മകനൊപ്പം എണ്‍പതാം വയസില്‍ അമ്മയുടെ പുഷ്അപ്പ്! മിലിന്ദ് സോമന്റെ വീഡിയോ വൈറല്‍! കാണൂ
നടനും മോഡലുമായ മിലിന്ദ് സോമന്‍ ബോളിവുഡിലും തെന്നിന്ത്യയിലും തിളങ്ങിയ താരമാണ്. കഴിഞ്ഞ ദിവസം മിലിന്ദ് ട്വിറ്ററില്‍ പങ്കുവെച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അമ്മയ്‌ക്കൊപ്പം പുഷ് അപ്പ് എടുക്കുന്ന നടന്റെ വീഡിയോ ആയിരുന്നു സമൂഹ മാധ്യമങ്ങളില്‍ എല്ലാവരും എറ്റെടുത്തത്. മാതൃദിനത്തില്‍ 80 വയസുകാരിയായ അമ്മ മിലിന്ദിനൊപ്പം പതിനാറ് തവണ പുഷ്അപ്പ് എടുക്കുന്ന വീഡിയോ ആയിരുന്നു പുറത്തിറങ്ങിയിരുന്നത്.
സാരിയുടുത്തുകൊണ്ടാണ് മിലിന്ദിന്റെ അമ്മ വീഡിയോയില്‍ എത്തുന്നത്. പ്രായം വെറും അക്കങ്ങളാണെന്ന് അമ്മ തെളിയിക്കുന്നു. എന്റെ അമ്മ ഇപ്പോഴും ചെറുപ്പമാണ്. എല്ലാ ദിവസവും എനിക്ക് മാതൃദിനമാണ് . മിലിന്ദ് സോമന്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. ഉഷ സോമന്‍ എന്നാണ് മിലിന്ദ് സോമന്റെ അമ്മയുടെ പേര്.

എന്ത് ചെയ്യുന്നവരാണെങ്കിലും നിങ്ങള്‍ക്ക് വേണ്ടി പത്ത് മിനിറ്റ് ചെലവഴിക്കണം എന്നും മിലിന്ദ് വീഡിയോയില്‍ പറയുന്നുണ്ട്. നേരത്തെ ചെറുപ്പക്കാരിയായ കാമുകിക്കൊപ്പമുളള ഫോട്ടോ പങ്കുവെച്ചതിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന താരമാണ് മിലിന്ദ് സോമന്‍. അമ്പതി രണ്ടുകാരന്‍ മിലിന്ദിന്റെ കാമുകിക്ക് പതിനെട്ട് വയസായതേയുളളു എന്ന കാരണത്താലായിരുന്നു ഒരു കൂട്ടം ആളുകള്‍ നടനെ സോഷ്യല്‍ മീഡിയയിലൂടെ ആക്രമിച്ചിരുന്നത്.


Click it and Unblock the Notifications