'എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്.... വീണ്ടും മുഖത്ത് കത്തിവെച്ചോ?' മൗനി റോയിയോട് ആരാധകർ ചോദിക്കുന്നു!
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് ബംഗാളി സുന്ദരി മൗനി റോയ്. മൗനി റോയ് പലപ്പോഴും തൻറെ ചൂടൻ ഫോട്ടോകളിലൂടെ ഇന്റർനെറ്റിൽ തരംഗമാവാറുണ്ട്. തൻറെ മാദക സൗന്ദര്യത്താൽ ആളുകളെ ഭ്രാന്ത് പിടിപ്പിക്കുന്ന അവരുടെ ചിത്രങ്ങൾക്കായി ആരാധകരും കാത്തിരിക്കാറുണ്ട്. സിനിമയിലും ടെലിവിഷനിലും എന്നപോലെ സോഷ്യൽ മീഡിയയിലും തരംഗം സൃഷ്ടിക്കുന്ന മൗനി നാഗിൻ സീരിയലിൽ അഭിനയിച്ച ശേഷമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. അടുത്തിടെയാണ് താരം വിവാഹിതയായത്.

മലയാളിയായ സൂരജ് നമ്പ്യാരാണ് മൗനിയെ വിവാഹം ചെയ്തത്. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലായിരുന്നു വിവാഹം നടന്നത്. ദക്ഷിണേന്ത്യൻ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ദേവോം കാ ദേവ് മഹാദേവ് എന്ന സീരിയിൽ സതിയുടെ വേഷത്തിൽ അഭിനയിച്ചും മൗനി ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്ഷയ് കുമാർ നായകനായ ഗോൾഡ് സിനിമയിലൂടെയാണ് മൗനി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
കൂടാതെ മെയ്ഡ് ഇൻ ചൈന, റോമിയോ അക്ബർ വാൾട്ടർ എന്നീ സിനിമകളിലും അഭിനയിച്ചു. മൗനിയുെട ഭർത്താവ് ദുബായിൽ താമസമാക്കിയ ഇൻവെസ്റ്റ്മെന്റ് ബാങ്കർ ആണ്. 2019 മുതൽ ഇരുവരും പ്രണയത്തിലാണ്. മൗനി സൗന്ദര്യ സംരക്ഷണത്തിന് ഏറെ പ്രധാന്യം നൽകുന്ന വ്യക്തിയാണ്. അതിനാൽ മൗനിയുടെ വടിവെത്ത ശരീരവും കണ്ണും ചുണ്ടും മൂക്കുമെല്ലാം ആരാധകർക്ക് കാണാപാഠമാണ്. ഒരു ചെറിയ വ്യത്യാസം നടിയുടെ മുഖത്ത് വന്നാൽപ്പോലും ആരാധകർ കണ്ടുപിടിക്കും. കഴിഞ്ഞ ദിവസം പാപ്പരാസികൾ പകർത്തിയ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മുഖത്ത് ഒരു മാസത്തിനുള്ളിൽ പലവിധ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും വീണ്ടും പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയയായോ തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്. മനോഹരമായ താരത്തിന്റെ ചുണ്ടുകളും താടിയുമെല്ലാം വീർത്തിട്ടുണ്ടെന്നും പഴയ ഭംഗി മൗനിയുടെ മുഖത്ത് കാണാനില്ലെന്നുമെല്ലാണ് താരത്തിന്റെ ആരാധകർ പറയുന്നത്. പാപ്പരാസികൾ പ്രചരിപ്പിക്കുന്ന പുതിയ ചിത്രത്തിൽ ബ്രൗൺ നിറത്തിലുള്ള ബോഡി കോൺ വസ്ത്രമാണ് മൗനി ധരിച്ചിരുന്നത്. താരത്തിന്റെ മുഖത്തെ വ്യത്യാസം കാണുമ്പോൾ ഹോളിവുഡ് നടി കൈലി ജെന്നെറിനെ ഓർമ വരുന്നതായും ചിലർ കമന്റായി കുറിച്ചു. സൗന്ദര്യം വർധിപ്പിക്കുന്നതിനും ചർമ്മം സംരക്ഷിക്കുന്നതിനുമായി ഇടയ്ക്കിടെ ചികിത്സകൾ നടത്തുന്നവരാണ് നടീനടന്മാർ.


Click it and Unblock the Notifications