ഭാര്യയെ സെക്‌സിയെന്ന് വിളിച്ച് ഷാഹിദ് കപൂര്‍! മധുരപ്രതികാരവുമായി മിറ! ഭര്‍ത്താവിനെ നാണംകെടുത്തി

ബോളിവുഡ് താരങ്ങളും ലോക് ഡൗണ്‍ ആഘോഷമാക്കുകയാണ്. അപ്രതീക്ഷിതമായി ലഭിച്ച അവധിയില്‍ താരങ്ങളെല്ലാം സന്തുഷ്ടരാണ്. തിരക്കിട്ട സിനിമാജീവിതത്തിന് ഇടവേളയിട്ട് കുടുംബത്തിനൊപ്പമാണ് എല്ലാവരും. സോഷ്യല്‍ മീഡിയയിലൂടെയാണ് പല താരങ്ങളും വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ പോസ്റ്റുകള്‍ വൈറലായി മാറുന്നുമുണ്ട്. പാചകത്തിലും വീട്ടുജോലികളിലുമെല്ലാം സജീവമാണ് പലരും. പ്രിയപ്പെട്ട വിഭവങ്ങളുടെ പരീക്ഷണത്തെക്കുറിച്ചും ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ചും താരങ്ങളെത്തുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഷാഹിദ് കപൂര്‍. സിനിമാ വിശേഷങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെയായുള്ള പോസ്റ്റുകളുമായാണ് താരം എത്താറുള്ളത്. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമായും താരമെത്തിയിരുന്നു. തന്നെ സെക്‌സി എന്ന് വിശേഷിപ്പിച്ച ഭര്‍ത്താവിനോടുള്ള മധുരപ്രതികാരം തീര്‍ത്ത് മിറയും എത്തിയിരുന്നു. ഇരുവരുടേയും പോസ്റ്റുകള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സെക്‌സിയെന്ന് വിളിച്ചു

സെക്‌സിയെന്ന് വിളിച്ചു

ലോക് ഡൗണായതിനാല്‍ കുടുംബത്തിനൊപ്പം കഴിയുകയാണ് ഷാഹിദ് കപൂര്‍. ഷൂട്ടിംഗിന് ബ്രേക്ക് പറഞ്ഞ് എത്തിയ താരം ഭാര്യയ്‌ക്കൊപ്പമുള്ള പാചക പരീക്ഷണത്തെക്കുറിച്ച് വിവരിച്ച് നേരത്തെ എത്തിയിരുന്നു. ഇടവേള സമയത്ത് പകര്‍ത്തിയ വീഡിയോ പങ്കുവെച്ചായിരുന്നു താരം ഇപ്പോള്‍ എത്തിയത്. സെക്‌സി എന്ന് തന്ന വിശേഷിപ്പിച്ചത് മിറയും ശ്രദ്ധിച്ചിരുന്നു. ഇതിന് മധുരപ്രതികാരവുമായാണ് മിറ എത്തിയത്.

മധുരപ്രതികാരം

മധുരപ്രതികാരം

ക്വാറന്റൈനില്‍ കഴിയുകയാണ് ഇരുവരും. ഓരോ ദിവസവും കൂടുതല്‍ പക്വമതികളും വിവേകശാലികളുമായി മാറുന്നുവെന്നും അദ്ദേഹം കുറച്ചിരുന്നു. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയായാണ് ഈ കുറിപ്പും പോസ്റ്റ് ചെയ്തത്. പ്രതികാരം വന്നുകൊണ്ടിരിക്കുകയാണ് എന്ന മറുപടിയാണ് താരം നല്‍കിയത്. ഇതിന് പിന്നാലെയായാണ് ഭര്‍ത്താവിന് എട്ടിന്റെ പണിയും നല്‍കിയത്.

 പ്രതികാരം മധുരമാണ്

പ്രതികാരം മധുരമാണ്

പ്രതികാരം മധുരമാണ് എന്ന ക്യാപ്ഷനോടെയായിരുന്നു മിറ പുതിയ പോസ്റ്റുമായി എത്തിയത്. ഭര്‍ത്താവിന്റെ കുട്ടിക്കാലത്തെ മാഗസിന്‍ ചിത്രമായിരുന്നു മിറ പ്രതികാരത്തിനായി ഉപയോഗിച്ചച്. ഇത് കണ്ട് ഭര്‍ത്താവിന് അപകര്‍ഷത്വ ബോധം തോന്നുന്നുമെന്നായിരുന്നു മിറ കരുതിയത്. എന്നാല്‍ ഇതേക്കുറിച്ച് ഷാഹിദ് പ്രതികരിച്ചിരുന്നില്ല. ആരാധകരാവട്ടെ ഷാഹിദ് അന്നേ സ്വീറ്റാണല്ലേയെന്ന കമന്റുകളുമായാണ് എത്തിയിട്ടുള്ളതും.

നേരത്തെയും കണ്ടു

നേരത്തെയും കണ്ടു

മധുരപ്രതികാരം നല്ലതാണ്, എന്നാല്‍ ഈ ഫോട്ടോ ഞങ്ങള്‍ നേരത്തെ കണ്ടതാണെന്നായിരുന്നു ചിലരുടെ കമന്റ്. പ്രതികാരമൊക്കെയാണെങ്കിലും ഈ ഫോട്ടോയിലെ ഷാഹിദ് എത്ര സ്വീറ്റാണെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ഇതോടെയാണ് മിറയ്ക്ക് പണി പാളിയോ എന്നുള്ള ചോദ്യവുമായി മറ്റുള്ളവരും എത്തിയത്. ഭാര്യയുടേയും ഭര്‍ത്താവിന്റെയും പോസ്റ്റിന് കീഴില്‍ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

നേരത്തെയും

നേരത്തെയും

ഭാര്യയെക്കുറിച്ച് വാചാലയായി നേരത്തെയും ഷാഹിദ് കപൂര്‍ എത്തിയിരുന്നു. ഭാര്യ പറയുന്നത് കേട്ട് തുടങ്ങിയതോടെയാണ് ജീവിതം മാറി മറിഞ്ഞതെന്ന് താരം പറഞ്ഞിരുന്നു. ക്വാറന്റൈന്‍ ജീവിതത്തില്‍ ബോറടിയുണ്ടോയെന്ന് നേരത്തെ ആരാധകര്‍ താരത്തോട് ചോദിച്ചിരുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പം കഴിയുമ്പോള്‍ എന്ത് ബോറടിയെന്നായിരുന്നു ഷാഹിദിന്റെ ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X