ഇടയ്ക്ക് ഭാര്യ അച്ഛായെന്ന് വിളിക്കും! 28 കാരിയായ അങ്കിതയെക്കുറിച്ച് മിലിന്ദിന്‍റെ വെളിപ്പെടുത്തല്‍!
വിവാഹത്തില്‍ പ്രായത്തിന് പ്രാധാന്യമുണ്ടോയെന്ന ചോദ്യത്തിന് പല തരത്തിലുള്ള മറുപടികളാണ് ലഭിക്കാറുള്ളത്. പങ്കാളിയുമായുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് ചിലര്‍ക്ക് കൃത്യമായ ബോധ്യമുണ്ടാവും. മറ്റ് ചിലരാവട്ടെ, പ്രായമൊരു വിഷയമേ അല്ലെന്ന നിലപാടിലുമാണ്. പ്രായത്തിന്റെ കാര്യവുമായി ബന്ധപ്പെട്ട് എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുള്ള ദമ്പതികളാണ് മിവിന്ദ് സോമനും അങ്കിത കോണ്‍വാറും. 52 കാരനായ മിലിന്ദും 27 കാരിയായ അങ്കിതയും കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹിതരായത്. മോഡലിംഗില്‍ സജീവമായ മിലിന്ദിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. സീനിയര്‍ ഫ്‌ളൈറ്റ് അറ്റന്റഡന്റായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അങ്കിതയും മിലിന്ദും ഒരുമിച്ചത്. വിവാഹത്തോടെ അങ്കിത ജോലി ഉപേക്ഷിക്കുകയായിരുന്നു.
പ്രായവ്യത്യാസത്തിന്റെ പേരില്‍ ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു നേരത്തെ ഉയര്‍ന്നുവന്നിരുന്നത്. അടുത്തിടെ ഇരുവരും ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരുന്നു. മിലിന്ദും അങ്കിതയും ഒരുമിച്ചെത്തിയ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തംരഗമായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. പ്രായവ്യത്യാസവുമായി ബന്ധപ്പെട്ട ചോദ്യം ഇത്തവണയും ഇവര്‍ക്ക് നേരെ ഉയര്‍ന്നുവന്നിരുന്നു. തങ്ങളുടെ രക്ഷിതാക്കള്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെന്ന് ഇരുവരും വീഡിയോയില്‍ പറയുന്നുണ്ട്.

അങ്കിത എപ്പോഴെങ്കിലും തന്നെ അച്ഛാ എന്ന് വിളിച്ചിട്ടുണ്ടോയെന്ന ചോദ്യവും മിലിന്ദിന് നേരെ ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നുമില്ലാതെയാണ് അദ്ദേഹം ആ ചോദ്യത്തിന് യെസ എന്ന മറുപടി നല്‍കിയത്. മിലിന്ദിന്റെ ഉത്തരം കേട്ട് പുഞ്ചിരിക്കുകയായിരുന്നു അങ്കിത. ഇടയ്ക്ക് അവള്‍ തന്നെ അങ്ങനെ വിളിക്കാറുണ്ടെന്ന മറുപടിയായിരുന്നു മിലിന്ദ് നല്‍കിയത്. ലക്ഷക്കണക്കിന് പേരാണ് ഇതിനകം ഇവരുടെ വീഡിയോ കണ്ടത്.

പ്രണയിച്ച് വിവാഹിതരായവരാണ് മിലിന്ദും അങ്കിതയും. സിനിമാലോകം ഒന്നടങ്കം ആഘോഷിച്ച വിവാഹങ്ങളിലൊന്ന് കൂടിയായിരുന്നു ഇവരുടേത്. പ്രായവ്യത്യാസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. മിലിന്ദിന് 52 വയസ്സും അങ്കിതയ്ക്ക് 18 വയസ്സുമായിരുന്നു വിവാഹസമയത്ത്. മിലിന്ദിനെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് അങ്കിത എത്തിയിരുന്നു.

അദ്ദേഹത്ത കണ്ടപ്പോള്‍ തനിക്ക് പ്രത്യേക വൈബ് ഫീല്‍ ചെയ്തിരുന്നുവെന്നും അദ്ദേഹത്തിനും അതനുഭവപ്പെട്ടിരുന്നുവെന്നും തോന്നിയപ്പോഴാണ് ആ ബന്ധം പ്രണയമായി മാറിയതെന്നായിരുന്നു അങ്കിത പറഞ്ഞത്. ഫോണ്‍ നമ്പര്‍ കൈമാറിയതിനെക്കുറിച്ചും ഡിന്നറിന് പോയതിനെക്കുറിച്ചുമൊക്കെ അങ്കിത തുറന്നുപറഞ്ഞിരുന്നു.


Click it and Unblock the Notifications