മഞ്ജു വാര്യരും വേണമായിരുന്നു! ബോളിവുഡ് സിനിമ മിഷന്‍ മംഗളിന്റെ സംവിധായകന്‍ പറയുന്നതിങ്ങനെ..
ഇന്ത്യയുടെ ചൊവ്വ പര്യവേഷണം പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് മിഷന്‍ മംഗള്‍. ജഗന്‍ ശക്തിയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാറാണ് നായകനായിട്ടെത്തുന്നത്. ചിത്രത്തില്‍ നിന്നും അടുത്തിടെയാണ് ട്രെയിലര്‍ പുറത്ത് വന്നത്. തപ്സി പന്നു, വിദ്യ ബാലന്‍, സൊനാക്ഷി സിന്‍ഹ, നിത്യ മേനോന്‍ എന്നിങ്ങനെയുള്ള നടിമാരുടെ സാന്നിധ്യമായിരുന്നു ട്രെയിലറില്‍ ശ്രദ്ധേയമായിരുന്നത്. ഇവര്‍ക്കൊപ്പം മഞ്ജു വാര്യര്‍ കൂടി വേണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി സംവിധായകന്‍ ജഗന്‍ ശക്തി പറഞ്ഞിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ തുറന്ന് പറച്ചില്‍.

ഞാന്‍ ഈ സ്‌ക്രീപ്റ്റ് എഴുതിയപ്പോള്‍ മുഴുവന്‍ രാജ്യത്തെയും ഒന്നിപ്പിക്കാന്‍ ആഗ്രഹിച്ചു. എനിക്ക് മലയാളത്തില്‍ നിന്നും മഞ്ജു വാര്യര്‍ വരണമെന്നുണ്ടായിരുന്നു. തമിഴില്‍ നിന്നും സുഹാസിനി മണിരത്‌നം, കന്നഡയില്‍ നിന്നും അനു പ്രഭാകര്‍, ഒരു പ്രമുഖ ബംഗാളി അഭിനേത്രിയും ചിത്രത്തില്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നു. സിനിമയ്ക്ക് വേണ്ടി എഴുതാന്‍ തുടങ്ങിയപ്പോള്‍ ഹിന്ദിയില്‍ നിന്നും ശ്രീവിദ്യയെ ആണ് മനസില്‍ കണ്ടിരുന്നത്. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയില്‍ ഗൗരി ഷിന്‍ഡയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ശ്രീദേവിയെ പരിചയമുണ്ടായിരുന്നു.
അവരെ പോലൊരു താരം സ്‌ക്രീപ്റ്റിന് കൊണ്ട് വരുന്ന മാറ്റം എത്രത്തോളമാണെന്ന് എനിക്ക് അറിയമായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതിന് സാധിച്ചില്ല. അക്ഷയ് കുമാര്‍ പ്രോജക്ടിന് പച്ചക്കൊടി കാണിച്ചപ്പോള്‍ ആദ്യം ബോളിവുഡ് താരങ്ങളുമായി ചിത്രത്തെ കുറിച്ച് സംസാരിക്കാമെന്ന് കരുതി. ഭാഗ്യവശാല്‍ ഞാന്‍ സമീപിച്ചവരെല്ലാം സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു എന്നും ജഗന്‍ പറയുന്നു.


Click it and Unblock the Notifications











