twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഒരു ലൈഫുണ്ട്... സിനിമയ്ക്കും കഥാപാത്രത്തിനും...', 2021ൽ കൈയ്യടിവാങ്ങിയ ബോളിവുഡിലെ പ്രകടനങ്ങൾ

    |

    ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വ്യവസായ മേഖലയാണ് ബോളിവുഡ്. ഒരോ വർഷവും ഇവിടെ പിറവികൊള്ളുന്നത് അനേകം സിനിമകളാണ്. സിനിമകൾക്കൊപ്പം തന്നെ ഒട്ടനവധി പുതുമുഖ താരങ്ങളും ഇവിടെ ജനിക്കാറുണ്ട്. 2021 മറ്റ് സിനിമാ മേഖലയ്ക്കെന്നപോലെ ബോളിവുഡിനും ഞെരുക്കത്തിന്റേതായിരുന്നു. തിയേറ്റർ റിലീസ് സാധ്യമാകാത്തതിനാൽ‌ പല സിനിമകളും പെട്ടിക്കുള്ളിൽ ഇരുന്നു. ചിലത് ഒടിടി വഴി പ്രേക്ഷകരിലേക്ക് എത്തി.

    'മ്യൂസിക്ക് വിത്ത് ബോഡി മസിൽ', മിസ്റ്റർ പോഞ്ഞിക്കരയുടെ ഹിറ്റ് സീൻ പിറന്നത് ബാ‌ത്ത്റൂമിലെന്ന് ഇന്നസെന്റ്!'മ്യൂസിക്ക് വിത്ത് ബോഡി മസിൽ', മിസ്റ്റർ പോഞ്ഞിക്കരയുടെ ഹിറ്റ് സീൻ പിറന്നത് ബാ‌ത്ത്റൂമിലെന്ന് ഇന്നസെന്റ്!

    അത്തരത്തിൽ റിലീസായ സിനിമകളിൽ പ്രേകഷകർക്ക് പ്രിയപ്പെട്ടതായി മാറിയ ചില സിനിമകളും അഭിനേതാക്കളും കഥാപാത്രങ്ങളുമുണ്ട്. അവയിൽ ഏറെയും ഒടിടി റിലീസിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ സിനിമകൾ ആണ് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായ അത്തരം ചില കഥാപാത്രങ്ങളും സിനിമകളും പരിചയപ്പെടാം...

    'എന്റെ ശരീരഭാരത്തെ കുറിച്ച് വീട്ടുകാരെക്കാൾ ആശങ്കപ്പെട്ടത് നാട്ടുകാർ', മനസ് തുറന്ന് മോണിക്ക ലാൽ!'എന്റെ ശരീരഭാരത്തെ കുറിച്ച് വീട്ടുകാരെക്കാൾ ആശങ്കപ്പെട്ടത് നാട്ടുകാർ', മനസ് തുറന്ന് മോണിക്ക ലാൽ!

    കൃതി സനോൺ (മിമി)

    2021ൽ ഏറ്റവും കൂടുതൽ വൈറലായ ബോളിവുഡ് ​ഗാനമായിരുന്നു പരം സുന്ദരി എന്ന ​ഗാനം. എ.ആർ റഹ്മാന്റെ സം​ഗീതത്തിൽ ശ്രേയ ഘോഷാലാണ് പാട്ട് പാടിയത്. ഈ പാട്ട് കേട്ടാണ് പലരും മിമി എന്ന സിനിമ പോലും കണ്ടത്. സരോ​ഗസിയായിരു മിമിയുെട പ്രമേയം. കേട്ട് തഴമ്പിച്ച പ്രമേയമാണെങ്കിലും അവതരണം വ്യത്യസ്ഥമായിരുന്നു. അത് തന്നെയാണ് മിമി ഫീൽ ​ഗുഡ് അനുഭവമാണെന്ന് സിനിമ കണ്ടവർ ഒന്നടങ്കം പറഞ്ഞതും. കൃതി സനോണിന്റെ കരിയറിൽ പിറന്ന മികച്ച കഥാപാത്രവുമായിരുന്നു മിമി എന്നത്. കോമഡിയിലും വൈകാരിക രംഗങ്ങളിലും മികവുപുലർത്തി കൊണ്ട് പങ്കജ് ത്രിപതിയുടെ കലക്കൻ പെർഫോമൻസും മിമിയെ മികവുറ്റതാക്കി. 2011ൽ ദേശീയ അവാർഡ് ലഭിച്ച സമൃധി പോറെയുടെ മറാത്തി ചിത്രമായ മാല ആയ് വ്ഹയ്ച്ചിയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ലക്ഷ്മൺ ഉട്ടേക്കർ ആണ് സിനിമ സംവിധാനം ചെയ്തത്. വളരെ നന്നായി രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ആദ്യപകുതിയും കുറച്ചൊക്കെ കണ്ണ് നനയിക്കുന്ന രണ്ടാം പകുതിയും മനസ്സ് നിറക്കുന്ന അവസാനവും ആണ് മിമി.

    വിക്കി കൗശൽ (സർദാർ ഉദ്ദം)

    ആഴമേറിയ തിരക്കഥയിൽ വിട്ട് വീഴ്ചകളൊട്ടുമില്ലാത്ത അപാര മേക്കിങ്ങിൽ ഗംഭീര പ്രകടനകളുടെ അകമ്പടിയോടെ എത്തിയ ചിത്രമായിരുന്നു വിക്കി കൗശൽ നായകനായ സർദാർ ഉദ്ദം. ലോകസിനിമ വിഭാഗങ്ങളിലെ സ്ലോ സ്പെസ്ഡ് സിനിമകളുടെ കാഴ്ചകളോട് കിടപിടിക്കാൻ തക്കവിധം സൗന്ദര്യം സിനിമയ്ക്കും സംഭാഷണങ്ങൾക്കും നൽകിയിരുന്നു. അതിനോടൊപ്പം മുപ്പത്തിമൂന്നുകാരനായ വിക്കി കൗശൽ അഭിനയത്തിന്റെ പൂർണതയിൽ കഥാപാത്രത്തോട് നീതി പുലർത്തിയാണ് ഉദ്ദം സിങായത്. ആഴമേറിയ തിരക്കഥ തെരഞ്ഞെടുത്ത് അതിലെ കഥാപാത്രത്തിന് ആഴവും മെച്യൂരിറ്റിയുമൊക്കെ നൽകാൻ തക്കവിധത്തിലുള്ള പാകതയുള്ള പ്രതിഭയാണ് വിക്കി കൗശൽ എന്ന് അദ്ദേഹം ഉദ്ദം സിങിലൂടെ വെളിവാക്കി തരുന്നുണ്ട്. മാസാനും റാസിക്കും ഉറിക്കും മുകളിൽ മികച്ചതായാണ് സർദാർ ഉദ്ദം സിംഗിന് വിക്കി ജീവൻ നൽകിയിരിക്കുന്നത്.

    മനോജ് ബാജ്പേയ് (ദി ഫാമിലി മാൻ 2)

    അടുത്തിടെ റിലീസ് ചെയ്ത ഇന്ത്യൻ സീരിസുകളിൽ അത്രയ്ക്കും എൻഗേജിങ് ആയി എന്ന് ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ട സീരിസായിരുന്നു ദി ഫാമിലി മാൻ 2. സ്വന്തം കുടുംബം ശിഥിലമായിപ്പോകും എന്ന തോന്നലിലും മനുഷ്യത്വം മറന്നുള്ള രാജ്യസ്നേഹത്തിലും മനം മടുത്ത ശ്രീകാന്ത് തിവാരി തന്റെ ടാസ്ക് ഫോഴ്സിലെ ജോലി രാജി വെച്ച് ഒരു സാധാരണ കോർപ്പറേറ്റ് കമ്പനിയിൽ ജോലിക്ക് പോവുകയാണ്. എന്നാൽ കുടുംബത്തിൽ പ്രശ്നങ്ങൾ രൂക്ഷമാവുകയും കമ്പനിയിലെ സിഇഒ തന്നെ ഉപദേശിച്ച് മടുപ്പിക്കാനും തുടങ്ങിയതോടെ ശ്രീയുടെ മടുപ്പ് അതിന്റെ പാര്യമ്യത്തിലെത്തി. ശേഷം അയാൾ തിരികെ ടാസ്ക് ഫോഴ്സിലേക്ക് എത്തി. പുതിയ ദൗത്യങ്ങൾ നടത്തുന്നതാണ് ദി ഫാമിലി മാൻ 2 പറയുന്നത്. രണ്ടാം സീസണിൽ‌ മനോജ് ബാജ്പേയും സാമന്തയുമാണ് തിളങ്ങിയത്. മടുപ്പില്ലാതെ കാണാൻ സാധിക്കുന്ന സീരിസ് കൂടിയായിരുന്നു.

    Read more about: year ender 2022
    English summary
    most celebrated bollywood movies and characters in 2021
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X