ഡയറ്റ് ചെയ്തത് പാളിപ്പോയതാണോ? മൗനി റോയുടെ ഫോട്ടോകൾ കണ്ട് സോഷ്യൽ മീഡിയ; ചിത്രങ്ങൾക്ക് അധിക്ഷേപം

ഫിറ്റ്നസിന് വലിയ പ്രാധാന്യം നൽകുന്ന നടിയാണ് മൗനി റോയ്. എന്നാൽ അടുത്തിടെയാണ് നടി വല്ലാതെ മെലിഞ്ഞ് പോയെന്നാണ് ആരാധകർ പറയുന്നത്.

ഹിന്ദി സിരീയലുകൾക്ക് കേരളത്തിലും വലിയ പ്രേക്ഷകരുണ്ട്. കാണാൻ ഭം​ഗിയുള്ള നായികയും നായകനും, വർണാഭമായ സെറ്റുകൾ, കൗതുകം തോന്നിക്കുന്ന കുടുംബ, പ്രണയ കഥകൾ, കോസ്റ്റ്യൂമിലെ പ്രത്യേകത എന്നിവയെല്ലാം ഹിന്ദി സീരിയലുകളിലേക്ക് മലയാളി പ്രേക്ഷകരെ ആകർഷിക്കുന്നു. എന്നാലിന്ന് ഹിന്ദി സീരിയലുകൾക്ക് സമാനമാണ് മലയാളം സീരിയലുകളും. സെറ്റിലും കോസ്റ്റ്യൂമിലുമെല്ലാം മലയാള സീരിയലിലെ അണിയറക്കാരും ശ്രദ്ധ ചെലുത്തുന്നു.

മലയാളത്തിൽ വൻ ആരാധക വൃന്ദം നേടിയ ഉത്തരേന്ത്യൻ നടിയാണ് മൗനി റോയ്. മ​ഹാ​ദേവ്, നാ​ഗകന്യക എന്നീ സീരിയലുകളിലൂടെ മൗനി ശ്രദ്ധ പിടിച്ചു പറ്റി. വശ്യമായ സൗന്ദര്യമായിരുന്നു മൗനിയിലേക്ക് പ്രേക്ഷകരെ അടുപ്പിച്ച പ്രധാന​ ഘടകം. വലിയ ആരാധക വൃന്ദം തന്നെ മൗനി റോയ്ക്ക് സൃഷ്ടിക്കാൻ കഴിഞ്ഞു.

ഏറെ നാളുകൾക്ക് ശേഷമാണ് സീരിയൽ രം​ഗത്ത് നിന്നും ഒരു നടി മറു ഭാഷകളിലും പ്രശസ്തി നേടിയത്. അതിനാൽ തന്നെ മൗനി റോയുടെ കരിയർ ​ഗ്രാഫിന് വലിയ ചലനമുണ്ടായി. നാ​ഗകന്യക സീരിയലിലെ മറ്റ് സീസണുകളിൽ പിന്നീട് മറ്റ് നായികമാർ വന്നപ്പോഴും മൗനി റോയുടെ തട്ട് താഴ്ന്ന് തന്നെയിരുന്നു. പെട്ടെന്ന് തന്നെ ബോളിവുഡിലും മൗനി റോയ്ക്ക് അവസരം ലഭിച്ചു. ബ്രഹ്മാസ്ത്രയാണ് അടുത്തിടെ പുറത്തിറങ്ങിയ മൗനിയുടെ സിനിമ.

Mouni Roy

ചിത്രത്തിൽ രൺബീർ, കപൂർ ആലിയ ഭട്ട് എന്നിവരായിരുന്നു നായികാ നായികൻമാർ. മൗനി ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു ചെയ്തത്. നെ​ഗറ്റീവ് റോളിൽ നായികയേക്കാളും മൗനി റോയ് തിളങ്ങി. സിനിമയിലെ മൗനിയുടെ പ്രകടനം അഭിനന്ദിക്കപ്പെട്ടു.

ടെലിവിഷനിൽ നിന്നും സിനിമയിലേക്കുള്ള വരവായതിനാൽ തന്നെ എളുപ്പമല്ല മൗനിയുടെ കരിയറിലെ യാത്ര. ടൈപ് കാസ്റ്റ് ചെയ്യപ്പെടാനും, ചെറിയ റോളുകളിൽ ഒതുങ്ങിപ്പോവാനും സാധ്യതയുള്ളതിനാൽ സൂക്ഷിച്ചാണത്രെ മൗനി സിനിമകൾ തെരഞ്ഞെടുക്കുന്നത്.

കഴിഞ്ഞ വർഷമാണ് മൗനി റോയ് വിവാഹം കഴിച്ചത്. ബിസിനസ്കാരനായ സൂരജ് നമ്പ്യാരാണ് മൗനിയുടെ ഭർത്താവ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹ ശേഷം രണ്ട് പേരും തങ്ങളുടെ കരിയറിനും ശ്രദ്ധ നൽകുന്നുണ്ട്. ഇപ്പോഴിതാ മൗനി റോയ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്.

ഫ്ലോറിഡയിലെ ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ബിക്കിനി ധരിച്ചുള്ള ഫോട്ടോകൾക്ക് താഴെ നടിയെ ബോഡി ഷെയ്മിം​ഗ് ചെയ്ത് കൊണ്ടുള്ള നിരവധി കമന്റുകളാണ് വരുന്നത്.

മൗനി വല്ലാതെ മെലിഞ്ഞെന്നാണ് പലരും കമന്റ് ചെയ്യുന്നത്. മോശമായ ഭാഷയിൽ ചിലർ നടിയെ അധിക്ഷേപിച്ചു. പൊതുവെ മോശം കമന്റുകളോടൊന്നും മൗനി റോയ് പ്രതികരിക്കാറില്ല. സ്ലിം ബ്യൂട്ടിയാവാൻ ചെയ്ത ഡയറ്റിം​ഗ് കൂടിപ്പോയി വല്ലതും കഴിക്കൂയെന്നും പലപ്പോഴും മൗനിയുടെ ചിത്രങ്ങൾക്ക് താഴെ കമന്റ് വരാറുണ്ട്. അതേസമയം നിരവധി പേർ മൗനിയുടെ ചിത്രത്തെ പ്രശംസിച്ചു.

Mouni Roy

മൗനി റോയ് പ്ലാസ്റ്റിക് സർജറി ചെയ്തെന്ന് പറഞ്ഞ് നേരത്ത സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. പഴയ മൗനിയിൽ നിന്നും വലിയ വ്യത്യാസമാണ് ഇന്നത്തെ മൗനിയിലുള്ളത്. ടെലിവിഷൻ രം​ഗത്ത് പ്രതിഫലത്തിൽ മുന്നിൽ നിന്നിരുന്ന നടിയാണ് മൗനി.

സാസ് ഭി കഭി ബാഹു ഥീ എന്ന സീരിയലിലൂടെയാണ് മൗനി അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. നാ​ഗകന്യക സീരിയലിന്റെ രണ്ടാം ഭാ​ഗം വരെയെ മൗനി അഭിനയിച്ചുള്ളൂ. പിന്നീട് സിനിമകളിൽ നിന്ന് മൗനിക്ക് അവസരങ്ങൾ വന്ന് തുടങ്ങി.

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X