»   » മിഥുന്‍ ചക്രവര്‍ത്തി തെലുങ്കിലേക്ക്

മിഥുന്‍ ചക്രവര്‍ത്തി തെലുങ്കിലേക്ക്

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡിന്റെ സ്വന്തം ഡിസ്‌ക്കോ ഡാന്‍സര്‍ 63-0ം പിറന്നാള്‍ ആഘോഷിച്ചു. മിഥുന്‍ ചക്രവര്‍ത്തിയെപ്പറ്റിയാണ് പറഞ്ഞത്. നായകനായി ബോളിവുഡില്‍ അഭിനയം കുറിച്ച ആദ്യചിത്രത്തില്‍ തന്നെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. തന്റെ അഭിനയ ജീവിതത്തിനല്‍ ഇനി തെലുങ്ക് സിനിമയെക്കൂടി ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് അദ്ദേഹം. സത്യ പ്രഭയുടെ ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റത്തിനായി ഒരുങ്ങുകയാണ്.

Mithun, Chakraborti

1982 ല്‍ പുറത്തിറങ്ങിയ ഡിസ്‌ക്കോ ഡാന്‍സര്‍ എന്ന ചിത്രത്തില്‍ തെരുവ് നൃത്തക്കാരനായ ജിമ്മിയായി അവിസ്മരണീയ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.നൃത്തത്തിലുള്ള അദ്ദേഹത്തിന്റെ കഴിവിന് മുന്നില്‍ ബോളിവുഡ് മാത്രമല്ല ലോകസിനിമയും ശിരസ്സ് കുനിച്ചു. അദ്ദേഹത്തിന്റെ ആരാധകര്‍ ഇന്ത്യയില്‍ മാത്രമല്ല ഒതുങ്ങി നില്‍ക്കുന്നത്. ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്ന നായകന് സോവിയറ്റ് യൂണിയനില്‍ പോലും ആയിരക്കണക്കിന് ആരാധകര്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ നൃത്തപരിപാടികളിലും റിയാലിറ്റി ഷോകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് വരികയാണ് . സാമൂഹിക സേവനം, നൃത്തം അഭിനയം എന്നിവയെല്ലാം മുഖമുദ്രയാക്കിയ നടനെ മറക്കാന്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കാവില്ല. അഭിമാനത്തോടെ അവര്‍ തങ്ങളുടെ ഡിസ്‌ക്കോ ഡാന്‍സര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു

English summary
The disco dancer of Bollywood turns 63 today and we hear he is all set to enter the world of Telugu cinema with director Satya Prabhas’ film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam