twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കറാച്ചിയിൽ പാട്ട് പാടി! ഗായകൻ മിഖാ സിങ്ങിന് ഇന്ത്യയിൽ വിലക്ക്...

    |

    കറച്ചിയിൽ സംഘടിപ്പിച്ച സംഗീത പരിപാടിയിൽ പങ്കെടുത്തതിന് ഇന്ത്യൻ ഗായകൻ മിഖാ സിങ്ങിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ (എ ഐ സി ഡബ്ല്യു എ) ആണ് മിക്കാ സിങ്ങിനെ വിലക്കേർപ്പെടുത്തിയത്.. ഇന്ത്യൻ സിനിമകളിൽ നിന്നും മറ്റ് സംഗീതപരിപാടികളിൽ നിന്നും ഗായകനെ മാറ്റി നിർത്തുമെന്നാണ് റിപ്പോർട്ട്. മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫിന്റെ അടുത്ത ബന്ധു കറാച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മിഖാ സിങ്ങ് പാടിയത്. ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

    Mika Singh

     ധീരനായിരുന്നു അമ്മയുടെ മകൻ! ലിനുവിന്റെ കുടുംബത്തിന് സഹായവുമായി മോഹന്‍ലാൽ ധീരനായിരുന്നു അമ്മയുടെ മകൻ! ലിനുവിന്റെ കുടുംബത്തിന് സഹായവുമായി മോഹന്‍ലാൽ

    സിനിമാ നിർമ്മാണകമ്പനികൾ, സംഗീത കമ്പനികൾ, ഓൺലൈൻ മ്യൂസിക് കണ്ടന്റ് പ്രൊവൈഡർമാർ എന്നിവരുമായുള്ള മിഖാ സിങ്ങിന്റെ കരാറുകളെല്ലാം ബഹിഷ്കരിക്കണമെന്ന് എ ഐ സി ഡബ്ല്യു എ പ്രസിഡന്റ് സുരേഷ് ശ്യാംലാൽ ഗുപ്ത ചൊവ്വാഴ്ച പുറത്തിക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇന്ത്യയിൽ ആരും മിഖാ സിങ്ങിനൊപ്പം പ്രവർത്തിക്കുന്നില്ലെന്ന് എ ഐ സി ഡബ്ല്യുഎ ഉറപ്പുവരുത്തും, ആരെങ്കിലും അങ്ങനെ ചെയ്താൽ അവർക്ക് കോടതിയെ സമീപിക്കുമെന്നും, തുടർന്നുളള പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പ്രസ്താവനയിൽ പറയുന്നു.

    മമ്മൂട്ടിയും പേരൻപും മാത്രമല്ല! തമിഴ് സിനിയ്ക്ക് നേരെ കണ്ണടച്ച് ദേശീയ ചലച്ചിത്ര പുരസ്കാരംമമ്മൂട്ടിയും പേരൻപും മാത്രമല്ല! തമിഴ് സിനിയ്ക്ക് നേരെ കണ്ണടച്ച് ദേശീയ ചലച്ചിത്ര പുരസ്കാരം

    ഇന്ത്യ-പാകിസ്താൻ ബന്ധം വഷളായിരിക്കുന്ന ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ അഭിമാനത്തെക്കാൾ പാകിസ്താനിൽ നിന്ന് ലഭിക്കുന്ന പണത്തിന് വില നൽകി, എന്നാണ് ഫിലിം അസോസിയേഷന്റെ വിമർശനം. വിഷയത്തിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഇടപെടലും അസോസിയേഷൻ തേടിയിട്ടുണ്ട്. ഇന്ത്യയിലെ മുൻനിര ഗായകനാണ് മിഖാ സിങ്ങ്.

    English summary
    Mika Singh ban After Performance In Karachi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X