വലൂസ്ച ഡിസൂസ ഷാരൂഖ് ഖാന്റെ ഫാനോ?
ബോളിവുഡില്‍ മറ്റൊരു പുതുമുഖ നായിക കൂടി എത്തുന്നു. ഷാരൂഖ് ഖാനെ നായകനാക്കി മനീഷ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ഫാന്‍ എന്ന ചിത്രത്തില്‍ നായികയെ അവതരിപ്പിക്കാന്‍ പുതുമുഖമായ വലൂസ്ച ഡിസൂസ എന്ന മോഡലിനെയാണ് അണിയറ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരിക്കുന്നത്.
ഷാരൂഖിന്റെ ഈ പുതിയ ചിത്രത്തില്‍ പരിനീതി ചോപ്ര, ഇലിയാന ഡിക്രൂസ് എന്നിവരാകും നായികമാരെന്നായിരുന്നു ആദ്യം വന്ന വിവരങ്ങള്‍. എന്നാല്‍ ചിത്രത്തിലെ
2000ത്തില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത വലൂസ്ച, ഫാഷന്‍ ഛായാഗ്രാഹകനായ മാര്‍ക്ക് റോബിന്‍സണുമായുള്ള വിവാഹത്തിന് ശേഷം കരിയറില്‍ ഒരു ഇടവേള എടുത്തിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞു.

മോഡലിംഗ് രംഗത്തെ പ്രശസ്ത മുഖമായ വലൂസ്ചയുടെ ആദ്യ ചിത്രമാണ് 'ഫാന്‍'. സിനിമകളിലൊന്നും അഭിനയിച്ച് പരിചയമില്ലാത്തതിനാല്‍ ആദ്യം താരം ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായില്ല. പിന്നീട് ചലച്ചിത്ര പ്രവര്‍ത്തകര്‍ വളരെ പണിപ്പെട്ടാണ് വലൂസ്ചയെ കൊണ്ട് അഭിനയിപ്പിക്കാന്‍ സമ്മതിച്ചത്. സിനിമയില്‍ അഭിനയിക്കാനായി വലൂസ്ച പ്രത്യേകം അഭിനയം പഠിച്ചിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. തെക്കന്‍ മുംബയിലെ അന്ധേരി സ്റ്റുഡിയോയില്‍ വച്ചാണ് വലൂസ്ചയും ഷാരൂഖും തമ്മിലുള്ള രംഗങ്ങളുടെ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന് രണ്ട് നായികമാരായിരിക്കും ഉണ്ടാവുക എന്ന് ഷാരൂഖ് നേരത്തെ അറിയിച്ചിരുന്നു.


Click it and Unblock the Notifications











