മൂന്ന് തവണ വിവാഹിതരായി! ഭര്‍ത്താവിന് പ്രായം കൂടിയത് പ്രശ്‌നമല്ല! പ്രണയം വെളിപ്പെടുത്തി താരപത്‌നി!
സിനിമാ താരങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ച് കുടുംബ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയാനാണ് എല്ലാവര്‍ക്കും താല്‍പര്യം. ഇതാണ് പലപ്പോഴും ഗോസിപ്പുകള്‍ക്ക് കാരണമാവുന്നത്. ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ആഘോഷിച്ച വിവാഹമായിരുന്നു മോഡലനും നടനുമായ മിലിന്ദ് സോമന്റേത്. കാമുകിയായ അങ്കിതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെയായിരുന്നു മിലിന്ദിന് പൊങ്കാല ഏറ്റുവാങ്ങേണ്ടി വന്നത്. കാമുകിയ്ക്ക് പ്രായം വളരെ കുറവും മിലിന്ദിന് വളരെ കൂടുതലാണെന്നുള്ളതുമായിരുന്നു ഇവിടുത്തെ പ്രശ്‌നം.
അമ്പത്തിരണ്ട് വയസുണ്ടായിരുന്നപ്പോളാണ് മിലിന്ദ് പതിനെട്ട് വയസുള്ള കാമുകിയെ ജീവിത പങ്കാളിയാക്കുന്നത്. പ്രായം വലിയൊരു പ്രശ്‌നമാക്കി മാറ്റിയ ആരാധകര്‍ മിലിന്ദിനെ കൊന്ന് കൊലവിളിച്ചു. എന്നാല്‍ വിവാഹത്തോടെ ഒന്നായ ഇരുവരും വിമര്‍ശകരുടെ വായ അടപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ മിലിന്ദുമായിട്ടുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അങ്കിത. ഹ്യൂമണ്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യമായി പ്രണയകഥ വെളിപ്പെടുത്തി അങ്കിത എത്തിയിരിക്കുന്നത്.

അങ്കിതയുടെ വാക്കുകളിങ്ങനെ
എയര്‍ ഏഷ്യയിലെ കാബിന്‍ ക്രൂവില്‍ ജോലിയ്ക്ക് ചേര്‍ന്നപ്പോഴാണ് എന്റെ കാമുകന്റെ അപ്രതീക്ഷിതമായ മരണം. എന്റെ ഹൃദയം തന്നെ തകര്‍ന്ന അവസ്ഥയായിരുന്നു. ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ലെന്ന് തോന്നിയ നിമിഷമായിരുന്നു അത്. രണ്ട് മാസത്തിന് ശേഷം ചെന്നൈയിലെ ആശുപത്രിയില്‍ ഞാന്‍ ജോലിയ്ക്ക് ചേര്‍ന്നു. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഞാന്‍ ഒരു ഹോട്ടലിലാണ് ഞാന്‍ താമസിച്ചിരുന്നത്. അവിടെ വെച്ച് ഞാനൊരാളെ കണ്ടു. ഉയരമുള്ള ദൃഢഗാത്രനാ ഒരു വ്യക്തി. പെട്ടെന്ന് ഞാന്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. മിലിന്ദ് സോമന്‍. ഞാന്‍ അദ്ദേഹത്തിന്റെ ആരാധികയായിരുന്നു. ഓടി ചെന്ന് ഒരു ഹലോ പറഞ്ഞു. അദ്ദേഹം വളരെ തിരക്കിലായിരുന്നു.

ഒരു പ്രത്യേക വൈബ്
കുറച്ച് നാളുകള്‍ക്ക് ശേഷം ഞാന്‍ എന്ഞറെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു നൈറ്റ് ക്ലബ്ബില്‍ പോയി. അവിടെ വെച്ച് ആകസ്മികമായി വീണ്ടും അദ്ദേഹത്തെ കണ്ടു. ഞാന്‍ അദ്ദേഹത്തെ നോക്കി കൊണ്ടേയിരുന്നു. അദ്ദേഹം എന്നെയും. ഇത് എന്റെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തിന്റെ അടുത്ത് പോയി സംസാരിക്കാന്‍ അവര്‍ എന്നെ പ്രേരിപ്പിച്ചു. ഞാന്‍ ധൈര്യം സംഭരിച്ച് അവിടെ ചെന്നു. എന്നോടൊപ്പം നൃത്തം ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. അദ്ദേഹം അത് വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. എനിക്ക് എന്തോ അദ്ദേഹത്തോട് ഒരു പ്രത്യേകത തോന്നി. ഒരു പ്രത്യേക വൈബ്. പക്ഷെ എനിക്ക് അത് മുന്നോട്ട് കൊണ്ട് പോവാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. ഞാന്‍ പതിയെ എന്നെ അതില്‍ നിന്നും അകറ്റി നിര്‍ത്തി. അദ്ദേഹം എന്നെ പെട്ടെന്ന് മറക്കുമെന്ന് ഞാന്‍ കരുതി.

