For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാല് മാസം കൊണ്ട് ഭാര്യയെ ഉപേക്ഷിച്ചു; പുതിയ പ്രണയത്തിന് വേണ്ടി സൂപ്പർതാരം മിഥുൻ ചക്രവർത്തിയുടെ നടിയെ ചതിച്ചു?

  |

  അസാധ്യമായി നൃത്തം ചെയ്യാനുള്ള കഴിവിലൂടെയാണ് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി ശ്രദ്ധേയനാവുന്നത്. 350 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മിഥുന്‍ നാല് പതിറ്റാണ്ടുകളായി വെള്ളിത്തിരയില്‍ തിളങ്ങി നിന്നിരുന്നു. ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുവെച്ച താരം രാജ്യസഭാംഗമായിരുന്നു. പ്രൊഫഷണല്‍ ജീവിതം വിജയങ്ങളുടേതായിരുന്നെങ്കില്‍ വ്യക്തി ജീവിതത്തില്‍ താരത്തിന് ചില നഷ്ടങ്ങളുണ്ടായി.

  ഒരു പ്രണയം സ്വന്തമാക്കാനായി മറ്റൊരു പ്രണയത്തെ ബലി കഴിക്കേണ്ട അവസ്ഥ നടന്റെ ജീവിതത്തിലുണ്ടായി. അങ്ങനെയാണ് വിവാഹം കഴിഞ്ഞ് കേവലം നാല് മാസത്തിനുള്ളില്‍ ആദ്യ ഭാര്യയെ മിഥുന്‍ ഒഴിവാക്കുന്നത്. രണ്ടാമത് വിവാഹിതനായെങ്കിലും നടന്റെ ജീവിതത്തിലെ വലിയൊരു നഷ്ടമായിരുന്നു അന്ന് സംഭവിച്ചത്. ആ കഥയിങ്ങനെയാണ്...

  Also Read: ക്രിസ്ത്യാനി പെണ്‍കുട്ടിയെ തന്നെ കെട്ടണമെന്ന് ആഗ്രഹിച്ചു; വിനീഷയെ മതം മാറ്റി കെട്ടിയതിനെ കുറിച്ച് സ്റ്റെബിൻ

  മിഥുന്‍ ചക്രവര്‍ത്തിയുടെ കൂടെ ഒത്തിരി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച നടി സരിക നടനുമായി ഇഷ്ടത്തിലായെങ്കിലും വൈകാതെ രണ്ടാളും വേര്‍പിരിഞ്ഞു. ഇതിന് ശേഷമാണ് നടിയും മോഡലുമായ ഹെലന്‍ ലൂക്കുമായി മിഥുന്‍ പ്രണയത്തിലാവുന്നത്. 1979 ല്‍ താരങ്ങള്‍ വിവാഹിതരായെങ്കിലും നാല് മാസമേ ആ ബന്ധം നീണ്ട് പോയുള്ളു. അതിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. ജാവേദ് ഖാനുമായി അഞ്ച് വര്‍ഷമായുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചിട്ടാണ് ഹെലന്‍ മിഥുനിലേക്ക് എത്തുന്നത്. എന്നാല്‍ ആ ബന്ധവും പെട്ടെന്ന് തകര്‍ന്ന് പോയി.

  Also Read: ഭിക്ഷ ചോദിച്ചത് മമ്മൂട്ടിയോട്; അദ്ദേഹം രക്ഷകനായി, മെഗാസ്റ്റാര്‍ സംരക്ഷിച്ച ശ്രീദേവിയുടെ വാക്കുകള്‍

  ഇതിഹാസ ഗായകനായ കിഷോര്‍ കുമാറുമായി വേര്‍പിരിഞ്ഞ് നില്‍ക്കുകയായിരുന്ന നടി യോഗിത ബാലിയെയാണ് മിഥുന്‍ രണ്ടാമതും വിവാഹം കഴിക്കുന്നത്. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഹെലന്‍ വീണ്ടും മിഥുന്റെ ജീവിതത്തിലേക്ക് തിരിച്ച് വരികയാണെന്ന തരത്തില്‍ കിംവദന്തി വന്നു. അത് യോഗിതയെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. അവര്‍ ഹെലനെ നേരിട്ട് പോയി കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹെലന്റെ മറുപടി നേരെ മറിച്ചായിരുന്നു. പിന്നീട് വിവാഹത്തെ കുറിച്ച് ഒരഭിമുഖത്തില്‍ ഹെലന്‍ മനസ് തുറന്നിരുന്നു.

