For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയല്ലാതൊരു സ്ത്രീയെ എങ്ങനെ ചുംബിക്കും? മകന്റെ ചോദ്യത്തിന് മറുപടി ഇല്ലാതായി പോയെന്ന് നടന്‍ വിവേക് ഒബ്‌റോയി

  |

  ലൂസിഫറിലെ ബോബിയായി വന്ന് മലയാളികളുടെ മനംകവര്‍ന്നിരിക്കുകയാണ് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ്. ബോളിവുഡ് സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണെങ്കിലും ഐശ്വര്യ റായിയുമായി ഇഷ്ടത്തിലായിരുന്നതിന്റെ പേരിലാണ് താരം വാര്‍ത്തകളില്‍ നിറഞ്ഞത്. ഏറെ കാലം ഇരുവരെയും കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ പ്രിയങ്ക ആല്‍വയുമായിട്ടുള്ള വിവാഹം കഴിഞ്ഞ് രണ്ട് മക്കളുടെ കൂടെ സന്തോഷത്തോടെ കഴിയുകയാണ് താരം.

  അതേ സമയം വിവേകിന്റെ അമ്മയാണ് പ്രിയങ്കയെ കണ്ടെത്തി കൊടുത്തതെന്ന തരത്തിലുള്ള കഥകളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. ഇരുവര്‍ക്കും വേണ്ടി താരത്തിന്റെ മാതാവ് ഒരു മീറ്റിങ്ങ് അറേഞ്ച് ചെയ്യുകയും ശേഷം ഇരുവരും പ്രണയത്തിലാവുകയായിരുന്നു. 2010 ല്‍ വിവാഹതിരായ വിവേകിന്റെ പ്രണയകഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ പ്രിന്‍സ് എന്ന സിനിമയിലെ ചുംബന രംഗത്തേക്ക് കുറിച്ച് മകന്‍ പറഞ്ഞ രസകരമായ കാര്യത്തെ കുറിച്ച് വിവേക് വെളിപ്പെടുത്തുകയാണ്.

  2010 ലായിരുന്നു വിവേക് ഒബ്‌റോയിയും പ്രിയങ്ക ആല്‍വയും വിവാഹിതരായത്. വിവാന്‍, അമേയ എന്നിങ്ങനെ രണ്ട് മക്കളും ദമ്പതിമാര്‍ക്കുണ്ട്. ലോക്ഡൗണ്‍ നാളുകളിലാണ് വിവേക് മക്കളുടെ കൂടെ ചെലവഴിക്കാന്‍ സമയം കിട്ടിയത്. ആ സമയത്ത് തന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രിന്‍സ് മക്കളുടെ കൂടെ ഇരുന്ന് കണ്ടിരുന്നു. ഇതേ കുറിച്ച് ഇടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവേക് പറഞ്ഞത്. 'എന്റെ രണ്ട് മക്കളും ആദ്യമായിട്ടാണ് പ്രിന്‍സ് എന്ന സിനിമ കണ്ടത്. വിവാന് ആക്ഷന്‍ ചിത്രങ്ങളോട് ഇഷ്ടമുള്ളതിനാല്‍ അവന്‍ സിനിമ മുഴുവന്‍ കണ്ടിരുന്നു.

  കാളിദാസ് ജയറാമിനെ ഹോട്ടലില്‍ തടഞ്ഞ് വെച്ചോ? ഒടുവില്‍ വിഷയത്തില്‍ പ്രതികരിച്ച് താരപുത്രന്‍ രംഗത്ത്

