരു ജില്ലാകോടതി മീരയോട് എത്രയും പെട്ടെന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരം കോടതിയില്‍ എത്തിയില്ല. ഇതേ തുടര്‍ന്ന് ജൂണ്‍ 17 ന് മുമ്പായി താരത്തെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്.
മോഡലും നടിയുമായ ഇര്‍ത്തീസാ റുബാബ് എന്ന മീര അമീഷാപട്ടേലിന്റെ സഹോദരന്‍ ആഷ്മിത് പട്ടേലിന്റെ നായികയായി നസറിലൂടെയാണ് താരം ബോളിവുഡില്‍ എത്തിയതെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. എന്നിരുന്നാലും സിനിമയിലെ ചൂടന്‍ രംഗങ്ങളുടെ പേരില്‍ താരം ശ്രദ്ധിക്കപ്പെട്ടു.


Click it and Unblock the Notifications