  'നാല് മാസം മാത്രം നീണ്ട തന്റെ വിവാഹം ഇപ്പോള്‍ ഒരു മങ്ങിയ സ്വപ്‌നം പോലയൊണ്. അത് നടക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണിപ്പോള്‍. എനിക്ക് പറ്റിയ ആളാണെന്ന് എന്നെ ബ്രെയിന്‍വാഷ് ചെയ്‌തെടുത്തത് അദ്ദേഹമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതില്‍ പുള്ളി തന്നെ വിജയിച്ചു. വിവാഹമോചനം വേണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത് ഞാനാണ്. ഇപ്പോള്‍ മിഥുന്‍ ഒരു താരമായിരിക്കാം. പക്ഷേ അതെന്നെ ബാധിക്കുന്നതല്ല.

  തനിക്ക് ചുറ്റുമുള്ളവരില്‍ ഏറ്റവും ധനികന്‍ അദ്ദേഹമാണെങ്കിലും ഒരിക്കലും ഞാന്‍ അദ്ദേഹത്തിലേക്ക് തിരികെ പോവില്ല. വിവാഹമോചനത്തിന് ശേഷം ജീവനാംശം പോലും ഞാന്‍ ചോദിച്ചിരുന്നില്ല. മിഥുനുമായിട്ടുണ്ടായിരുന്ന ബന്ധം ഒരു പേടി സ്വപ്‌നം പോലെ അവസാനിച്ചു. ഇനി അദ്ദേഹം എന്നെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ അവസാനിപ്പിക്കണം. മിഥുന്‍ അദ്ദേഹത്തിന്റെ ആശ്രയമായിട്ടുള്ള സ്ത്രീകളെ എല്ലാം പ്രശസ്തിയ്ക്ക് വേണ്ടി ഉപയോഗിക്കുമായിരുന്നു. അയാളില്‍ ഞാനേറ്റവും വെറുത്ത കാര്യവും ഇതായിരുന്നുവെന്നാണ്', ഹെലന്‍ പറഞ്ഞത്.

  വിവാഹത്തിന് ശേഷം മിഥുനെ ഒരു ദിവസം നാല് മണിക്കൂര്‍ പോലും ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം വീട്ടിലേക്ക് വരുന്നത് വരെ ഞാന്‍ കാത്തിരിക്കുമായിരുന്നു. കുറച്ച് മണിക്കൂറുകള്‍ മാത്രമേ ഞാന്‍ അദ്ദേഹത്തെ കാണാറുണ്ടായിരുന്നുള്ളു. ഇതൊന്നും എനിക്ക് സഹിക്കാനും പറ്റിയില്ല.

  എന്നെ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അവനെ വിശ്വസിച്ചു. പക്ഷേ അടുത്തറിഞ്ഞപ്പോഴാണ് സ്വയം സ്‌നേഹിക്കുന്നതല്ലാതെ മറ്റാരെയും മിഥുന്‍ സ്‌നേഹിക്കുന്നില്ലെന്ന്. ഞാന്‍ ഈ മനുഷ്യനെ കുറിച്ച് അവസാനമായി സംസാരിക്കുകയാണിപ്പോള്‍. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഞങ്ങളുടെ വിവാഹമോചനം നടക്കും. അതിന് ശേഷം അയാള്‍ക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാം.

  Read more about: mithun chakraborty
  English summary
  Mithun Chakraborty's First Wife Helena Luke Once Opens Up Her Four Months Marriage Life With Actor. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X