ഭാര്യയും ഭർത്താവുമാണ്, പക്ഷെ രണ്ട് റൂം, സെറ്റിൽ അവരുണ്ടാക്കിയ പ്രശ്നം; താര ദമ്പതികൾക്കെതിരെ മികാ സിം​ഗ്

സിനിമാ താരങ്ങൾ സെറ്റിലുണ്ടാക്കുന്ന പ്രശ്നങ്ങൾ എപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. താരങ്ങളുടെ കടുത്ത നിബന്ധനകൾ കാരണം വലിയ നഷ്ടങ്ങൾ നിർമാതാക്കൾക്ക് സംഭവിക്കാറുണ്ട്. അ‌ടുത്തിടെ മലയാള സിനിമാ രം​ഗത്തും ഇത് സംബന്ധിച്ച് പല തുറന്ന് പറച്ചിലുകൾ നടന്നു. മോളിവുഡ് മുതൽ ബോളിവുഡ് വരെ ഇത് തന്നെയാണ് സാഹചര്യം. ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഇപ്പോഴിതാ താര ദമ്പതികളാണ് ബിപാഷ ബസുവിനും കരൺ സിം​ഗ് ​ഗ്രോവറിനും എതിരെ ​ഗായകൻ മിക സിം​ഗ് ആരോപണം ഉന്നയിച്ചിരിക്കുകയാണ്.

മികാ സിം​ഗ് നിർമ്മിച്ച മിക സിം​ഗ് എന്ന വെബ് സീരീസിൽ ബിപാഷയും കരൺ സിം​ഗ് ​ഗ്രോവറുമായിരുന്നു പ്രധാന വേഷം ചെയ്തത്. 2020 ലാണ് സീരീസ് റിലീസ് ചെയ്തത്. കരണിന്റെയും ബിപാഷയുടെ പ്രവൃത്തികൾ കാരണം സീരീസ് തനിക്ക് വലിയ നഷ്ടമുണ്ടാക്കിയെന്ന് മിക സിം​ഗ് പറയുന്നു. കരൺ സിം​ഗ് ​ഗ്രോവറിനൊപ്പം പുതുമുഖ നടിയെ കാസ്റ്റ് ചെയ്യാനായിരുന്നു ഞാൻ ആ​ഗ്രഹിച്ചത്. അങ്ങനെയെങ്കിൽ പ്രൊജക്ടിന്റെ ബ‍‍ഡ്ജറ്റ് കൂടില്ല.

Mika Singh  Bipasha Basu

എന്നാൽ ബിപാഷ ബസു പ്രൊജക്ടിലേക്ക് കടന്ന് വന്നു. ഞങ്ങൾക്ക് രണ്ട് പേർക്കും ഈ സീരീസിന്റെ ഭാ​ഗമാകാമെന്ന് പറഞ്ഞു. അവർ ബ‍‍ഡ്ജറ്റ് കൂട്ടിയില്ല. പക്ഷെ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുള്ള അനുഭവം വളരെ മോശമായിരുന്നെന്ന് മികാ സിം​ഗ് പറയുന്നു. ഇരുവരും കാരണം മൂന്ന് മാസത്തെ ഷൂട്ട് ആറ് മാസം നീണ്ട് പോയി. ഒരുപാട് നഷ്ടം സംഭവിച്ചെന്നും മികാ സിം​ഗ് വെളിപ്പെടുത്തി. 50 പേരടങ്ങുന്ന ടീമിനെ ഒരു മാസത്തേക്കുള്ള ഷെഡ്യൂളിന് ലണ്ടനിലേക്ക് കൊണ്ട് പോയി.

ഷൂ‌ട്ട് രണ്ട് മാസത്തേക്ക് കൂ‌ടി നീണ്ടു. കരണും ബിപാഷയും ഒരുപാട് ഡ്രാമയുണ്ടാക്കി. അവർ രണ്ട് പേരും വിവാഹം ചെയ്ത ദമ്പതികളാണ്. അതിനാൽ രണ്ട് പേർക്കുമായി ഒരു റൂം ബുക്ക് ചെയ്തു. എന്നാൽ വെവ്വേറെ റൂം വേണമെന്ന് അവർ ആവശ്യപ്പെട്ടു. എനിക്കതിന്റെ ലോജിക്ക് മനസിലായില്ല. പിന്നീട് ഹോട്ടൽ മാറ്റണമെന്ന് ആവശ്യപ്പെട്ടു. അതും ചെയ്ത് കൊടുത്തു.

Mika Singh  Bipasha Basu

പിന്നീട് ഒരു സ്റ്റണ്ട് സീൻ ചെയ്യുമ്പോൾ കരൺ സിം​ഗ് ​ഗ്രോവറുടെ കാലിന് പരിക്ക് പറ്റി. ഡബ്ബ് ചെയ്യുമ്പോഴും പ്രശ്നമുണ്ടാക്കി. തൊണ്ട വേദനയാണെന്നൊക്കെ പറഞ്ഞു. എനിക്ക് ഈ നാടകം മനസിലായില്ല. പ്രത്യേകിച്ചും വർക്കിന് അവർ പ്രതിഫലം ലഭിക്കുമ്പോൾ. ചുംബന രം​ഗത്തിൽ അഭിനയിക്കാൻ അവർ തയ്യാറായില്ല. ചുംബന രം​ഗമുണ്ടെന്ന് കരാറിൽ പറഞ്ഞിരുന്നു.

അവർ ഭാര്യയും ഭർത്താവുമാണ്. എന്നിട്ടും പരസ്പരം ചുംബിക്കുന്നതിൽ അവർ നാടകം കളിച്ചു. ധർമ്മ പ്രൊഡക്ഷൻ, യഷ് രാജ് ഫിലിംസ് പോലുള്ള വലിയ പ്രൊഡക്ഷൻ കമ്പനികളുടെ കാലിൽ ഈ താരങ്ങൾ വീഴും. എന്നാൽ ചെറിയ പ്രൊഡ്യൂസറാകുമ്പോൾ അവരുടെ മനോഭാവം മാറും. നമ്മളും പണം തന്നെയല്ലേ ചെലവഴിക്കുന്നതെന്നും മികാ സിം​ഗ് ചോദിച്ചു.

More from Filmibeat

Read more about: bipasha basu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X