അച്ഛന്റെ രണ്ടാം വിവാഹത്തിന് മകൾക്ക് അമ്മ നൽകിയ സമ്മാനം! വെളിപ്പെടുത്തി താരപുത്രി
ചെറിയ സമയം കൊണ്ട് ബോളിവുഡ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താര സുന്ദരിയാണ് നടൻ സെയ്ഫ് അലിഖാന്റെ മകശ്‍ സാറ അലിഖാൻ.'കേദാര്‍നാഥ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച സാറ ഇപ്പോൾ ബോളിവുഡിലെ തിരക്കേറിയ താരമാണ്. ചെറിയ സമയത്തിനുള്ളിൽ ബോളുവുഡിലെ യുവ നടന്മാരോടൊപ്പം സാറ അഭിനയിച്ചിട്ടുണ്ട്.

സെയ്ഫിന്റേയും അമൃത സിങ്ങിന്റേയും മകളാണ് സാറാ. ഇരുവരും ബന്ധം വേർപിരിഞ്ഞതിനു ശേഷവും അച്ഛനുമായി വളരെ അടുത്ത ബന്ധമായിരുന്നു സാറ വെച്ചു പുലർത്തിയിരുന്നത്. അതു പോലെ കരിനയായു അടുതത സൗഹൃദമാണ് സാറയ്ക്ക്. ഇപ്പോഴിത സെയ്ഫിന്റേയും കരീനയുടേയും വിവാഹവുമായി ബന്ധപ്പെട്ട് നടന്ന ഒരു സംഭവം വെളിപ്പെടുത്തുകയാണ് താരം.
"അച്ഛന്‍ കരീനയെ വിവാഹം ചെയ്തപ്പോള്‍ ഞാന്‍ അമ്മക്കൊപ്പം ലോക്കറില്‍ നിന്നും ആഭരണങ്ങള്‍ എടുത്തു എന്നിട്ട് ഇതില്‍ ഏത് ഇടുമെന്ന് ചോദിച്ചു. അമ്മ ഉടന്‍ അബു ജാനി, സന്ദീപ് ഖോസ്ല എന്നീ ഡിസൈനേര്‍സിനെ വിളിച്ച് സെയ്ഫിന്റെ വിവാഹമാണ് എന്റെ മകള്‍ സാറയ്ക്ക് ഏറ്റവും മനോഹരമായ ലഹങ്ക തന്നെ വേണമെന്ന് പറഞ്ഞു" എന്നാണ് ഒരു അഭിമുഖത്തിനിടെ സാറ വ്യക്തമാക്കിയത്.


Click it and Unblock the Notifications