സല്‍മാന്‍ ഖാന്റെ രണ്ടാനമ്മ ഹെലന്റെ സഹായിയായിരുന്നു! മിഥുന്‍ ചക്രവര്‍ത്തിയെ കുറിച്ച് ചില കഥകള്‍

ഒരു കാലത്ത് ബോളിവുഡില്‍ വലിയ തരംഗമുണ്ടാക്കി നായകന്മാരില്‍ ഒരാളാണ് മിഥുന്‍ ചക്രവര്‍ത്തി. ഹിറ്റ് സിനിമകളിലൂടെ ഇന്ത്യന്‍ സിനിമാലോകത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ ജന്മദിനമാണിന്ന്. പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് താരത്തെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ചില കഥകള്‍ പുറത്ത് വന്നിരിക്കുകയാണ്.

തൊണ്ണൂറുകളില്‍ ബോളിവുഡില്‍ നിന്നും പുറത്ത് വന്ന ഹിറ്റ് ഡാന്‍സിലൂടെയായിരുന്നു മിഥുന്‍ ചക്രവര്‍ത്തി ഏറെയും ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ജീവിതത്തിലൂടെയായിരുന്നു ഇന്ന് കാണുന്ന നിലയിലേക്ക് അദ്ദേഹം കടന്ന് വന്നത്. സല്‍മാന്‍ ഖാന്റെ രണ്ടാനമ്മയും അന്ന് നായികയുമായിരുന്ന ഹെലന്‍ ഖാന്റെ സഹായിയായിരുന്നു മിഥുന്‍. ആ കഥ വീണ്ടും പ്രചരിക്കുകയാണ്.

mithun-chakrobrathy

സിനിമാ ഇന്‍ഡസ്ട്രിയില്‍ സജീവമാകുന്നതിന് മുന്‍പ് മിഥുന്റെ ജീവിതം വളരെ ദുരിതം നിറഞ്ഞതായിരുന്നു. താരനര്‍ത്തകിയായി തിളങ്ങി നിന്ന എല്ലാവരുടെയും പ്രിയപ്പെട്ട നടി ഹെലന്റെ സഹായിയായിരുന്നു മിഥുന്‍. റാണ റെജ് എന്ന പേരിലായിരുന്നു അദ്ദേഹം അന്ന് അറിയപ്പെട്ടിരുന്നത്. ചില സംവിധായകന്മാര്‍ മിഥുനെ ശ്രദ്ധിക്കുന്നത് വരെ ഇത് തന്നെ താരം തുടര്‍ന്നു.

പിന്നീട് ബോളിവുഡിലെ ചില സിനിമകളില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ച് തുടങ്ങി. മിഥുന്‍ അവതരിപ്പിച്ച ചില കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതോടെയാണ് കരിയറില്‍ വലിയൊരു ബ്രേക്ക് സംഭവിക്കുന്നത്. മേര രക്ഷക് എന്ന ചിത്രം പുറത്ത് വന്നതോടെയാണ് മിഥുന്‍ ചക്രവര്‍ത്തിയുടേതായി ഒരു സിനിമ വലിയ വിജയമാവുന്നത്. എന്നാല്‍ പ്രതീക്ഷിക്കാത്ത പലതുമാണ് പിന്നീട് ഉണ്ടായത്. വലിയൊരു വിജയത്തിന് ശേഷമുള്ള അടുത്ത ചിത്രം പരാജയപ്പെടുകയായിരുന്നു.

mithun-chakrobrathy

1993 മുതല്‍ 1998 വരെയുള്ള കാലഘട്ടത്തില്‍ മുപ്പതോളം പരാജയ ചിത്രങ്ങള്‍ മിഥുന്‍ ചക്രവര്‍ത്തിയുടേതായി വന്നിരുന്നു. എന്നിരുന്നാലും കരാറില്‍ ഒപ്പിടാത്ത പന്ത്രണ്ടോളം സിനിമകള്‍ ആ സമയത്തും താരത്തിനുണ്ടായിരുന്നു. ഒപ്പം ഒരുപാട് ആരാധകരുടെ പിന്‍ബലവും. മിഥുന്‍ ചക്രവര്‍ത്തിയുടെ സിനിമകള്‍ ഹിന്ദിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ബംഗാളി, ഒറിയ, ബോജ്പൂരി, തെലുങ്ക്, പഞ്ചാബി, തുടങ്ങി പല ഭാഷകളിലായി 350 ഓളം സിനിമകളില്‍ അഭിനയിച്ചിരുന്നു.

ഇന്ന് 69-ാം പിറന്നാള്‍ ദിനമാണെങ്കിലും ഇത്തവണ ആഘോഷിക്കേണ്ടെന്ന തീരുമാനത്തിലാണ് താരകുടുംബം. ബോളിവുഡിലെ യുവതാരം സുശാന്ത് സിംഗ് രജ്പുതിന്റെ വിയോഗത്തില്‍ നിന്നും ഇന്‍ഡസ്ട്രി കരകയറിയിട്ടില്ലാത്തതും കൊവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാലും ആഘോഷം വേണ്ടെന്ന് വെക്കുകയായിരുന്നു താരം. എങ്കിലും സമൂഹ മാധ്യമങ്ങളിൽ നിറയെ പിറന്നാൾ ആശംസ നിറയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X