»   » ബോളിവുഡിലെ റൊമാന്റിക് റൗഡികള്‍

ബോളിവുഡിലെ റൊമാന്റിക് റൗഡികള്‍

Posted By:
Subscribe to Filmibeat Malayalam

റൗഡിസ്വഭാവമുള്ള നായകന്മാരുടെ കഥ പറയുന്ന ചിത്രങ്ങള്‍ എല്ലാ ഭാഷകളിലുമുണ്ടായിട്ടുണ്ട്. നന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന എന്നാല്‍ അല്‍പസ്വല്‍പ ചീത്തശീലങ്ങളും മുന്‍ശുണ്ഠിയുമെല്ലാമുള്ള ഇത്തരം നായകന്മാരെല്ലാം പലപ്പോഴും ഒരേ അച്ചില്‍ വാര്‍ത്തപോലിരിക്കും. എന്നിരുന്നാലും പ്രിയനടന്മാര്‍ ഇത്തരം റൗഡി റോളുകളുമായി എത്തുമ്പോള്‍ തിയേറ്ററുകളില്‍ ആരാധകരുടെ ആരവമുയരാറുണ്ട്.

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ എത്രയോ റൗഡി കഥാപാത്രങ്ങളുണ്ട് സിനിമയില്‍. ബോളിവുഡില്‍ പലപ്പോഴായി ഇത്തരം റഫ് ആന്റ് ടഫ് റൗഡി നായകന്മാര്‍ ഉണ്ടായിട്ടുണ്ട്. പ്രമുഖ താരങ്ങള്‍ ചെയ്ത ഇത്തരം കഥാപാത്രങ്ങള്‍ നിത്യഹരിതമായി നിലകൊള്ളുന്നുമുണ്ട്. നായകനിലെ റൗഡി അംശത്തെ നായിക ഇല്ലാതാക്കുന്നത്. തന്നിലെ റൗഡിയുടെ ശക്തികൊണ്ട് നായികയെ രക്ഷിയ്ക്കുന്നതും എന്നുവേണ്ടി റൗഡി നായകന്മാര്‍ക്ക് പലവിധ ദൗത്യങ്ങളാണ് പലസിനിമകളിലും നല്‍കിപ്പെട്ടിരിക്കുന്നത്. എന്തായാലും ഇതിന്റെയെല്ലാം ഒടുക്കം തിന്മയ്ക്ക് മേല്‍ നന്മ വിജയം വരിയ്ക്കുന്നതാണ് നമ്മള്‍ കണ്ടിട്ടുണ്ട്. ഇതാ ബോളിവുഡിലെ ചില സൂപ്പര്‍ഹിറ്റ് റൗഡി കഥാപാത്രങ്ങള്‍.

ബോളിവുഡിലെ റൊമാന്റിക് റൗഡികള്‍

ബോളിവുഡിലെ പുത്തന്‍ റിലീസായ ബേഷരമെന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ചെയ്ത റൗഡി വേഷം ആരും ഇഷ്ടപ്പെട്ടുപോകുന്നതാണ്. ചിത്രം വന്‍വിജയമായി മാറിയില്ലെങ്കിലും സ്‌നേഹമുള്ള റൗഡിയുള്ള വേഷത്തില്‍ രണ്‍ബീര്‍ തകര്‍ത്തിട്ടുണ്ട്.

ബോളിവുഡിലെ റൊമാന്റിക് റൗഡികള്‍

ആക്ഷനും റൗഡിത്തരങ്ങളുമെല്ലാം നന്നായി ചേരുന്ന നടനാണ് അക്ഷയ് കുമാര്‍. പലചിത്രങ്ങളിലും അക്ഷയ് ഇത്തരം വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ പുതിയതായി എത്താന്‍ പോകുന്ന ബോസ് എന്ന ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തനായ ഒരു റൗഡിയെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. ലോലഹൃദയനായ റൗഡിയായിട്ടാണ് ചിത്രത്തില്‍ അക്ഷയ് അഭിനയിക്കുന്നത്.

