ആദ്യദിനങ്ങളില്‍ ബോക്‌സോഫീസിനെ വിറപ്പിച്ച് അക്ഷയ് കുമാര്‍! ബോളിവുഡിലെ രണ്ട് ചിത്രങ്ങളും തകര്‍ക്കുന്നു

വിശേഷ ദിവസങ്ങള്‍ മുന്‍നിര്‍ത്തി നിരവധി സിനിമകളാണ് റിലീസിനെത്താറുള്ളത്. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമായി നിരവധി സിനിമകളായിരുന്നു ഇക്കഴിഞ്ഞ ഓഗ്‌സറ്റ് പതിനഞ്ചിന് റിലീസിനെത്തുന്നതായി പ്രഖ്യാപിക്കപ്പെട്ടത്. സൂര്യയും മോഹന്‍ലാലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കാപ്പാന്‍, പ്രഭാസ് നായകനായിട്ടെത്തുന്ന സാഹോ എന്നീ സിനിമകളും സ്വതന്ത്ര്യദിനത്തിന് റിലീസ് തീരുമാനിച്ചെങ്കിലും മാറ്റി വെക്കുകയായിരുന്നു.

എന്നാല്‍ ബോളിവുഡില്‍ നിന്നും തിയറ്ററുകളിലേക്ക് എത്തിയ രണ്ട് ചിത്രങ്ങളും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇരു സിനിമകളും ബോക്‌സോഫീസില്‍ മോശമില്ലാത്ത കളക്ഷന്‍ നേടി കൊണ്ടിരിക്കുകയാണ്. ആദ്യ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് അക്ഷയ് കുമാറിന്റെയും ജോണ്‍ എബ്രഹാമിന്റെയും സിനിമകള്‍ മത്സരിക്കുന്ന കാര്യം പുറത്തറിഞ്ഞത്.

മിഷന്‍ മംഗളിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട്

അക്ഷയ് കുമാര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് മിഷന്‍ മംഗള്‍. ഇന്ത്യയുടെ ചൊവ്വ പര്യവേഷണം പ്രമേയമാക്കി ഒരുക്കിയ ചിത്രം ജഗന്‍ സാക്ഷിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 2013 നവംബറിലായിരുന്നു ഇന്ത്യയുടെ അഭിമാനമായ മിഷന്‍ മംഗള്‍ വിജയകരമായി വിക്ഷേപിച്ചത്. അസാധ്യമെന്ന് കരുതിയ ഒരു വലിയ ദൗത്യം വിജയകരമാക്കിയ ശാസ്ത്രഞ്ജരുടെ നിശ്ചയദാര്‍ഢ്യവും അധ്വാനവുമെല്ലാം ചേര്‍ത്താണ് ചിത്രമൊരുക്കിയിരിക്കുന്നത്. നിത്യ മേനോന്‍, തപ്‌സി പന്നു, വിദ്യ ബാലന്‍, സൊനാക്ഷി സിന്‍ഹ, എന്നിവരാണ് നായികമാര്‍. ഫോക്‌സ് സ്റ്റ്യൂഡിയോസും കോപ് ഓഫ് ഗുഡ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മാണം.

 മിഷന്‍ മംഗളിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട്

ബോക്‌സോഫീസ് കളക്ഷന്റെ കാര്യം പറഞ്ഞ് തുടങ്ങുകയാണെങ്കില്‍ മിഷന്‍ മംഗളിന്റെ ലഭിച്ചിരിക്കുന്നത് വമ്പന്‍ തുടക്കമാണ്. റിലീസ് ദിവസം 29.16 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. രണ്ടാം ദിവസത്തിലും 17.28 കോടി നേടി മോശമില്ലാത്ത പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. ഇതോടെ ആദ്യ രണ്ട് ദിവസങ്ങള്‍ കൊണ്ട് തന്നെ അമ്പത് കോടിയ്ക്ക് അടുത്ത് സാമ്പത്തിക വരുമാനമുണ്ടാക്കാന്‍ മിഷന്‍ മംഗളിന് കഴിഞ്ഞു. ശനിയാഴ്ച 23.58 കോടിയായിരുന്നു കളക്ഷന്‍. അങ്ങനെ മൂന്ന് ദിവസം കൊണ്ട് 70.02 കോടി പെട്ടിയിലാക്കി ഞെട്ടിച്ചിരിക്കുകയാണ് സിനിമ.

മിഷന്‍ മംഗളിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട്

ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് ആണ് മൂന്ന് ദിവസത്തെ മിഷന്‍ മംഗളിന്റെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തറിയിച്ചത്. സിനിമ ചരിത്ര വിജയമായി കൊണ്ടിരിക്കുകയാണെന്നാണ് തരണ്‍ വ്യക്തമാക്കിയത്. മിഷന്‍ മംഗളിന്റെ മാത്രമല്ല ജോണ്‍ എബ്രഹാം നായകനായിട്ടെത്തിയ ബാറ്റ്‌ല ഹൗസ് എന്ന ചിത്രത്തെ കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്. റിലീസ് ദിവസം 15.55 കോടി രൂപയായിരുന്നു ബാറ്റ്‌ല സ്വന്തമാക്കിയത്. വെള്ളിയാഴ്ച 8.84 കോടിയായിരുന്നു ലഭിച്ചത്.

 മിഷന്‍ മംഗളിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട്

ശനിയാഴ്ച വീണ്ടും കളക്ഷനില്‍ മാറ്റമുണ്ടായി. പതിനൊന്ന് കോടിയ്ക്ക് അടുത്ത് മൂന്നാം ദിനം സിനിമയ്ക്ക് ലഭിച്ചു. ഇതോടെ ആദ്യ മൂന്ന് ദിവസം കൊണ്ട് 35.29 കോടി രൂപയോളം ലഭിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് മാത്രമുള്ള കണക്കുകളാണിതെന്നും ട്രേഡ് അനലിസ്റ്റ് സൂചിപ്പിച്ചിരിക്കുകയാണ്. ആഗോളതലത്തിലെ കളക്ഷന്‍ വിവരങ്ങള്‍ വരുന്നതോടെ ഇത് വലിയൊരു സംഖ്യ ആവുമെന്ന കാര്യത്തില്‍ സംശയമില്ല. നിഖില്‍ അദ്വാനി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ബാറ്റ്‌ല ഹൗസ്. 2008 ല്‍ റിലീസിനെത്തിയ ബാറ്റ്‌ല ഹൗസ് എന്‍കൗണ്ടര്‍ കേസ് എന്ന സിനിമയില്‍ നിന്നും ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

More from Filmibeat

Read more about: Mission Mangal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X