ആമിര്‍ ഖാന്റെ മുഖം പൊത്തി ഒരടി കൊടുത്തു! നടന്റെ ബോഡി ഗാര്‍ഡിന്റെ നോട്ടം ഇന്നും മനസിലുണ്ടെന്ന് നടി മോന സിംഗ്
ബോളിവുഡില്‍ ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റുകയും ജനപ്രിയമായി മാറിയ സിനിമയാണ് ആമിര്‍ ഖാന്റെ ത്രീ ഇഡിയറ്റ്‌സ്. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്തത്തില്‍ ആമിറിനൊപ്പം പ്രധാനപ്പെട്ടൊരു വേഷത്തില്‍ നടി മോന സിംഗും അഭിനയിച്ചിരുന്നു. കരീന കപൂര്‍ ഖാന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരിയുടെ റോളായിരുന്നു മോനയുടേത്.
സിനിമയിലെ സുപ്രധാനമായ ഒരു സീനില്‍, ആമിര്‍ ഖാന്റെ കൂടെ മോന അഭിനയിച്ചിരുന്നു. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ താന്‍ ശരിക്കും ആമിറിനെ തല്ലിയിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നടിയിപ്പോള്‍. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് അടുത്തിടെ നല്‍കിയൊരു അഭിമുഖത്തിലാണ് ത്രീ ഇഡിയറ്റ്‌സ് ലൊക്കേഷനില്‍ നടന്ന രസകരമായ സംഭവം നടി വെളിപ്പെടുത്തിയത്.

സിനിമയില്‍ മോനയുടെ കഥാപാത്രത്തിന് പ്രസവവേദന അനുഭവപ്പെടുമ്പോള്‍ രക്ഷകനായിട്ടെത്തുന്നത് ആമിറിന്റെ കഥാപാത്രമാണ്. കനത്ത മഴയ്ക്കിടയില്‍ അവളെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ മാര്‍ഗമില്ലാതെ വരുമ്പോള്‍ ആമിര്‍ ഖാന്റെ റാഞ്ചോ എന്ന കഥാപാത്രം വാക്വം ക്ലീനര്‍ ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കുന്നതായിരുന്നു സീന്‍.
ആ സിനിമയിലെ ഏറ്റവും സുപ്രധാനമായ രംഗമായിരുന്നു അത്. ആ സീന്‍ ചിത്രീകരിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന പുരുഷന്മാരെല്ലാവരും അവരുടെ കഥകള്‍ പങ്കുവെച്ചിരുന്നു. 'എന്റെ ഭാര്യ ഇത് ചെയ്തു, എന്റെ ഭാര്യ അത് ചെയ്തു' എന്നൊക്കെയാണ് പലരും പറഞ്ഞത്.
സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി സാര്‍ എന്നോട് പറഞ്ഞത് 'അദ്ദേഹത്തിന്റെ ഭാര്യ ആ സമയത്ത് ചവിട്ടി പുറത്താക്കി', എന്നായിരുന്നു. നടന്‍ മാധവന്‍ എന്നോട് പറഞ്ഞത് 'അദ്ദേഹത്തിന്റെ ഭാര്യ കടിച്ചു.' എന്നാണ്. ഇനി അപ്പോള്‍ ഞാന്‍ എങ്ങനെ ചെയ്യണമെന്ന് ചോദിച്ചതിന് ആമിര്‍ ഖാനാണ് മറുപടി പറഞ്ഞത്.
ആമിര്‍ സാര്‍ എന്നോട് പറഞ്ഞത്, 'മോനാ.. നീ എന്നെ തല്ലൂ.' എന്നാണ്. അത് പറഞ്ഞതും ഞാന്‍ അദ്ദേഹത്തെ അടിച്ചു. എങ്കിലും അത് ശരിയായില്ല, ശരിക്കും അടിക്കുന്നത് പോലെ തന്നെ ചെയ്യാന്‍ അദ്ദേഹം വീണ്ടും പറഞ്ഞു. ഞാന്‍ മുഴുവന്‍ ശക്തിയും എടുത്ത് അദ്ദേഹത്തെ ആഞ്ഞടിച്ചു. അടി കഴിഞ്ഞതും അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ എന്നെ തുറിച്ചു നോക്കി. ആ രംഗം ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്.

അദ്ദേഹത്തിനെ അടിച്ചല്ലോ, ക്ഷമാപണം നടത്തണോ എന്ന ചിന്തകളിലായിരുന്നു. പക്ഷേ ആമിര്‍ സാര്‍ യാതൊരു കുഴപ്പവുമില്ലാതെ അഭിനയം തുടരുകയാണ് ചെയ്തത്. കാരണം അതാണ് അദ്ദേഹത്തിന് ഇഷ്ടം. സിനിമാഭിനയം ആണെങ്കിലും എല്ലാം യഥാര്‍ത്ഥമായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കും. ഈയൊരു സീനില്‍ താനും എല്ലാം യഥാര്‍ത്ഥമായി തന്നെ നല്‍കിയെന്ന് മോന പറയുന്നു.
മാത്രമല്ല ആ സിനിമയിലെ അഭിനേതാക്കളാരും വലിയ താരങ്ങളായി പെരുമാറാത്തത് കൊണ്ട് ആ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ നല്ല രസമായിരുന്നു എന്നും നടി പറയുന്നു. എല്ലാ അഭിനേതാക്കളും ഒരുമിച്ച് റിഹേഴ്‌സല്‍ ചെയ്യുകയും ഒരുമിച്ച് എല്ലാ കാര്യങ്ങളില്‍ ഇടപെടുകയുമൊക്കെ ചെയ്തിരുന്നു.
സിനിമയുമായി യാതൊരു ബന്ധവുമില്ലാതെ വന്നത് കൊണ്ട് പല താരങ്ങളെ കുറിച്ചും എനിക്ക് മുന്‍ധാരണകളുണ്ടായിരുന്നു. എന്നാല്‍ അവരാരും അങ്ങനെയായിരുന്നില്ല. എല്ലാവരും തന്നെ വളരെ തമാശക്കാരായിരുന്നു. മാത്രമല്ല നീയും ഒരു താരമാണ്, നിന്നെയും ഞങ്ങള്‍ സ്‌നേഹിക്കുന്നുണ്ടെന്ന് അന്ന് സഹതാരങ്ങള്‍ തന്നോട് പറഞ്ഞിരുന്നതായിട്ടും മോന വ്യക്തമാക്കുന്നു.
ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു 3 ഇഡിയറ്റ്സ്. ഇതേ ചിത്രം തമിഴിലും നിര്‍മ്മിച്ചിരുന്നു. ആമിര്‍ ഖാന്‍ നായകനായിട്ടെത്തിയപ്പോള്‍ കരീന കപൂറായിരുന്നു നായിക. മോന സിംഗ് എന്നിവര്‍ക്ക് പുറമേ ആര്‍ മാധവന്‍, ശര്‍മാന്‍ ജോഷി, ബോമന്‍ ഇറാനി, ഓമി വൈദ്യ തുടങ്ങിയ താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.


Click it and Unblock the Notifications











