പ്രായം ഒന്നിനും ഒരു പ്രശ്നമല്ല! 54ാം വയസ്സിലെ സ്വപ്ന സാക്ഷാത്കാരത്തെ കുറിച്ച് താരം...
പഠനത്തിന് പ്രായം പ്രശ്നമല്ല. ഒരു കാര്യം പഠിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടോ അത് എത്ര വയസ്സായാലും സ്വായത്തമാക്കാൻ കഴിയും... ഇത് വെറും വാക്കുകളല്ല. ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് നടനും മോഡലുമായ മിലിന്ദ് സോമൻ. 54 ാം വയസ്സിൽ കാറോടിക്കാൻ പഠിച്ചതിന്റെ സന്തോഷത്തിലാണ് താരം. ലൈസൻസ് എടുത്തതിന് ശേഷം കാറോടിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് താരം കുറിച്ച വാക്കുകളാണിത്.

മിലിന്ദ് ലൈസൻ എടുത്തതിന് ശേഷ 100 കിലോമീറ്റർ വേഗതയിൽ കാറോടിച്ചുവെന്ന് ഭാര്യ അങ്കിതയും സോഷ്യൽ മീഡിയയിൽ കുറിച്ചു. ഭർത്താവിന്റെ സന്തോഷത്തിൽ പങ്കുചേരുകയാണ് താരം. ഇന്ത്യൻ ഫാഷൻ മേഖലയിലെ വിവാദ താരമാണ് മിലിന്ദ്. 54ാം വയസ്സിലും താരത്തിന്റെ ഫിറ്റ്നസ് ചർച്ചയാകാറുണ്ട്. ഫിറ്റ്നസ് പ്രേമികളുടെ മാത്യക പുരുഷനാണ് താരം.
ഏറെ ചർച്ച വിഷയമായിരുന്നു മിലിന്ദിന്റേയും അങ്കിതയുടേയും വിവാഹം.52 വയസ്സുള്ള താരം 26 കാരിയെ വിവാഹം കഴിച്ചത് വാർത്തകളിൽ ഇടം ഫിടിച്ചിരുന്നു. പലരും വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ വിമർശനങ്ങളെ വകവയ്ക്കാതെ അങ്കിതയ്ക്കൊപ്പം മനോഹരമായ കുടുംബജീവിതവുമായി മുന്നോട്ട് പോകുകയാണ് താരം. ഇവരുടെ സന്തോഷ നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്.


Click it and Unblock the Notifications