പ്ലാസ്റ്റിക്ക് സർജറിയിലാണ് ശ്രദ്ധ, അദിതിയുമായി താരതമ്യപ്പെടുത്തരുത്; വിവാഹശേഷം മൗനി റോയിയെ ബോളിവുഡ് തഴഞ്ഞോ?
നാഗിൻ എന്ന ഹിന്ദി സീരിയലാണ് മൗനി റോയിയെ പ്രശസ്തയാക്കിയത്. നാഗകന്യക എന്ന പേരിൽ സീരിയൽ പിന്നീട് മലയാളത്തിലും മൊഴിമാറ്റി എത്തിയിരുന്നു. അതിനാൽ മലയാളികൾക്കും ഏറെ സുപരിചിതയാണ് മൗനി റോയി. മാത്രമല്ല മലയാളിയായ സൂരജുമായുള്ള വിവാഹത്തോടെ കേരളത്തിന്റെ മരുമകളുമായി താരം. സൂരജ് നമ്പ്യാർ കണ്ണൂർക്കാരനാണ്. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടേയും വിവാഹം.
ദുബായിൽ ബാങ്ക് ഉദ്യോഗസ്ഥനാണ് സൂരജ്. ഏക്ത കപൂറിന്റെ ക്യൂംകി ബാസ് ഭി കഭി ബഹുമതി എന്ന സീരിയലിലൂടെയാണ് മൗനി അഭിനയരംഗത്ത് എത്തുന്നത്. കസ്തൂരി, ദോ സഹേലിയാൻ, ദേവോം കാ ദേവ് മഹാദേവ്, ജുനൂനി തുടങ്ങിയ സീരിയലുകളിലും മൗനി റോയി വേഷമിട്ടിട്ടുണ്ട്. മുപ്പത്തിയൊമ്പതുകാരിയായ മൗനി 2006ലാണ് ലൈം ലൈറ്റിലേക്ക് എത്തുന്നത്.

ഏറ്റവും കൂടുതൽ പ്രതിഫലം കൈപറ്റുന്ന ടെലിവിഷൻ താരം കൂടിയാണ് മൗനി റോയി. രൺബീർ കപൂർ-ആലിയ ഭട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ബ്രഹ്മാസ്ത്രയുടെ ഒന്നാം ഭാഗത്തിലും മൗനി വേഷമിട്ടിരുന്നു. കൂടാതെ ഏക്കാലത്തെയും ഹിറ്റ് പാൻ ഇന്ത്യൻ സിനിമയായ കെജിഎഫ് ചാപ്റ്റർ ഒന്നിലും മൗനി അഭിനയിച്ചിരുന്നു.
2004 മുതൽ ഇതുവരെ നിരവധി ബോളിവുഡ് സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും നായിക എന്ന രീതിയിൽ ഉയർന്ന് വരാനോ സീരിയൽ താരം എന്ന ടാഗ് മാറ്റിയെടുക്കാനോ വർഷങ്ങൾ ഇത്ര പിന്നിട്ടിട്ടും മൗനിക്ക് കഴിഞ്ഞിട്ടില്ല. സിനിമാ പാരമ്പര്യമോ ഗോഡ് ഫാദേഴ്സോ ഇല്ലാതെയാണ് മൗനി ബോളിവുഡിലേക്ക് എത്തിയത്. അങ്ങനെയുള്ള താരത്തിന് ബോളിവുഡിന്റെ മുൻനിരയിലേക്ക് ഉയർന്ന് വരാൻ കഴിയാതെ പോയതിന്റെ കാരണങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചാ വിഷയം.
തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലേക്ക് പോയി തിരക്കുള്ള മുൻനിര നായികയായി മാറിയ രശ്മിക മന്ദാന അടക്കമുള്ള നടിമാർ ഉള്ളപ്പോൾ മൗനിക്ക് മാത്രം എന്തുകൊണ്ട് ടിവി സ്റ്റാർ ടാഗ് കളയാൻ കഴിയുന്നില്ലെന്നത് സംബന്ധിച്ചാണ് സിനിമാപ്രേമികൾ റെഡ്ഡിറ്റിൽ ചർച്ച ചെയ്തത്. ഗോൾഡിലൂടെയാണ് മൗനി സിനിമയിൽ ചുവടുറപ്പിച്ച് തുടങ്ങിയത്. മൗനിക്ക് ആ സിനിമ വലിയൊരു അവസരം തന്നെയായിരുന്നു. പക്ഷെ ആ സിനിമയ്ക്കുശേഷം നടിക്ക് പിന്നീട് ഒരിക്കലും നല്ല വേഷങ്ങൾ ലഭിച്ചില്ല.
നൃത്തം ചെയ്യാനും അഭിനയിക്കാനും മറ്റേത് നെപ്പോ കിഡ്ഡിനേക്കാളും നന്നായി അറിയാം. ബ്രഹ്മാസ്ത്രയിൽ എല്ലാവരേയുംകാൾ ഏറ്റവും മികച്ച് നിന്നതും മൗനിയായിരുന്നു. എന്നിട്ടും എന്താണ് മൗനിയുടെ കരിയറിൽ സംഭവിച്ചത്? സിനിമാ തെരഞ്ഞെടുപ്പുകൾ, പ്രായം, ടിവി താരം ടാഗ്, ശരാശരി അഭിനയം, വിവാഹം ഇവയിൽ ഏതെങ്കിലുമാണോ കാരണം എന്നാണ് ആരാധകരിൽ ഒരാൾ ചോദിച്ചത്.

