പ്രിയങ്ക ചോപ്രയുടെ നായകനാവുന്നതിൽ നിന്നും മോഹൻലാൽ പിന്മാറിയതോ? സത്യാവസ്ഥ ഇങ്ങനെ

വര്‍ഷങ്ങളോളമായി മലയാള സിനിമയുടെ താരരാജാവ് ആയി വാഴുകയാണ് നടനവിസ്മയം മോഹന്‍ലാല്‍. മലയാളത്തിന് പുറമേ മറ്റ് ഭാഷ ചിത്രങ്ങളില്‍ അഭിനയിച്ചും മോഹന്‍ലാല്‍ കൈയടി വാങ്ങിയിട്ടുണ്ട്. ബോളിവുഡില്‍ മൂന്നോളം സിനിമകളിലായിരുന്നു താരം അഭിനയിച്ചിട്ടുള്ളത്. എങ്കിലും ഹിന്ദിയില്‍ അഭിനയിക്കാന്‍ നിരന്തരം അവസരങ്ങള്‍ വരാറുണ്ടായിരുന്നു.

ഇപ്പോഴിതാ പ്രിയങ്ക ചോപ്രയുടെ നായകനായി ബോളിവുഡില്‍ അഭിനയിക്കാന്‍ തീരുമാനിച്ച ചിത്രത്തില്‍ താരരാജാവ് അഭിനയിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പ്രിയങ്ക ചോപ്രയെ നായികയാക്കി വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത സാത്ത് ഖൂന്‍ മാഫ് എന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകളാണ് വര്‍ഷങ്ങള്‍ക്കിപ്പുറം പുറത്ത് വരുന്നത്.

 priyanka-chopra

2011 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അന്നു കപൂര്‍, വിവാന്‍ ഷാ, ജോണ്‍ അബ്രഹാം, ഇര്‍ഫാന്‍ ഖാന്‍, നീല്‍ നിതിന്‍ മുകേഷ് എന്നിവര്‍ അഭിനയിച്ചിരുന്നു. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടി മോഹന്‍ലാലിനെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. ഏറ്റെടുത്ത ധാരാളം പ്രൊജക്ടുകള്‍ ചെയ്ത് തീര്‍ക്കാനുള്ളതിനാല്‍ മോഹന്‍ലാല്‍ ആ കഥാപാത്രം നിരസിച്ചു എന്നയിരുന്നു സൂചനകള്‍.

എന്നാല്‍ അത്തരം കിംവദന്തികളെ തള്ളി കൊണ്ട് മോഹന്‍ലാല്‍ പ്രതികരണം അറിയിച്ചിരുന്നു. അവസാന നിമിഷം തന്നെ എന്ത് കൊണ്ടാണ് സാത്ത് ഖൂന്‍ മാഫ് ടീം മാറ്റിയതെന്ന കാര്യം അറിയില്ല. അതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അവര്‍ അറിയിച്ചിട്ടുമില്ലായിരുന്നു. മോഹന്‍ലാലിന് വേണ്ടി കരുതിയിരുന്ന വേഷത്തില്‍ പിന്നീട് അന്നു കപൂറായിരുന്നു അഭിനയിച്ചത്.

lal-priya

2002 ല്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലൂടെയായിരുന്നു മോഹന്‍ലാല്‍ ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ വിവേക് ഒബ്‌റോയി ആയിരുന്നു ഇതിലെ നായകന്‍. നായകനായി വിവേക് അരങ്ങേറ്റം നടത്തിയതും ഈ സിനിമയിലായിരുന്നു. രാം ഗോപാല്‍ വര്‍മ്മയുടെ തന്നെ ആഗ് എന്ന ചിത്രത്തിലൂടെ 2007 ല്‍ വീണ്ടും ബോളിവുഡിലേക്ക് എത്തി.

2012 ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ടെസ് എന്ന ചിത്രത്തിലൂടെ മൂന്നാമതും മോഹന്‍ലാല്‍ ഹിന്ദിയില്‍ അഭിനയിച്ചു. പിന്നീട് ബോളിവുഡിൽ അഭിനയിച്ചിട്ടില്ലെങ്കിലും തമിഴ്, കന്നഡ, തെലുങ്ക് അടക്കമുള്ള മറ്റ് ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മറ്റ് ഇൻഡസ്ട്രികളിലും തരംഗമുണ്ടാക്കൻ മോഹൻലാലിനും സാധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X