ബോളിവുഡിലെ റൊമാന്റിക് റൗഡികള്‍

രാം ലഖന്‍ എന്ന ചിത്രത്തില്‍ അനില്‍ കപൂര്‍ അവതരിപ്പിച്ച രാം എന്ന റൗഡിയും ബോളിവുഡിലെ നല്ലവരായി റൗഡികളുടെ കൂട്ടത്തില്‍ ഒരാളാണ്.

ബോളിവുഡിലെ റൊമാന്റിക് റൗഡികള്‍

ഗുലാം എന്ന ചിത്രത്തില്‍ സിദ്ധുവെന്ന ബോക്‌സര്‍ ആയിട്ടായിരുന്നു അമീര്‍ എത്തിയത്. സുഹൃത്തുക്കള്‌ക്കൊപ്പം ചുറ്റിയടിയ്ക്കുകയും കാമുകിയ്‌ക്കൊപ്പം സമയം ചെലവിടുകയും ചെയ്യുന്ന അമീറിന്റെ സുന്ദരന്‍ ബോക്‌സറെ ആരാധകര്‍ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ബോളിവുഡിലെ റൊമാന്റിക് റൗഡികള്‍

മുന്നഭായ് എംബിബിഎസ് എന്ന ചിത്രത്തില്‍ സഞ്ജയ് ദത്തും അര്‍ഷദ് വര്‍സിയും അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങള്‍ ഏറെ രസകരമായവയായിരുന്നു.

ബോളിവുഡിലെ റൊമാന്റിക് റൗഡികള്‍

റൗഡിവേഷത്തില്‍ ഇതുപോലെ തിളങ്ങുന്ന മറ്റൊരു താരമുണ്ടോ ബോളിവുഡില്‍ എന്ന കാര്യം സംശയമാണ്. സല്‍മാന്‍ റൗഡി, ആക്ഷന്‍ ഹീറോയായി എത്തിയ ചിത്രങ്ങളെല്ലാം വലിയതോതില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ചുല്‍ബുല്‍ പാണ്ഡേപോലുള്ള വേഷങ്ങള്‍ സല്‍മാന്റെ എടുത്തുപറയേണ്ടുന്ന റൗഡി വേഷങ്ങളാണ്.

ബോളിവുഡിലെ റൊമാന്റിക് റൗഡികള്‍

ധൂം പരമ്പരയില്‍ അലിയെന്ന കഥാപാത്രമായി എത്തിയ ഉദയ് ചോപ്രയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. തമാശയും കള്ളത്തരങ്ങളും അല്‍പം റൗഡിത്തരവുമുള്ളൊരു കഥാപാത്രമായിരുന്നു അലി.

ബോളിവുഡിലെ റൊമാന്റിക് റൗഡികള്‍

ഈ ചിത്രത്തില്‍ ഷാഹിദ് കപൂറും വ്യത്യസ്തമായ ഒരു ഗറ്റപ്പിലാണ് എത്തിയത്. വിശ്വാസ് റാവുവെന്ന ഷാഹിദിന്റെ കഥാപാത്രവും ചില റൗഡിത്തരങ്ങള്‍കൊണ്ട് മനസില്‍ തങ്ങുന്നതാണ്.

ബോളിവുഡിലെ റൊമാന്റിക് റൗഡികള്‍

ബോളിവുഡ് റൗഡികളുടെ ലിസ്റ്റ് ഷാരൂഖ് ഖാന്റെ പേരു പറയാതെ പൂര്‍ത്തിയാകില്ല, റൊമാന്റിക് റൗഡികളെ അഭിനയിച്ചുഫലിപ്പിക്കാന്‍ കഴിയുന്ന നടനാണ് ഷാരൂഖ് ഖാനും.

English summary
Take a look at Indian cinema’s endearing yet boisterous men whose popularity is apparent even years after they’re retired their pan-chewing ways.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam