കല്യാണത്തിന് മുൻപ് ശ്രീദേവി ഗർഭിണിയായി, അന്ന് നടി ബോണി കപൂറിനും മോനയ്ക്കുമൊപ്പമായിരുന്നു താമസം

ബോളിവുഡിൽ ഇന്നും ചർച്ചയാവുന്ന ഒരു പ്രണയകഥയാണ് നടി ശ്രീദേവിയുടേയും നിർമ്മാതാവ് ബോണി കപൂറിന്റേയും. 1996 ൽ ആയിരുന്നു ശ്രീദേവിയും ബോണി കപൂറും തമ്മിലുളള വിവാഹം നടക്കുന്നത്. ആദ്യ ഭാര്യയായ മോണ കപൂറുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ബോണി കപൂർ ശ്രീദേവിയെ കല്യാണം കഴിക്കുന്നത്. നടിയുമായുള്ള വിവാഹം പോലെ തന്നെ ഇവരുടെ വിവാഹമോചനവും വലിയ വാർത്തയായിരുന്നു. ശ്രീദേവയെ വിവാഹം കഴിക്കാൻ വേണ്ടിയായിരുന്നു ബോണി കപൂർ ആദ്യഭാര്യയായ മോണയെ ഉപേക്ഷിക്കുന്നത്.

ശ്രീദേവിയെ വിവാഹം കഴിക്കുമ്പോൾ ബോണി കപൂർ രണ്ട് മക്കളുടെ പിതാവ് ആയിരുന്നു. അമ്മയുടെ ജീവിതം തകർത്ത ശ്രീദേവിയോട് മകനും നടനുമായ അർജുൻ കപൂർ മിണ്ടിയിരുന്നില്ല. ശ്രീദേവിയുടെ മരണത്തിന് ശേഷമാണ് അച്ഛനോട് അർജുൻ കപൂർ അടുക്കുന്നത്. ഇപ്പോൾ സഹോദരിമാരായ ജാൻവിയോടും ഖുഷിയോടും അടുത്ത ബന്ധമാണ് അർജുനും സഹേദരി അൻഷുലിക്കുമുള്ളത്.

അടുത്ത സുഹൃത്തുക്കൾ

ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാവുന്നത് ശ്രീദേവിയുടേയും ബോണി കപൂറിന്റേയും വിവാഹത്തെ കുറിച്ചാണ്. നടിയുമായുള്ള ബന്ധം അറിഞ്ഞതിനെ തുടർന്ന് ബോണി കപൂറുമായുള്ള വിവാഹ ബന്ധം മേന അവസാനിപ്പിക്കുകയായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. തുടക്ക കാലത്ത് ബോണി കപൂറിനും മോനയ്ക്കും ഒപ്പമായിരുന്നു ശ്രീദേവി താമസിച്ചിരുന്നത്. ആ സമയത്ത് നടൻ മിഥുൻ ചക്രവർത്തിയുമായി നടി പ്രണയത്തിലായിരുന്നു ശ്രീദേവി.

മോനയെ ആകെ തകർത്തു

ബോണി കപൂർ സഹേദരനെ പോലെയായിരുന്നു ശ്രീദേവിയ്ക്ക്. രക്ഷബന്ധൻ ദിനത്തിൽ രാഖി കെട്ടി സഹോദരനാക്കിയിരുന്നു. പിന്നീടാണ് ഇരുവരും തമ്മിൽ അടുക്കുന്നത്. അധികം വൈകാതെ തന്നെ ശ്രീദേവി ഗർഭിണിയാവുകയും ചെയ്തു. ഇത് അറിഞ്ഞ മോന ബോണി കപൂറിന്റെ ജീവിത്തിൽ നിന്ന് ഒഴിഞ്ഞു പോവുകയായിരുന്നു. ശ്രീദേവിയുടേയും ബോണി കപൂറിന്റേയും അടുപ്പം മോനയെ ആകെ തകർത്തിരുന്നു. ശ്രീദേവിയുമായുള്ള ബന്ധം ബോണി കപൂറിന്റെ മാതാവ് അംഗീകരിച്ചിരുന്നില്ല. ഗർഭിണിയായ നടിയെ ചെരുപ്പ് കൊണ്ട് മർദിച്ചിരുന്നു. വിവാഹം കഴിഞ്ഞ് കുറെ നാളുകൾക്ക് ശേഷമാണ് നടിയെ മരുമകളായി അംഗീകരിച്ചത്.

ശ്രീദേവിയുമായുള്ള വിവാഹം

വളരെ ലളിതമായിട്ടായിരുന്നു ശ്രീദേവിയുടേയും ബോണി കപൂറിന്റേയും വിവാഹം നടുക്കുന്നത്. ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഇതോടെ മോനയും ശ്രീദേവിയും തമ്മിലുള്ള പ്രശ്നം രക്ഷമാവുകയായിരുന്നു. ഇരുവരും മുഖാമുഖം എത്തുകയും ചെയ്തിരുന്നു. പിന്നീട് ശ്രീദേവിയുടെ നിർബന്ധപ്രകാരം ബോണി കപൂർ ആദ്യ ഭാര്യയായ മോണയു മക്കളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയായിരുന്നു. അച്ഛനും മക്കളും തമ്മിലുള്ള പിണക്കം ശ്രീദേവിയുടെ മരണത്തോടെയാണ് അവസാനിച്ചത്. അച്ഛനും സഹോദരിമാർക്കും തണലായി അർജുൻ പ്രതിസന്ധി ഘട്ടത്തിൽ ഓടി എത്തിയിരുന്നു. ഇത് ബോളിവുഡിൽ വലിയ വാർത്തയായിരുന്നു. 2012 മാർച്ച് 25 നാണ് മോണയുടെ വിയോഗം. മരണം വരെ ശ്രീദേവിയോട് കടുത്ത ശത്രുതയായിരുന്നു മോണയ്ക്ക്. 2018 ഫെബ്രുവരി 28 നാണ് നടിയുടെ അപ്രതീക്ഷിത വിയോഗം.

Recommended Video

നടി ശ്രീദേവിയുടെ മരണം കൊലപാതകമോ? | filmibeat Malayalam
ശ്രീദേവിയ്ക്ക് ഇഷ്ടമായിരുന്നില്ല

ബോണി കപൂർ ആദ്യ ഭാര്യയായ മോണയേയും മക്കളേയും കാണുന്നത് ശ്രീദേവിയ്ക്ക് ഇഷ്ടമായിരുന്നില്ല. ഒരിക്കൽ മക്കളായ അർജുൻ കപൂറിനേയും അൻഷുലിയേയും കൂട്ടി പിക്കിനിക്കിന് പോയത് ശ്രീദേവിയെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരെ ശ്രീദേവി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങളും നടന്നിരുന്നു. ഒരു ബോളുവുഡ് മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിവാഹത്തെ തുടർന്ന് അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു ശ്രീദേവി . മക്കൾ മുതിർന്നതിന് ശേഷം ശ്രീദേവി വീണ്ടും സിനിമയിലേയ്ക്ക് മടങ്ങി വരുന്നത്.

More from Filmibeat

Read more about: mona kapoor boney kapoor sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X