വീണ്ടും കണ്ടുമുട്ടി
പക്ഷെ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ എന്നെ തേടി വന്നു. ഫോണ്‍ നമ്പര്‍ ചോദിച്ചു. ഞാന്‍ പുതിയ കണക്ഷന്‍ എടുത്തിട്ടേ ഉണ്ടായിരുന്നുള്ളു. നമ്പര്‍ ഓര്‍ത്ത് വെച്ചിരുന്നില്ല. മാത്രമല്ല എന്റെ കൈവശം അന്ന് ഫോണ്‍ ഉണ്ടായിരുന്നതുമില്ല. എന്റെ ഒരു സുഹൃത്തിന് അദ്ദേഹം ഫോണ്‍ നമ്പര്‍ കൈമാറി. എന്നിട്ട് എന്നോട് മെസേജ് അയക്കാന്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷവും മിലിന്ദ് സോമന്‍ എന്റെ മനസില്‍ നിന്നും പോയില്ല. അങ്ങനെ ഞാന്‍ അദ്ദേഹത്തിന് സന്ദേശം അയച്ചു. അദ്ദേഹം എന്നെ ഡിന്നറിന് ക്ഷണിച്ചു. ഒരു ആഴ്ചയ്ക്ക് ശേഷം ഞങ്ങള്‍ വീണ്ടും നേരില്‍ കണ്ടു. പരസ്പരം അടുത്ത സുഹൃത്തുക്കളായി. അപ്പോഴും ഈ ബന്ധം മുന്നോട്ട് കൊണ്ടുപോവാന്‍ എനിക്ക് ബുദ്ധിമുട്ടായി തോന്നി. ദിവസങ്ങള്‍ക്കുള്ളില്‍ എന്റെ പഴയകാലവും പ്രശ്‌നങ്ങളും വിഷമങ്ങളുമെല്ലാം അദ്ദേഹത്തോട് പങ്കുവെച്ചു. കാരണം മരിച്ച് പോയ കാമുകന്റെ ഓര്‍മകള്‍ എന്റെ മനസില്‍ മായാതെ നിന്നിരുന്നു.

ഞാന്‍ നീയുമായി പ്രണയത്തിലാണ്
എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ നീയുമായി പ്രണയത്തിലാണ്. എല്ലാ അര്‍ഥത്തിലും. നീ ഭയപ്പെടേണ്ട, ഞാന്‍ നിനക്കൊപ്പമുണ്ട്. അഞ്ച് വര്‍ഷം ഞങ്ങള്‍ പ്രണയിച്ചു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ കുടുംബത്തിന് ചില ആശങ്കകള്‍ ഉണ്ടായിരുന്നു. കാരണം അദ്ദേഹവും ഞാനും തമ്മിലുല്‌ള പ്രായ വ്യത്യാസം തന്നെ. പക്ഷെ ഞങ്ങള്‍ക്കതൊരു പ്രശ്‌നവുമല്ലായിരുന്നു. ഞാന്‍ അദ്ദേഹത്തോടൊപ്പം സന്തോഷവതിയാണെന്ന് കുടുംബം മനസിലാക്കിയതോടെ അവരുടെ ആശങ്കകളും എതിര്‍പ്പുകളും ഇല്ലാതെയായി.

മൂന്ന് തവണ വിവാഹിതരായി
വിശ്വസിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ മൂന്ന് തവണ വിവാഹിതരായി എന്നും അങ്കിത പറയുകയാണ്. ആദ്യം അലിബാഗില്‍ ആചാരപ്രകാരം വിവാഹിതരായി. പിന്നീട് സ്‌പെയിനിലെ മനോഹരമായ വെള്ളച്ചാട്ടത്തിന് അരികില്‍ വെച്ച്. ലോകത്തിന്റെ അവസാനം എന്നറിയപ്പെടുന്ന ഒരു സ്ഥലത്ത് വെച്ചുമായിരുന്നു വിവാഹങ്ങള്‍. എനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് മിലിന്ദ് സോമന്‍. ആവശ്യമില്ലാത്ത കാര്യങ്ങള്‍ വിട്ടു കളയാന്‍ അദ്ദേഹം എന്നെ പഠിപ്പിച്ചു. പ്രണയത്തിലാകാനും എല്ലായ്‌പ്പോഴും സന്തോഷവതിയായിരിക്കാനും ശ്രമിച്ചു. ഞങ്ങള്‍ ഒരുമിച്ചുള്ള സാഹസിക ജീവിതം തുടങ്ങിയിട്ടേയുള്ളുവെന്നും അങ്കിത പറയുന്നു.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications