»   »  അപമാനിക്കാൻ ആ പേരുകൾ ഉപയോഗിച്ചിരുന്നു! അങ്ങനെ വിളിക്കാൻ പാടില്ല, വെളിപ്പെടുത്തലുമായി കങ്കണ

അപമാനിക്കാൻ ആ പേരുകൾ ഉപയോഗിച്ചിരുന്നു! അങ്ങനെ വിളിക്കാൻ പാടില്ല, വെളിപ്പെടുത്തലുമായി കങ്കണ

Written By:
Subscribe to Filmibeat Malayalam

കങ്കണാ റാവത്ത് എന്നു കേൾക്കുമ്പോൾ ഒരു പക്ഷെ പ്രേക്ഷകരുടെ മനസിലേയ്ക്ക് ഓടിവരുന്നത് ക്യൂൻ എന്ന ചിത്രമാണ്. അതിലെ കങ്കണയുടെ കഥാപാത്രത്തെ നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ ദുഃഖത്തെ ചങ്കൂറ്റത്തോടെ നേരിട്ട് തന്നെ താഴ്ത്തി കാണിച്ചവർക്കു മുന്നിൽ തല ഉയർത്തി നടക്കുന്ന ഒരു ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അത്രയ്ക്ക് ദൃഢവും ബലമുറ്റ കഥാപാത്രങ്ങൾക്കാണ്   കങ്കണ ജീവൻ നൽകുന്നത്.

kangana

പൂമരം ചെയ്യുമ്പോൾ അമ്മ പറ‍ഞ്ഞത് ഒരേയൊരു കാര്യം! കാളിദാസൻ അത് തുറന്ന് പറയുന്നു...

സിനിമയിൽ എങ്ങനെയാണോ അതു പോലെ തന്നെയാണ് താരം ജീവിതത്തിലും . രണ്ടു പ്രാവശ്യം ആലോചിക്കാതെ നമുക്ക് നിസംശയം പറയാം കങ്കണ ബോൾഡ് ആണെന്നു. ബോളിവുഡിൽ കരുതുറ്റ കഥാപാത്രങ്ങൾക്ക് ജീവൻ‌ നൽകുന്ന മറ്റൊരു താരമാണ് രാജ്കുമാർ റാവു. ഇപ്പോഴിത രണ്ടുപേരും വീണ്ടും ഒരുമിക്കുകയാണ്. പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെന്റൽ ഹേ ക്യാ ചിത്രത്തിനെ കുറിച്ചു മനസ് തുറക്കുകയാണ് കങ്കണ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മനസു തുറന്നത്.

ബച്ചൻ കുടുംബത്തിൽ നിന്ന് ഐശ്വര്യയെ ഒഴിവാക്കിയോ? ബിഗ്ബിക്കെതിരെ വിമർശനവുമായി ആരാധകർ

വ്യത്യസ്തമായ പ്രമേയം

ഇതുവരെ കണ്ടു വന്നിരുന്ന കങ്കണ രാജ്കുമാർ ചിത്രങ്ങളെ പോലെ വളറെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രം മെന്റൽ ഹെയ് ക്യാ എന്ന ചിത്രത്തിൽ. ചില വ്യക്തിപരമായ കാരണങ്ങൾ‌ കൊണ്ടാണ് ഈ ചിത്രം ചെയ്യാൻ തീരുമാനിച്ചതെന്ന് കങ്കണ പറഞ്ഞു. കൂടാതെ ഇതു വരെ കണ്ടതിൽ നിന്നും ത‌ികച്ചും വ്യത്യസ്തമായ പോസ്റ്ററുകളാണ് പ്രചരിക്കുന്നത്. കറുത്ത ഹാസ്യത്തിൽ ചാലിച്ച പോസ്റ്ററുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. വ്യത്യസ്തമായ പ്രമേയമാണ് ഈ ചിത്രം ചെയ്യാൻ പ്രേരിപ്പിച്ചതെന്നു നായകൻ രാജ്കുമാർ റാവു മുമ്പൊരിക്കൽ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.മെന്റൽ ഹെയ് ക്യായുടെ പോസ്റ്റർ അൽപം വിചിത്രമായി തോന്നുമെങ്കിലും ജീവിതത്തിലെ ഇരുണ്ട സത്യമാണ് പോസ്റ്ററിലൂടെ പ്രതിഫലിക്കുന്നത്.

