ക്രിക്കറ്റ് താരവുമായിട്ടുള്ള നടിയുടെ പ്രണയം! മോണിക ബേദിയും അസറുദ്ദീനും തമ്മിലുള്ളത് സൗഹൃദമാണ്

ക്രിക്കറ്റ് താരങ്ങളും സിനിമാ നടിമാരും തമ്മിലുള്ള പ്രണയവും വിവാഹ ബന്ധവുമെല്ലാം സ്ഥിരമായി നടക്കാറുള്ളത്. ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോലിയും അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള വിവാഹമായിരുന്നു നടന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അതിന് ശേഷവും ക്രിക്കറ്റ്-സിനിമ പ്രണയങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിട്ടുണ്ട്.

ഇപ്പോള്‍ മുഹമ്മദ് അസറുദ്ദീനും നടി മോണിക ബേദിയും തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ് ബോളിവുഡില്‍ ചര്‍ച്ച നടക്കുന്നത്. താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നാണ് അറിയുന്നത്. ഇരുവരും വളരെയധികം ആത്മബന്ധം പുലര്‍ത്തുന്നുണ്ടെന്നും അവരുടെ കമ്പനിയില്‍ ജോലി ചെയ്യുന്നതിനൊപ്പം കൂടുതല്‍ സമയവും ഒന്നിച്ച് ചെലവഴിക്കുന്നുണ്ടെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

azharudheen-monica

അസറുദ്ദീനും മോണിക്കയും തമ്മില്‍ സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും പറഞ്ഞിരുന്നു. ഇവരുടെ കോമണ്‍ ഫ്രണ്ടായ സഞ്ജയ് നിരുപം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മാത്രമല്ല താരങ്ങള്‍ തമ്മില്‍ വലിയൊരു സൗഹൃദ വലയം സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ അസറുദ്ദീനിന്റെയും നൗറീന്റെയും മകന്‍ അസാദുദീന്റെ വിവാഹത്തില്‍ അതിഥിയായി മോണിക ബേദിയും എത്തിയിരുന്നതായി ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നേരത്തെ രണ്ട് തവണ വിവാഹിതനായ ആളാണ് അസറുദ്ദീന്‍. നൗറീനെയാണ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ അസാദ്, അയാസ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഒന്‍പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ബന്ധം ഇരുവരും അവസാനിപ്പിച്ചിരുന്നു. ശേഷം 1996 ല്‍ സംഗീത ബിജ്‌ലാനിയുമായി വിവാഹം കഴിച്ചു. 2010 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

azharudheen-monica

തെലുങ്ക് സിനിമയിലൂടെ 1995 ലാണ് മോണിക ബേദി വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് ഒട്ടനവധി ഹിന്ദി സിനിമകളില്‍ അഭിനയിച്ചു. ബിഗ് ബോസ് റിയാലിറ്റി ഷോ യിലും നടി പങ്കെടുത്തിരുന്നു. ഇതോടെ വീണ്ടും വലിയ ജനപ്രീതി ലഭിച്ചു. അധോലോക നായകനായിരുന്ന അബു സലീമിനെയാണ് മോണിക വിവാഹം കഴിച്ചത്. അബു സലീമിന്റെ ഒപ്പം വ്യാജ രേഖകള്‍ കാണിച്ച് യാത്ര ചെയ്തതിന്റെ പേരില്‍ ഇവര്‍ക്ക് ജയില്‍ ശിക്ഷ വരെ അനുഭവിക്കേണ്ടി വന്നിരുന്നു.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X