»   » നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും ബോളിവുഡിലേക്ക്, ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം!

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും ബോളിവുഡിലേക്ക്, ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം!

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളിലൊരാളായ മോഹന്‍ലാല്‍ ബോളിവുഡ് സിനിമയില്‍ നായകനായി അഭിനയിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. താരം തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് അദ്ദേഹം തന്റെ പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്.

മോഹന്‍ലാലിനെയും പ്രണവിനെയും ഏറ്റെടുത്ത് ശ്രീകുമാര്‍ മേനോന്‍, ഫോട്ടോയ്ക്ക് താഴെ കുറിച്ചത്?

റൂബി ഗ്രൂവല്‍ എന്ന പരസ്യ സംവിധായകനൊപ്പമാണ് ഇത്തവണ സൂപ്പര്‍ സ്റ്റാര്‍ കൈ കോര്‍ത്തിട്ടുള്ളത്. റോമിയോ അക്ബര്‍ വാള്‍ട്ടര്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചതോടെ ആരാധകരും ഏറെ സന്തോഷത്തിലാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലും അഭിനയിച്ച കംപ്ലീറ്റ് ആക്ടര്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നത്.

ബോളിവുഡിലെ നായകന്‍

മോളിവുഡ് മാത്രമല്ല ബോളിവുഡിലും മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് താരം തന്നെയാണ് വെളിപ്പെടുത്തിയത്.

തിരക്കഥ കേട്ടപ്പോള്‍ ത്രില്ലടിച്ചു

ചിത്രത്തിന്‍രെ കഥ കേട്ടപ്പോള്‍ താന്‍ ആകെ ത്രില്ലടിച്ചുവെന്നും തിരക്കഥ പൂര്‍ത്തിയാക്കിയപ്പോള്‍ വളരെ ഗംഭീരമായി തോന്നിയെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് താനെന്നും അദ്ദേഹം പറയുന്നു.

ചിത്രത്തിന്റെ പ്രമേയം

ചാരപ്രവര്‍ത്തനത്തെക്കുറിച്ചുള്ള കഥയാണ് ചിത്രത്തിന്റേത്. മൂന്ന് പേരില്‍ അറിയപ്പെടുന്ന ചാരന്റെ കഥയില്‍ തന്റെ കഥാപാത്രത്തെ വളരെ മനോഹരമായാണ് രൂപപ്പെടുത്തിയതെന്നും താരം പറയുന്നു.

ബിഗ് ബജറ്റ് ചിത്രത്തിന് പിന്നാലെ

ഒടിയന്‍, രണ്ടാമൂഴം, ലൂസിഫര്‍ തുടങ്ങി ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടയിലാണ് ബോളിവുഡ് പ്രവേശത്തെക്കുറിച്ച് താരം വ്യക്തമാക്കിയത്.

കൈനിറയെ ചിത്രങ്ങള്‍

ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മോഹന്‍ലാല്‍. മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയായ താരത്തിന്റെ സിനിമകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നു

പ്രണവിനോടൊപ്പം വ്യായാമം ചെയ്യുന്നതിനിടയിലെ ചിത്രം ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ ഈ അച്ഛനും മകനും സോഷ്യല്‍ മീഡിയയില്‍ തംരഗമായി മാറുകയായിരുന്നു. ഒടിയന് വേണ്ടി നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 18 കിലോയാണ് അദ്ദേഹം കുറച്ചത്.

 
English summary
Mohanlal is going to enter in bollywood after a long break.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X