ജീവിത സത്യങ്ങൾ

കഴിഞ്ഞ കുറച്ചു നാളുകളായി ജീവിതം എനിയ്ക്ക് കാണിച്ചു തന്നത് വ്യത്യസ്തമായി ഇരിക്കുക എന്നാണ്. ഭ്രാന്തി, മനോരോഗി ഈ വാക്കുകൾ ഉപയോഗിച്ച് തന്നെ പലരും അപമാനിക്കാൻ ശ്രമിച്ചിരുന്നു. ഇത്തരം വാക്കുകൾ ഒരിക്കലും ശാപവാക്കുകളായി ഉപയോഗിക്കാൻ പടുള്ളതല്ല. എന്നാൽ മെന്റല്‍ ഹെയ് എന്ന തിരക്കഥ വന്നപ്പോൾ എനിക്കറിയാമായിരുന്നു ചുറ്റിനുമുള്ള നിഗൂഡതകൾ പൊളിച്ചെടുക്കാനാണ് ഈ കഥാപാത്രം തിരഞ്ഞെടുത്തത് . നമ്മൾ തങ്ങളുടെ വ്യക്തിത്വം ആഘോഷിക്കേണ്ട സമയം വന്നെത്തിയിരിക്കുകയാണ്. ആളുകളെ ദയനീയവും സഹാനുഭൂതിയും ആവശ്യപ്പെടുന്ന പ്രതീകങ്ങളായി ഞങ്ങൾ കണിക്കില്ല. ഈ പ്രശ്നങ്ങൾ ഞങ്ങൾ കാര്യ ഗൗരവത്തോട് കൂടി തന്നെ അവതരിപ്പിക്കും വ്യക്തിത്വം പ്രകടിപ്പിക്കുന്നതിനെ ഭ്രാന്തായി മുദ്രകുത്തുന്നവർക്കെതിരെയാണ് ഈ ചിത്രമെന്ന് കങ്കണ പറഞ്ഞു.

വിവാദങ്ങൾ

വിവാദങ്ങൾ എന്നും കങ്കണ റാവത്തിന്റെ സഹയാത്രികയായിരുന്നു. എന്തും ആരുടെയും മുഖത്തു നോക്കി പറയാനുളള ചങ്കൂറ്റവും ഭൈര്യവുമാണ് എന്നും കങ്കണയെ വിവാദ പുത്രിയാക്കിയത്. തനിയ്ക്ക് സംഭവിച്ച കാര്യങ്ങൾ സമൂഹത്തിനു മുന്നിൽ തുറന്നടിക്കാൻ താരം ഒരു മടിയും കാണിച്ചിരുന്നില്ല. ബോളിവുഡിൽ നിന്ന് തനിയ്ക്കേറ്റ മുറിവുകളും ദുഃഖങ്ങളും അതിനെ പിന്നലുണ്ടായിരുന്നവരുമായി കങ്കണ പരസ്യമായി തന്നെ വെല്ലുവിളി ഉയർത്തിയിരുന്നു. തനിയ്ക്ക് സിനിമയിൽ നിന്ന് വളരെ മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നു കങ്കണ തുറന്നടിച്ചിരുന്നു.16ാം വയസിൽ ബോളുവുഡിലെ പ്രമുഖ നടൻ തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്ന് കങ്കണ ഒരു ടെലിവിഷൻ പരിപാടിയിൽ തുറന്നടിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ ഭാര്യയോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിരുന്നില്ലെന്നു താരം ചൂണ്ടിക്കാട്ടിരുന്നു

English summary
Mental Hai Kya Actress Kangana Ranaut Says The Term 'Mental' Was Used To 'Shame' Her

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam