വീട്ടുകാരെ പോലും അറിയിക്കാതെ രഹസ്യ വിവാഹമായിരുന്നു; 15 വര്‍ഷമായിട്ടും പ്രണയത്തിന് മാറ്റമില്ലെന്ന് താരദമ്പതിമാർ

മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായ രാവണപ്രഭുവിലെ സൂപ്പര്‍ഹിറ്റ് ഐറ്റം സോഗാണ് 'തകില് പുകില്' എന്ന് തുടങ്ങുന്നത്. പാട്ട് രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നതോ ബോളിവുഡ് സുന്ദരി കഷ്മീര ഷാ യും. ഇപ്പോഴിതാ നടിയുടെ വിവാഹ ജീവിതത്തെ പറ്റിയും ഭര്‍ത്താവിനെ പറ്റിയുമുള്ള രസകരമായ കാര്യങ്ങള്‍ പുറത്ത് വരികയാണ്.

കഷ്മീരയും ഭര്‍ത്താവും നടനുമായ കൃഷ്ണ അഭിഷേകും 2013 ലാണ് വളരെ രഹസ്യമായി വിവാഹിതരാവുന്നത്. വീട്ടുകാര്‍ക്ക് പോലും അറിയാതെയായിരുന്നു ഈ വിവാഹം. ഇരുവരുടെയും പ്രണയത്തില്‍ വീട്ടുകാര്‍ അംഗീകരിക്കാത്തത് കൊണ്ട് കാത്തിരുന്നത് എങ്ങനെയായിരുന്നു എന്ന് ഇരുവരുടെയും വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് പറയുകയാണ് നടിയിപ്പോള്‍.

krushnakashmera

ആര്‍ക്കും ഞങ്ങളുടെ വിവാഹത്തെ കുറിച്ച് അറിയില്ലായിരുന്നു. കുടുംബക്കാര്‍ പോലും അറിഞ്ഞില്ല. എന്നാല്‍ മാധ്യമങ്ങളിലൂടെ വാര്‍ത്ത ചോര്‍ന്നതോടെ അമ്മ ഇത് കണ്ടുപിടിച്ചു. വീട്ടുകാര്‍ ഈ ബന്ധം അംഗീകരിക്കുമെന്ന് കരുതി വിവാഹം കഴിക്കാതെ ഏറെ കാലം ഞങ്ങള്‍ കാത്തിരുന്നു. എല്ലാവരും അതില്‍ നിന്ന് മാറി നിന്നെങ്കിലും ഞങ്ങളവിടെ കുടുങ്ങി കിടക്കുകയായിരുന്നു. അങ്ങനെയാണ് തങ്ങളുടെ സന്തോഷത്തിന് വേണ്ടി വിവാഹം കഴിക്കാമെന്ന തീരുമാനത്തില്‍ എത്തുന്നത്. വിവാഹം മാധ്യമങ്ങളില്‍ നിന്ന് മറച്ച് വെച്ചത് കൊണ്ടാണ് അതൊരു വിജയമായി മാറിയത്.

പ്രണയിക്കാന്‍ തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ഞങ്ങള്‍ തമ്മില്‍ അതേ ആകാംഷയും പ്രണയവും ഹൃദയത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് നടി പറയുന്നത്. ഇപ്പോള്‍ കണ്ടുമുട്ടിയത് പോലെയാണ് ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നത്. കൃഷ്ണയുമായി ഒരിക്കലും മോശമായൊരു സമയം ഉണ്ടായിട്ടില്ല. അതേ സമയം പതിനാല് തവണ അബോര്‍ഷന്‍ സംഭവിച്ചതോടെ താരദമ്പതിമാര്‍ സറോഗസിയിലൂടെയാണ് കുഞ്ഞിന് ജന്മം കൊടുത്തത്.

Recommended Video

Yuva And Mridula Responded To Rekha Ratheesh's Claim | FilmiBeat Malayalam

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X