ഇതോടെയാണ് മൗനിയുടെ കരിയറിന് എന്ത് സംഭവിച്ചുവെന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ തുടങ്ങിയത്. നല്ല അവസരങ്ങൾ തേടി കണ്ടുപിടിക്കുന്നതിനേക്കാൾ ശ്രദ്ധ അടിക്കടി ചെയ്യുന്ന പ്ലാസ്റ്റിക്ക് സർജറികൾക്ക് നൽകിയതാണ് കാരണം എന്നായിരുന്നു ഒരു ആരാധകന്റെ വിലയിരുത്തൽ. മൗനിക്ക് കഴിവുണ്ട്. പക്ഷെ സത്യം പറഞ്ഞാൽ അവരുടെ സിനിമാ തെരഞ്ഞെടുപ്പുകൾ വളരെ മോശമായിരുന്നു. ബോളിവുഡ് പുറത്ത് നിന്നുള്ളവരോട് ദയ കാണിക്കുന്നില്ല.
അതുകൊണ്ട് തന്നെ കഴിവുകൾ പ്രകടിപ്പിക്കുന്ന വേഷങ്ങൾ തെരഞ്ഞെടുക്കണമായിരുന്നു. ടെലിവിഷൻ താരം എന്ന പ്രശസ്തിക്കും സിനിമാ താരമാകാനുള്ള ശ്രമത്തിനും ഇടയിൽ അവർ കുടുങ്ങിക്കിടക്കുകയാണ്. സിനിമ മേഖല മൗനിയെ ഗൗരവമായി എടുത്തിട്ടുമില്ല എന്നായിരുന്നു മറ്റൊരു കമന്റ്. അതേസമയം നാഗിന്റെ വിജയത്തിനുശേഷം മൗനി പ്രതിഫലം കൂട്ടിയതിനാലാണ് അവസരം കുറഞ്ഞതെന്നും അഭിപ്രായങ്ങളുണ്ട്.
നരന്തരമായി പ്ലാസ്റ്റിക്ക് സർജറിക്ക് മൗനി വിധേയയാകുന്നു. കരിയർ ഉയർത്താൻ ശ്രദ്ധ കൊടുക്കുന്നില്ല. അദിതി റാവു ഹൈദരിയും കപൂർ സഹോദരിമാരുമെല്ലാം പ്ലാസ്റ്റിക്ക് സർജറി ചെയ്ത് രൂപ മാറ്റം വരുത്തിയിട്ടുള്ളവരാണ്. എന്നാൽ മൗനി ഇക്കാര്യത്തിൽ അവരെയെല്ലാം കടത്തി വെട്ടി. അദിതിയെ തിരിച്ചറിയാനെങ്കിലും കഴിയുന്നുണ്ട്. മൗനിയുടെ കാര്യത്തിൽ അതും സാധ്യമല്ലെന്നും പ്രേക്ഷക പ്രതികരണങ്ങളുണ്ട്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന നടിമാരിലൊരാൾ കൂടിയാണ് മൗനി. ഇൻസ്റ്റഗ്രാമിൽ 22 മില്യണിലധികം ആളുകളാണ് താരത്തെ ഫോളോ ചെയ്യുന്നത്.


Click it and Unblock the Notifications











