അന്ന് ചവറ്റ് കൂനയില്‍ വലിച്ചെറിഞ്ഞു, ഒടുവില്‍ ആ താരപുത്രി ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു..
ബോളിവുഡ് സിനിമാലോകം താരപുത്രിമാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍, സെയിഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്‍ തുടങ്ങിയവരെല്ലാം അരങ്ങേറ്റം നടത്തി കഴിഞ്ഞു. ഉടന്‍ തന്നെ ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയും സിനിമയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കൂട്ടത്തിലേക്ക് ദിഷാനി ചക്രബര്‍ത്തി കൂടി എത്തുകയാണ്.

ആരാണ് ദിഷാനി എന്ന് ചോദിച്ചാല്‍ സിനിമ കഥ പോലെയാണ്. ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ സുന്ദരി മോളാണ് ദിഷാനി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചവറ്റ് കൂനയില്‍ നിന്നും മിഥുന്‍ എടുത്ത് വളര്‍ത്തിയതാണ് ദിഷാനിയെ. ഒരു കുട്ടിയെ ചവറ്റുകൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന പത്ര വാര്‍ത്ത കണ്ട മിഥുന്‍ അധികൃതരെ സമീപിക്കുകയും കുട്ടിയെ ദത്തെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിക്കുകയും ചെയതത്. ഭാര്യ കൂടി പിന്തുണ നല്‍കിയതോടെ മിഥുന്‍ ചക്രവര്‍ത്തിയുടെ വളര്‍ത്തുമകളായി ദിഷാനി വളര്‍ന്നു.
ദിഷാനിയെ കൂടാതെ മറ്റ് നാല് മക്കള്‍ കൂടി മിഥുനുണ്ട്. അവരില്‍ ഇളയവളായി ദിഷാനി വളര്‍ന്നു. ഇപ്പോള്‍ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ അഭിനയം പഠിക്കുന്ന ദിഷാനി സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞതോടെ ബോളിവുഡിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ബോളിവുഡിലെ തന്നെ മുന്‍നിര സംവിധായകനുമായി സിനിമ ചര്‍ച്ചകള്‍ ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളില്‍ മറ്റൊരു താരപുത്രിയുടെ കൂടെ സിനിമാ അരങ്ങേറ്റം കാണാം.


Click it and Unblock the Notifications