9 ദിവസമായി ആശുപത്രിയിൽ; ​ഡയറ്റിം​ഗ് ഒഴിവാക്കി എന്തെങ്കിലും കഴിക്കൂ; മൗനിയോട് ആരാധകർ

സീരിയലുകളിൽ നിന്നും സിനിമാ രം​ഗത്തേക്ക് കയറുകയെന്നത് ഇന്ന് ശ്രമകരമാണ്. രണ്ട് മേഖലകളെയും രണ്ട് തരത്തിലാണ് പ്രേക്ഷകർ കാണുന്നത്. പ്രത്യേകിച്ചും ബോളിവുഡിൽ ഒരു സീരിയൽ നടിക്ക് അവസരങ്ങൾ ലഭിക്കുകയെന്ന് ഒട്ടും എളുപ്പമല്ല. ടെലിവിഷൻ രം​ഗത്ത് നിന്നുമെത്തി കടുത്ത മത്സരം നടക്കുന്ന ബോളിവുഡിൽ ശ്രദ്ധ നേടാൻ കഴിഞ്ഞ നടിയാണ് മൗനി റോയ്. നാ​ഗിൻ എന്ന സീരിയലിലൂടെയാണ് മൗനി റോയ് പ്രശസ്തയാകുന്നത്. നാ​ഗകന്യക എന്ന പേരിൽ ഈ സീരിയൽ മലയാളത്തിലേക്കും മൊഴി മാറ്റിയെത്തിയിരുന്നു.

മലയാളികൾക്കിടയും മൗനി റോയ് പ്രിയങ്കരിയായി മാറി. നാ​ഗകന്യകയ്ക്ക് മുമ്പ് മഹാദേവ് എന്ന സീരിയലിലൂടെയും മൗനി പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ബ്രഹ്മാസ്ത്ര എന്ന ബോളിവുഡിൽ ചിത്രത്തിൽ മൗനി ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു. നായികയായി വന്ന ആലിയ ഭട്ടിനേക്കാളും പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മൗനി ഈ സിനിമയിൽ അവതരിപ്പിച്ചത്. നെ​ഗറ്റീവ് ഷേഡുള്ള ഈ കഥാപാത്രത്തെ മികച്ച രീതിയിൽ മൗനി അവതരിപ്പിച്ചു.

ടെലിവിഷൻ രം​ഗത്ത് നിന്ന് മാറി സിനിമകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കെയാണ് മൗനിയുടെ വിവാഹം നടന്നത്. ബിസിനസുകാരായ സൂരജ് നമ്പ്യാരിനെയാണ് മൗനി റോയ് വിവാഹം ചെയ്തത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്ക് മൗനി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മൗനിയുടെ ആരോ​ഗ്യ സ്ഥിതിയാണ് സോഷ്യൽ മീഡിയയിലെ ചർച്ച. കഴിഞ്ഞ ദിവസം നടിയിട്ട പോസ്റ്റാണ് ഇതിന് കാരണമായത്.

Mouni Roy

ആശുപത്രിയിൽ നിന്നുള്ള ഫോട്ടോയാണ് നടി പങ്കുവെച്ചത്. 9 ദിവസമായി ആശുപത്രിയിലായിരുന്നു. ഇപ്പോൾ വീട്ടിലേക്ക് തിരിച്ചെത്തി. പതിയെ പഴയ ആരോ​ഗ്യത്തിലേക്കെത്തുന്നുണ്ട്. കുഴപ്പങ്ങളൊന്നുമില്ലെന്ന് മൗനി ഫോട്ടോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്ന് താരം വ്യക്തമാക്കിയിട്ടില്ല. ​ഗ്ലൂക്കോസ് കയറ്റുന്ന ഫോട്ടോയാണ് പങ്കുവെച്ചത്.

ഇതോടെ ആരാധകർ ആശങ്ക പ്രകടിപ്പിച്ചു. എത്രയും പെട്ടെന്ന് ഭേദമാകട്ടെ, പ്രാർത്ഥനയുണ്ട് തുടങ്ങിയ കമന്റുകളാണ് ഭൂരിഭാ​ഗവും. ചിലർ നടിക്ക് ചില ഉപദേശങ്ങളും നൽകി. നന്നായി ഭക്ഷണം കഴിക്കൂ, നിങ്ങൾക്ക് ശരീരത്തിൽ വൈറ്റമിൻ ലഭിക്കാത്തതായായിരിക്കാം കാരണമെന്നാണ് ഒരാളുടെ കമന്റ്.

Mouni Roy

പൊതുവെ നടി കടുത്ത ഡയറ്റിം​ഗ് മൂലം ഭക്ഷണം കഴിക്കുന്നത് കുറവാണെന്ന അഭിപ്രായം ആരാധകർക്കിടയിലുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി മൗനി പങ്കുവെക്കുന്ന ഫോട്ടോകൾക്ക് താഴെ ഇത്തരം കുറ്റപ്പെടുത്തലുകൾ വ്യാപകമായി വരാറുണ്ട്. ഡയറ്റിം​ഗ് അതിര് കടക്കുന്നെന്നും മെലിഞ്ഞ് ക്ഷീണിച്ചിട്ടുണ്ടെന്നുമാണ് മിക്കപ്പോഴും വരാറുള്ള കമന്റ്. എന്നാൽ ഇതിനോട് നടി പ്രതികരിക്കാറില്ല. ഇത്തരം കമന്റുകളെ ആരാധകർ വിമർശിക്കാറുമുണ്ട്.

ഫിറ്റ്നെസിനും ഫാഷനും വലിയ പ്രാധാന്യം നൽകുന്ന താരമാണ് മൗനി റോയ്. നടി കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടുണ്ടെന്ന ചർച്ചകൾ മുമ്പുണ്ടായിട്ടുണ്ട്. മൗനിയുടെ പഴയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോഴായിരുന്നു ഇത്. നടിയുടെ മുഖത്ത് ഒരുപാട് മാറ്റുമുണ്ടെന്ന് അന്ന് അഭിപ്രായങ്ങൾ വന്നു.

2006 ലാണ് മൗനി റോയ് അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. ക്യോംകി സാസ് ഭീ കഭി ബാഹു ഥീ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. നാ​ഗിൻ എന്ന സീരിയലിന് ശേഷം ടെലിവിഷൻ രം​ഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികനടിയായി മൗനി റോയ് മാറി. നാ​ഗിൻ സീരിയലിന്റെ രണ്ട് സീസണുകളിലാണ് മൗനി അഭിനയിച്ചത്. നിരവധി പുരസ്കാരങ്ങളും ഈ സീരിയലിലൂടെ മൗനി റോയിയെ തേടി വന്നു.

More from Filmibeat

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X