»   » മോഹന്‍ലാല്‍ വീണ്ടും ബോളിവുഡിലേക്ക്, വെറും ചിത്രമല്ല, ഒരു പ്രത്യേകതയുണ്ട്!

മോഹന്‍ലാല്‍ വീണ്ടും ബോളിവുഡിലേക്ക്, വെറും ചിത്രമല്ല, ഒരു പ്രത്യേകതയുണ്ട്!

Posted By: Sanviya
Subscribe to Filmibeat Malayalam

പുലിമുരുകന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന വമ്പന്‍ ചിത്രങ്ങളുടെ പ്രഖ്യാപനമാണ് നടന്നത്. അതിലൊന്ന് രണ്ടാമൂഴമായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നാണ് അറിയുന്നത്. അതേ സമയം മോഹന്‍ലാലിപ്പോള്‍ മേജര്‍ രവി സംവിധാനം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് മോഹന്‍ലാല്‍. ഉത്തേരന്ത്യയിലായി ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന് വരികയാണ്. പെരുമ്പാവൂരിലാണ് ചിത്രത്തിലെ യുദ്ധ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മോഹന്‍ലാല്‍ ഈ വര്‍ഷവും അന്യഭാഷയിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ്. ഇതാ ഈ വര്‍ഷം ആദ്യ തന്നെ മോഹന്‍ലാലിന്റെ അന്യഭാഷ ചിത്രത്തിന്റെ പ്രഖ്യാപനം കൂടി. കഴിഞ്ഞ വര്‍ഷം തെലുങ്കിലാണെങ്കില്‍ ഈ വര്‍ഷം ലാല്‍ ബോളിവുഡില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതായാണ് അറിയുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നതാണ്.

ബോളിവുഡിലേക്ക്

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സുശാന്ത് സിങ് രാജ്പുട് സംവിധാനം ചെയ്യുന്ന ചന്ദാ മാമ ദൂര്‍ കേ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചിത്രത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ബോളിവുഡിലെ ആദ്യ സ്‌പേസ് ചിത്രം കൂടിയാണിത്.

പ്രധാന വേഷത്തില്‍

ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒരു പ്രധാനപ്പെട്ട റോളാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നതെന്നാണ് അറിയുന്നത്. സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ മോഹന്‍ലാലിനെ സമീപിച്ചതായുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

മോഹന്‍ലാല്‍ തിരക്കിലാണ്

അതേസമയം മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. ഉത്തരേന്ത്യയിലായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. 1971ലെ ഇന്തോ-പാക് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

മുന്തിരിവള്ളികള്‍ തയ്യാറെടുത്തു

ജിബു ജേക്കബിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ് ഇപ്പോള്‍ റിലീസിന് തയ്യാറെടുത്ത് നില്‍ക്കുന്ന ചിത്രം. ജനുവരി 20 വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളില്‍ എത്തും. മീനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.

English summary
Mohanlal To Star In Bollywood’s First Space Film 'Chanda Mama Door Ke'?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam