»   » ശ്രേയാ ഘോഷാലും ശൈലാദിത്യനും മാത്രമല്ല, ഇതാ മിറയും ഷാഹിദ് കപൂറും പുതിയ ആള്‍ക്കായി കാത്തിരിക്കുന്നു

ശ്രേയാ ഘോഷാലും ശൈലാദിത്യനും മാത്രമല്ല, ഇതാ മിറയും ഷാഹിദ് കപൂറും പുതിയ ആള്‍ക്കായി കാത്തിരിക്കുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

ഗായിക ശ്രേയ ഘോഷാലും ഭര്‍ത്താവ് ശൈലാദിത്യനും പുതിയ അതിഥിക്കായി കാത്തിരിക്കുന്നതിന്റെ വാര്‍ത്തകള്‍ക്ക് പിന്നാലെ ദേ മറ്റൊരു വിശേഷം കൂടി. ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്റെയും ഭാര്യ മിറയുടെയും ജീവിതത്തിലേക്ക് പുതിയ ആളെത്തുന്നതാണ് ആ വിശേഷം.

ലാക്മ ഫാഷന്‍ ഇവന്റില്‍ വച്ചാണ് മിറ അമ്മയാകാന്‍ പോകുന്ന കാര്യം സംസാരമായത്. കുറച്ച് നാള്‍ മുമ്പ് പൊതു ചടങ്ങുകളിലൊന്നും മിറ പങ്കെടുത്തിരുന്നില്ല. എന്നാല്‍ അതെല്ലാം മിറ അമ്മയായതിന്റെ ആദ്യ നാളായിരുന്നതിനാലാണെന്നാണ് ഇപ്പോള്‍ പറയുന്നത്.

shahid-mira

2015 ജൂലൈയിലായിരുന്നു നടന്‍ ഷാഹിദ് കപൂറിന്റെയും മിറയുടെയും വിവാഹം. ഗുര്‍ഗാവിലുള്ള ഒരു ഫാം ഹൗസില്‍ വച്ച് പരമ്പരാഗതമായ പഞ്ചാബി ശൈലിയിലായിരുന്നു ഷാഹിദിന്റെയും മിറയുടെയും വിവാഹം.

ഡല്‍ഹി ലേഡി ശ്രീറാം കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ്ധ വിദ്യാര്‍ത്ഥിയായിരിക്കവെയായിരുന്നു മിറയെ ഷാഹിദ് വിവാഹം ചെയ്യുന്നത്.

English summary
Mira and Shahid Kapoor expecting their first child?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X