  എന്നാല്‍ സിനിമ മുഴുവന്‍ ആക്ഷന്‍ സീനുകള്‍ ആയതിനാല്‍ പാതി വഴിയില്‍ തന്നെ മകള്‍ എഴുന്നേറ്റ് പോയി. എന്റെ മകന് സിനിമ മുഴുവന്‍ ഇഷ്ടപ്പെട്ടു, പക്ഷേ അവന് ഇഷ്ടപ്പെടാത്ത ഒരു കാര്യമുണ്ടായിരുന്നു. സ്‌ക്രീനില്‍ തന്റെ ചുംബനരംഗമാണ് മകന് ഇഷ്ടപ്പെടാതെ പോയത്. അമ്മ അല്ലാത്ത ഒരാളെ അച്ഛന്‍ ചുംബിച്ചത് തീരെ ശരിയായില്ലെന്നാണ് അവന്റെ അഭിപ്രായം. സിനിമ കണ്ടോണ്ട് ഇരിക്കുമ്പോള്‍ നായികയെ ചുംബിക്കുന്ന രംഗം വന്നു. ആ സമയത്ത് ഞാന്‍ അനങ്ങാതെ അവന്റെ അടുത്ത് തന്നെ നില്‍ക്കുകയായിരുന്നു.

  മല്ലികയ്ക്ക് മറ്റൊരു വിവാഹം കഴിച്ചൂടേ, 39 വയസല്ലേ ആയിട്ടുള്ളു: സുകുമാരൻ തന്നെ രക്ഷിക്കാൻ വന്ന ആളാണെന്ന് നടി

  'പെട്ടെന്ന് അമ്മയല്ലാത്ത ഒരു സ്ത്രീയെ എങ്ങനെയാണ് ചുംബിക്കാന്‍ സാധിച്ചതെന്ന് ചോദിച്ചു. അവന്റെ അമ്മ അല്ലാതെ മറ്റൊരു സ്ത്രീയെ ചുംബിക്കാന്‍ പാടില്ലെന്ന് കര്‍ശനമായി പറയുകയും ചെയ്തു. മകന്റെ വാക്കുകളോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അവന്റെ മുഖത്ത് വിലമതിക്കാനാവാത്ത ഭാവങ്ങളാണ് ഉണ്ടായിരുന്നത്. ഇത് വെറും അഭിനയം മാത്രമാണ്. യഥാര്‍ഥ ജീവിതത്തില്‍ ഇതിന് ഒരു അര്‍ഥവുമില്ല. എന്നൊക്കെ അവനൊരു വിശദീകരണം പോലെ ഞാന്‍ പറഞ്ഞ് നോക്കി. പക്ഷേ അത് ശരിയായില്ലെന്നുള്ള നിലപാടിലായിരുന്നു വിവാന്‍. പിന്നാലെ അവന്റെ അമ്മയായ പ്രിയങ്കയെ നോക്കി അമ്മയ്ക്ക് ഇത് ശരിയാണോ എന്ന് ചോദിച്ചു.

  ഒരു കഷ്ണം തുണിയും ചുറ്റി ഡാന്‍സ് കളിച്ച് നടക്കാനില്ല; സിനിമ കുറയുന്നതിനെക്കുറിച്ച് പ്രീതി സിന്റ

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  മറ്റൊരു അഭിമുഖത്തില്‍ ഒരു അച്ഛന്റെ വില എന്താണെന്ന് താന്‍ മനസിലാക്കിയതായി വിവേക് പറഞ്ഞിരുന്നു. പലപ്പോഴും വീട്ടില്‍ പോയി കുട്ടികളുടെ കൂടെ ഇരിക്കാന്‍ വേണ്ടി ഞാന്‍ ലഗ്വേജ് ഒക്കെ പാക്ക് ചെയ്ത് വെച്ചിരിക്കും. ഇടയ്ക്ക് വാച്ചിലിങ്ങനെ സമയം നോക്കി ഇരിക്കാറാണ് പതിവ്. മക്കളുടെ കൂടെ ആയിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അവര്‍ക്ക് അത്താഴം കൊടുക്കുകയും അവരുടെ കൂടെ കളിക്കുകയും കുളിപ്പിക്കുകയുമൊക്കെ ചെയ്യുമെന്നും വിവേക് പറയുന്നു.

  മിന്നല്‍ മുരളി മുതല്‍ തല്ലുമാല വരെ ; വമ്പന്‍ ചിത്രങ്ങളുമായി ടൊവീനോ തോമസ്

  English summary
  Mohanlal's Costar Vivek Oberoi Opens Up How His Son Reacted With His Kissing Scene From A Film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X